ഡല്‍ഹിയില്‍ പിടിവിട്ട് കോവിഡ്; അടിയന്തര യോഗം വിളിച്ച് അമിത് ഷാ
ന്യൂ ഡല്‍ഹി; രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് വൈറസ് ബാധ ഉയരുന്ന സാഹചര്യത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകുന്നേരം 5മണിക്കാണ് അടിയന്തര യോഗം ചേരുക.
കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്, ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്രിവാള് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
കോവിഡ് വൈറസ് ബാധയുടെ മൂന്നാം ഘട്ടത്തില്‍ വലിയ തോതിലുള്ള കോവിഡിന്റെ തിരിച്ചു വരവാണ് ഡല്‍ഹിയില്‍ കാണുന്നത്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഡല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ കോവിഡ് മരണ നിരക്കും ഉയരുകയാണ്.

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7340 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റുകള്‍ കുറവായതുകൊണ്ടാണ് അല്ലെങ്കില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇനിയും വര്ധനവുണ്ടായെനെ എന്നാണ് ലഭിക്കുന്ന വിവരം.ഇതോടെ ഡല്‍ഹിയില്‍ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 49645ആയി. കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മാത്രം 96 പേരാണ് ഇന്നലെ മരിച്ചത്.
ഡല്‍ഹിയില്‍ കോവിഡ് മരണത്തില്‍ 31% ശതമാനം വര്‍ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൊത്തം 7519 ആളുകളാണ് ഡല്‍ഹിയില്‍ കോവിഡ് വാധിച്ച് മരണപ്പെട്ടത്. അടുത്തമാസത്തോടെ ഡല്‍ഹിയില്‍ ദിനം പ്രതി 15000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അടുത്തയാഴ്ച്ച അമിതാഷായെ സന്ദര്‍ശിക്കാനിരിക്കെയാണ് അമിത് ഷാ അടിയന്തര യോഗം വിളിച്ചത്.
രാജ്യത്ത് 24മണിക്കൂറിനിടെ 41.100 പുതിയ കോവിഡ് കേസുകളാണ് രിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 88.14ലക്ഷമായി . കഴിഞ്ഞ 24 മണിക്കൂറിനിടെ 447 പേര് കോവിഡ് ബാധിച്ച് മരിച്ചു. മൊത്തം മരണം 1,29,635 ആയി. നിലവില്‍ രാജ്യത്ത് 4.7ലക്ഷം ആക്ടീവ് കോവിഡ് കേസുകളാണ് ഉള്ളത്. നേരത്തെ കോവിഡ് പോസിറ്റീവായ 82.63ലക്ഷം ആളുകള്‍ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ മാസം കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് കുറവുണ്ടായെങ്കിലും നവംബര്‍ ആദ്യത്തോടെ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതായാണ് കാണുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications