കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളിയില്‍ ബാങ്ക് വിളി, അമിത് ഷാ പ്രസംഗം നിര്‍ത്തി!

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗം ശ്രദ്ധേയമായി. പ്രസംഗത്തിനിടെ പള്ളിയില്‍ നിന്നും ബാങ്ക് വിളിയുടെ ശബ്ദം കേട്ട അമിത് ഷാ പ്രസംഗം നിര്‍ത്തിവെച്ചതാണ് ശ്രദ്ധേയമായത്. ബാങ്ക് വിളി നിര്‍ത്തിയ ശേഷമാണ് ഷാ പ്രസംഗം തുടര്‍ന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു കൊണ്ട് അമിത് ഷാ പ്രസംഗിക്കുന്നതിനിടെയാണ് പള്ളിയില്‍ നിന്നും ബാങ്ക് വിളി ഉയര്‍ന്നത്.

ഉടനെ അമിത് ഷാ പ്രസംഗം നിര്‍ത്തി. ആളുകളോട് ശബ്ദമുണ്ടാക്കാതിരിക്കാനും അഭ്യര്‍ഥിച്ചു. ചിലര്‍ ഈ സമയത്ത് മുദ്രാവാക്യം വിളിച്ചു. നിശബ്ദരായിരിക്കാന്‍ അമിത് ഷാ അവരോടും ആവശ്യപ്പെട്ടു. മമത ബാനര്‍ജിക്ക് ഒരു ഒഴിവുകഴിവ് പറയാന്‍ അവസരം നല്‍കരുതെന്നും അമിത് ഷാ കൂടിയിരിക്കുന്ന ജനങ്ങളോട് പറഞ്ഞു.

amit-shah-latest.

നേരത്തെ അമിത് ഷായുടെ റാലിത്ത് സംസ്ഥാന പോലീസ് അനുമതി നിഷേധിച്ചത് വന്‍ വിവാദമായിരുന്നു. മമത ബാനര്‍ജി സര്‍ക്കാരിനെതിരെ കനത്ത വിമര്‍ശനമാണ് അമിത് ഷാ അഴിച്ചുവിട്ടത്. ബര്‍ദ്വാണ്‍ സ്‌ഫോടനം, ശാരദ ചിട്ടിതട്ടിപ്പ്, കള്ളപ്പണം തുടങ്ങിയ വിഷയങ്ങളിലെല്ലാം മമത ബാനര്‍ജിക്ക് കനത്ത വിമര്‍ശനം നേരിടേണ്ടിവന്നു.

ഭീകരവാദവും ചിട്ടിതട്ടിപ്പും മാത്രമല്ല, പശ്ചിമബംഗാളില്‍ പെരുകുന്ന തൊഴിലില്ലായ്മയും അമിത് ഷാ മമത ബാനര്‍ജിയെ അടിക്കാനുള്ള വടിയാക്കി. ശാരദ അഴിമതിയില്‍ തങ്ങളെ വിമര്‍ശിച്ച അമിത് ഷായ്ക്ക് സഹാറ അഴിമതിയില്‍ പങ്കുണ്ട് എന്ന് പറഞ്ഞാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അമിത് ഷായെ പ്രതിരോധിച്ചത്. ദില്ലിയില്‍ ടി എം സി എം പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ മുദ്രാവാക്യം വിളിച്ചു.

English summary
BJP President Amit Shah not only managed to launch a scathing attack on West Bengal's chief minister Mamata Banerjee but also managed to woo the Muslim population here after he stopped mid way during his speech when the azan sounded at the nearby mosque.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X