കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്കോ; നരേന്ദ്ര മോദി- അമിത്ഷാ ചര്‍ച്ച; നിര്‍ണ്ണായകം

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യപിച്ച ലോക്ക്ഡൗണ്‍ മെയ് 31 ന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടികാഴ്ച്ച നടത്തി. അമിത്ഷാ നേരത്തെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ലോക്കഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച മുഖ്യമന്ത്രിമാരില്‍ നിന്നും അഭിപ്രായങ്ങളും തേടിയിരുന്നു. പിന്നാലെയാണ് ഇന്ന് പ്രധാനമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയത്.

Recommended Video

cmsvideo
India May Extend Lockdown To June | Oneindia Malayalam

 യെഡ്ഡിക്കെതിരെ പടയൊരുക്കും; 20 എംഎൽഎമാർ! ഞെട്ടി ബിജെപി!സസൂക്ഷ്മം നിരീക്ഷിച്ച് കോൺഗ്രസും ജെഡിഎസും യെഡ്ഡിക്കെതിരെ പടയൊരുക്കും; 20 എംഎൽഎമാർ! ഞെട്ടി ബിജെപി!സസൂക്ഷ്മം നിരീക്ഷിച്ച് കോൺഗ്രസും ജെഡിഎസും

ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

രാജ്യത്ത് അനുദിനം കൊവിഡ് വൈറസ് രോഗ ബാധിതകരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ചും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ചുമാണ് ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെയുള്ള ലോക്ക്ഡൗണ്‍ ഉപകാര പ്രദമായിരുന്നുവോയെന്ന് അമിത്ഷാ മുഖ്യമന്ത്രിമാരോട് ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടി ആയിരിക്കണം ചര്‍ച്ച നടന്നത്.

അവലോകന യോഗം

അവലോകന യോഗം

എല്ലാ മുഖ്യമന്ത്രിമാരും അവരുടേതായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അമിത്ഷായോട് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജൂണ്‍ 1 ന് ശേഷവും ലേക്ക്ഡൗണ്‍ തുടരുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍ അവലോകന യോഗം നടന്നു വരികയാണ്. സാധാരണ ഗതിയില്‍ ക്യാബിനറ്റ് സെക്രട്ടറിമാരാണ് മുഖ്യ മന്ത്രിമാരെ വിളിക്കാറുള്ളത്. എന്നാല്‍ ഇത്തവണ അമിത് ഷാ തന്നെ നേരിട്ട് വളിക്കുകയായിരുന്നു.

രണ്ടാഴ്ച്ചത്തേക്ക് കൂടി

രണ്ടാഴ്ച്ചത്തേക്ക് കൂടി

മഹാരാഷ്ട്രയും തമിഴ്‌നാടും ഉള്‍പ്പെടുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടണമെന്നാണ് ചര്‍ച്ചയില്‍ പലരും മുന്നോട്ട് വെച്ച് ആവശ്യം.ലോക്ക്്ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടാനാണ് സാധ്യതയെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് യോഗത്തിന് ശേഷം പ്രതികരിച്ചിരുന്നു.

 ദേശീയ ദുരന്ത നിവാരണ നിയമം

ദേശീയ ദുരന്ത നിവാരണ നിയമം

ആരോഗ്യമേഖലയില്‍ സ്വന്തമായ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കുന്ന ദേശീയ ദുരന്ത നിവാരണ നിയമം കേന്ദ്രസര്‍ക്കാര്‍ തുടരുമെന്നാണ് സൂചന. ഇതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി തേടാതെ തന്നെ രക്ഷാ പദ്ധതികള്‍ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്യാന്‍ നിയമം കേന്ദ്രത്തിന് അനുമതി നല്‍കുന്നുണ്ട്.

പ്രതിപക്ഷം

പ്രതിപക്ഷം

അതേസമയം തന്നെ കൊവിഡ് പ്രതിരോധ നടപടികള്‍ക്കായി കേന്ദ്രം സ്വീകരിക്കുന്ന നടപടികള്‍ പാടെ പരാജയമെന്നാണ് പ്രതിപക്ഷ വിമര്‍ശനം. ലോക്ക്ഡൗണിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുറന്നടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് രാഷ്ട്രീയ തീരുമാനത്തിനുള്ള സാധ്യതകളും ഏറെയാണ്. അതേസമയം ഓരോ ഘട്ടത്തിലും ഇളവുകള്‍ പ്രഖാപിക്കുന്നതാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

ഉയര്‍ന്ന നിരക്ക്

ഉയര്‍ന്ന നിരക്ക്

ഇന്ത്യയിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഈയിടെ വലിയ വര്‍ഘനവാണഉണ്ടായിരിക്കുന്നത്. കൊവിഡ് കേസുകള്‍ 1.6 ലക്ഷം കടന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 6936 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതര്‍ വീണ്ടും ഉയര്‍ന്നത്. നിലവില്‍ 1,61,067 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകിച്ചത്. ആഗോള തലത്തിലെ കൊവിഡ് കേസുകള്‍ പരിശോധിക്കുമ്പോള്‍ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ 9 ാം സ്ഥാനത്താണ് നില്‍ക്കുന്നത്.

English summary
Amit Shah And Narendra Modi Held Discussion On Lockdown Strategy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X