ബിജെപി അധ്യക്ഷനാകാന്‍ അമിത് ഷാ?
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലം കൈയും മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ബി ജെ പിയുടെ ദേശീയ അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയിലെയും ആര്‍ എസ് എസിലേയും മുതിര്‍ന്ന നേതാക്കള്‍ അമിത് ഷായുടെ കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയതായാണ് വിവരം. ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയെ മിന്നുന്ന വിജയത്തിലേക്ക് നയിച്ചത് അമിത് ഷായുടെ നേതൃത്വ മികവാണ്.
പ്രധാനപ്പെട്ട പല സംസ്ഥാനങ്ങളും നിയമസസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. ഈ ഘട്ടത്തില്‍ അമിത് ഷായുടെ സംഘടനാപാടവം പാര്‍ട്ടിക്ക് ഗുണം ചെയ്യും എന്നാണ് പരക്കെ കണക്കാക്കപ്പെടുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ മന്ത്രിസഭയില്‍ അംഗമാകും എന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്ന നേതാവാണ് അമിത് ഷാ. വഡോദരയില്‍ മോദി ഒഴിച്ചിട്ട ലോക്‌സഭ സീറ്റില്‍ അമിത് ഷാ മത്സരിക്കുന്ന കാര്യവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ് സിംഗ് ആഭ്യന്തരമന്ത്രിയായി മോദി കാബിനെറ്റിലെത്തിയതോടെയാണ് പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടി വന്നത്. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭ എം പിയായ ജെ പി നദ്ദയാണ് പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനത്തേക്ക് സാധ്യതയുള്ള മറ്റൊരു പേര്. നിലവില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് നദ്ദ.
എന്നാല്‍ അമിത് ഷായ്ക്ക് തന്നെയാണ് കൂടുതല്‍ സാധ്യതയെന്ന് പേര് വെളിപ്പെടുത്താത്ത ബി ജെ പി നേതാക്കള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടപ്രകാരമാകും ഷായുടെ കീരീടധാരണം. മഹാരാഷ്ട്ര, ദില്ലി, ഹരിയാന, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് സമീപഭാവിയില്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഈ നാല് സംസ്ഥാനങ്ങളിലും ബി ജെ പിക്ക് ഭരണമില്ല.












Click it and Unblock the Notifications