കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ സഹായം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി; ഉടന്‍ മറുപടി; മമതാ ബാനര്‍ജിക്ക് സമ്മര്‍ദം

  • By News Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി നടപ്പാക്കിയ ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ സ്വന്തം സംസ്ഥാനങ്ങളിലെത്തിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. ലോക്ക്ഡൗണിന് ശേഷം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍ എന്നിവരെയെ ട്രെയിന്‍, ബസ് തുടങ്ങിയ വാഹനങ്ങള്‍ മുഖാന്തരമാണ് സ്വന്തം നാടുകളിലെത്തിക്കുന്നത്.

വിവിധ സംസ്ഥാനങ്ങള്‍ തന്നെ നേതൃത്വം ഏറ്റെടുത്താണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. കൃത്യമായ ലോക്കഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് ഈ നടപടികളെല്ലാം ചെയ്യുന്നത്. അതിനിടെ പശ്ചിംബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് അധിര്‍രജ്ഞന്‍ ചൗധരി.

അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ചു! തമിഴ്നാട്ടിൽ നിന്ന് കാട്ടിലൂടെ നടന്നെത്തി!അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ചു! തമിഴ്നാട്ടിൽ നിന്ന് കാട്ടിലൂടെ നടന്നെത്തി!

അമിത്ഷായോട്

അമിത്ഷായോട്

വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ പശ്ചിമ ബംഗാള്‍ ജനതയെ സ്വന്തം സംസ്ഥാനങ്ങളിലെത്തിക്കാനുള്ള നടപടികള്‍ കേന്ദ്രം തന്നെ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം താന്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

 മമത ബാനര്‍ജി

മമത ബാനര്‍ജി

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശികളെ സ്വന്തം സംസ്ഥാനങ്ങളിലെത്തിക്കുന്നതിനുള്ള യാതൊരു നടപടിയും മമത ബാനര്‍ജി സ്വീകരിക്കുന്നില്ലെന്നും അധിര്‍ രജ്ഞന്‍ ചൗധരി ആരോപിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രം മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്താമെന്ന് അമിത്ഷാ ഉറപ്പ് നല്‍കിയതായും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

നടപടികള്‍

നടപടികള്‍

'ഞാന്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷായുമായി സംസാരിച്ചു. ലോക്ക്ഡൗണ്‍ കാരണം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് വേണ്ട എല്ലാ നടപടികളും സ്വീകരിക്കേണ്ടത് ഇദ്ദേഹമാണ്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.' അധിര്‍ രജ്ഞന്‍ ചൗധരി പറഞ്ഞു.

ജനം വലയുന്നു

ജനം വലയുന്നു

ഉത്തര്‍പ്രദേശിലും ബീഹാറിലും യഥാക്രമം 2.5 ലക്ഷം, 1.5 ലക്ഷം കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അമിത് ഷാ അറിയിച്ചതായി ചൗധരി പറഞ്ഞു. അതേസമയം പശ്ചിമബംഗാള്‍ ഇതിന് വേണ്ട നടപടികള്‍ എടുത്തിട്ടില്ല. ഒപ്പം ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന ആളുകള്‍ പണമോ മറ്റ് അവശ്യസാധനങ്ങളോ കിട്ടാതെ വലയുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

 കുറഞ്ഞ ആളുകള്‍

കുറഞ്ഞ ആളുകള്‍

രാജസ്ഥാനില്‍ നിന്നും കേരളത്തില്‍ നിന്നുമായി രണ്ട് ട്രെയിനുകളില്‍ തീര്‍ത്ഥാടകരെ മാത്രമാണ് പശ്ചിമബംഗാളില്‍ ഇതുവരേയും എത്തിച്ചത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണെന്നും ചൗധരി പറഞ്ഞു. എറണാകുളത്ത് നിന്നും രാജസ്ഥാനിലെ അജ്മീറില്‍ നിന്നുമായി 2500 ഓളം പേരെയാണ് പശ്ചിമബംഗാളില്‍ എത്തിച്ചത്.

 മമത ബാനര്‍ജി

മമത ബാനര്‍ജി

രാജ്യത്ത് കൊറോണ വൈറസ് ബാധയെതുടര്‍ന്ന് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ട് സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാള്‍. ഇതിന് പിന്നില്‍ കൊറോണ വൈറസ് പരിശോധനകളുടെ എണ്ണം കുറഞ്ഞതാണെന്നാണ് കേന്ദ്രത്തിന്റെ വിമര്‍ശനം. ഇത് മുന്‍നിര്‍ത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ബംഗാള്‍ മുഖ്യമന്ത്രി മ്മത ബാനര്‍ജിക്ക് കത്തയച്ചിരുന്നു. 13.2 ശതമാനം കൊറോണ വൈറസ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് മറ്റേത് സംസ്ഥാനങ്ങളെക്കാളും ഉയര്‍ന്നതാണെന്നാണ് കത്തില്‍ ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നത്.

English summary
Amit shah Assured to Adhir Ranjan Chowdhury that he will talk to Mamata banerjee about the return of migrants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X