കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ നേതാക്കളെ ഇറക്കി ബിജെപി; അമിത് ഷാ ഹൈദരാബാദില്‍, ക്ഷേത്ര ദര്‍ശനത്തിന് മറുപടി

Google Oneindia Malayalam News

ഹൈദരാബാദ്: മുന്‍സിപ്പില്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ദേശീയ നേതാക്കളെ കളത്തിലിറക്കി ബിജെപി. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, റോഹിന്‍ഗ്യ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള ബിജെപി പ്രചാരണങ്ങള്‍ വിവാദത്തിലായിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹൈദരാബാദിലെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൈദരാബാദില്‍ പ്രചാരണത്തിനെത്താന്‍ ധൈര്യമുണ്ടോ എന്ന് കഴിഞ്ഞ ദിവസം എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി വെല്ലുവിളിച്ചതിന് പിന്നാലെയാണ് അമിത് ഷാ എത്തിയത്.

അദ്ദേഹം ചാര്‍മിനാറിനോട് ചേര്‍ന്ന വിവാദ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് ഇന്ന് പ്രചാരണം തുടങ്ങുന്നത്. ദര്‍ശനം വിവാദമായതോടെ അതിന് മറുപടിയുമായി ബിജെപി രംഗത്തുവന്നു....

അമിത് ഷായുടെ പ്രചാരണം

അമിത് ഷായുടെ പ്രചാരണം

ശനിയാഴ്ച രാവിലെയാണ് അമിത് ഷാ ഹൈദരാബാദിലെത്തിയത്. ചരിത്ര സ്മാരകമായ ചാര്‍മിനാറിനോട് ചേര്‍ന്ന ഭാഗ്യനഗര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് അദ്ദേഹം ഇന്നത്തെ പ്രചാരണത്തിന് തുടക്കമിടുക എന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. ബിജെപി നേതാക്കളും ഒവൈസിയും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുകയാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍.

ക്ഷേത്രം പാകിസ്താനിലാണോ?

ക്ഷേത്രം പാകിസ്താനിലാണോ?

അമിത് ഷാ ഭാഗ്യനഗര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാണ്ടി സഞ്ജയ് രംഗത്തുവന്നു. ഈ ക്ഷേത്രമെന്താ പാകിസ്താനിലാണോ. സംഘര്‍ഷത്തിന് കാരണമാകുമെന്ന് അവര്‍ പറയുന്നു. പാകിസ്താനിലാണെങ്കില്‍ ഞങ്ങള്‍ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തി റോഹിന്‍ഗ്യകളെയും പാകിസ്താനികളെയും ഇവിടെ നിന്ന് പുറത്താക്കുമെന്നും സഞ്ജയ് പറഞ്ഞു.

 മൂന്ന് റോഡ് ഷോ

മൂന്ന് റോഡ് ഷോ

സനത് നഗര്‍, ഖൈറത്താബാദ്, ജൂബിലി ഹില്‍സ് എന്നിവിടങ്ങളിലെ റോഡ് ഷോകളില്‍ അമിത് ഷാ പങ്കെടുക്കുമെന്നാണ് വിവരം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും ഹൈദരാബാദില്‍ പ്രചാരണം കൊഴുപ്പിക്കുകയാണ്. ഒക്ടോബറിലെ പ്രളയത്തിന് ഇരയായ കുടുംബങ്ങള്‍ക്ക് 25000 രൂപ വീതം നല്‍കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

പണം വാഗ്ദാനം

പണം വാഗ്ദാനം

ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം പ്രധാന പ്രചാരണ വിഷമാണ്. ഒക്ടോബറിലെ പ്രളയം നിരവധി കുടുംബങ്ങളെ ബാധിച്ചിരുന്നു. 25000 രൂപ വീതം നല്‍കുമെന്ന് ബിജെപി പ്രഖ്യാപിച്ചു. 10000 രൂപ വീതം നല്‍കുമെന്നാണ് ടിആര്‍എസ് പറയുന്നത്. 50000 രൂപ നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala
ബിജെപി കുതിച്ചേക്കും

ബിജെപി കുതിച്ചേക്കും

ഹൈദരാബാദ് ഗ്രേറ്റര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ 150 വാര്‍ഡുകളിലേക്കാണ് ഡിസംബര്‍ ഒന്നിന് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാലാം തിയ്യതി ഫലം അറിയാം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടിആര്‍എസിന് ആയിരുന്നു മേല്‍ക്കൈ. ഇത്തവണ ബിജെപി കുതിക്കുമെന്നാണ് പ്രചാരണം. അടുത്തിടെ തെലങ്കാനയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചിരുന്നു.

English summary
Amit Shah Arrived in Hyderabad for Municipal Corporation election Campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X