കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൊഹ്ഹാബുദ്ദീൻ ഏറ്റുമുട്ടൽ; സാമ്പത്തികമായും, രാഷ്ട്രീയമായും അമിത് ഷാ നേട്ടമുണ്ടാക്കി, വെളിപ്പെടുത്തൽ

Google Oneindia Malayalam News

ദില്ലി: 2005 നവംബര് 26 നാണ് സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്കിനെയും ഭാര്യ കൗസര്‍ബിയെയും ലഷ്‌കര്‍ ഇ തോയ്ബ ഭീകരരാണെന്ന് ആരോപിച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തട്ടിക്കൊണ്ടുപോകുകയും വെടിവെച്ച് കൊല്ലുകയും ചെയ്ത കേസിൽ പുതിയ വെളിപ്പെടുത്തൽ. 2013 സെപ്റ്റംബറില്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ ഉള്‍പ്പെടെ 36 പേരെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിരുന്നു.

<strong>അരവിന്ദ് കെജ്രിവാളിന് നേര്‍ക്ക് ആക്രമണം; സിഗററ്റ് പാക്കറ്റില്‍ മുളകുപൊടി നിറച്ച് മുഖത്തെറിഞ്ഞു</strong>അരവിന്ദ് കെജ്രിവാളിന് നേര്‍ക്ക് ആക്രമണം; സിഗററ്റ് പാക്കറ്റില്‍ മുളകുപൊടി നിറച്ച് മുഖത്തെറിഞ്ഞു

കേസില്‍ അമിത് ഷായ്‌ക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലാ എന്ന് പറഞ്ഞ് മുംബൈ പ്രത്യേക സിബിഐ കോടതി വെറുതെ വിടുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച പ്രത്യേക കോടതിയിലാണ് സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടന്നിരിക്കുന്നത്. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുന്ന ചീഫ് ഇന്‍വസ്റ്റിഗേറ്റിംങ് ഓഫീസറായ അമിതാഭ് ഠാക്കൂറാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

Amit Shah

രാഷ്ട്രീയപരമായും, സാമ്പത്തികപരമായും സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ നേട്ടമുണ്ടാക്കിയതായി മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ അമിതാബ് ഠാക്കൂര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അമിത് ഷായെ കൂടാതെ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ മുന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡിജി വന്‍സാര, ഉദയപൂര്‍ മുന്‍ പൊലീസ് സൂപ്രണ്ട് എംഎന്‍ ദിനേശ്, അഹമ്മദാബാദ് മുന്‍ പൊലീസ് സൂപ്രണ്ട് രാജ്കുമാര്‍ പാണ്ഡ്യന്‍, മുന്‍ പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ അഭയ് ചുദാസമ എന്നിവര്‍ രാഷ്ട്രീയമായി നേട്ടം കൈവരിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഠാക്കൂര്‍ കോടതിയില്‍ അറിയിച്ചു.

സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് , കൗസര്‍ബീ, തുളസീറാം പ്രജാപതി എന്നിവരെ 2005ല്‍ ഗുജറാത്ത്-രാജസ്ഥാന്‍ പൊലീസ് ചേര്‍ന്ന് വ്യജ ഏറ്റുമുട്ടലിലാണ് വധിച്ചതെന്നായിരുന്നു സിബിഐയുടെ കണ്ടത്തല്‍. നേരത്തെ കേസില്‍ 50 സാക്ഷികള്‍ കൂറുമാറിയിരുന്നു.

English summary
Amit Shah benefitted from Sohrabuddin fake encounter case, says former CBI officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X