കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡല്‍ഹിയില്‍ പിടിവിട്ട്‌ കോവിഡ്‌; അടിയന്തര യോഗം വിളിച്ച്‌ അമിത്‌ ഷാ

Google Oneindia Malayalam News

ന്യൂ ഡല്‍ഹി; രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ്‌ വൈറസ്‌ ബാധ ഉയരുന്ന സാഹചര്യത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ അടിയന്തര യോഗം വിളിച്ചു. ഇന്ന്‌ വൈകുന്നേരം 5മണിക്കാണ്‌ അടിയന്തര യോഗം ചേരുക.
കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ്‌ കെജ്രിവാള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

കോവിഡ്‌ വൈറസ്‌ ബാധയുടെ മൂന്നാം ഘട്ടത്തില്‍ വലിയ തോതിലുള്ള കോവിഡിന്റെ തിരിച്ചു വരവാണ്‌ ഡല്‍ഹിയില്‍ കാണുന്നത്‌. കോവിഡ്‌ കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ്‌ ഡല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത്‌. ഡല്‍ഹിയില്‍ കോവിഡ്‌ മരണ നിരക്കും ഉയരുകയാണ്‌.

amit shah

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7340 പുതിയ കോവിഡ്‌ കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ടെസ്റ്റുകള്‍ കുറവായതുകൊണ്ടാണ്‌ അല്ലെങ്കില്‍ കോവിഡ്‌ കേസുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടായെനെ എന്നാണ്‌ ലഭിക്കുന്ന വിവരം.ഇതോടെ ഡല്‍ഹിയില്‍ മൊത്തം കോവിഡ്‌ കേസുകളുടെ എണ്ണം 49645ആയി. കോവിഡ്‌ ബാധിച്ച്‌ ഡല്‍ഹിയില്‍ മാത്രം 96 പേരാണ്‌ ഇന്നലെ മരിച്ചത്‌.

ഡല്‍ഹിയില്‍ കോവിഡ്‌ മരണത്തില്‍ 31% ശതമാനം വര്‍ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. മൊത്തം 7519 ആളുകളാണ്‌ ഡല്‍ഹിയില്‍ കോവിഡ്‌ വാധിച്ച്‌ മരണപ്പെട്ടത്‌. അടുത്തമാസത്തോടെ ഡല്‍ഹിയില്‍ ദിനം പ്രതി 15000 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുമെന്നാണ്‌ സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്‌. അടിയന്തര സാഹചര്യം കണക്കിലെടുത്ത്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍ അടുത്തയാഴ്‌ച്ച അമിതാഷായെ സന്ദര്‍ശിക്കാനിരിക്കെയാണ്‌ അമിത്‌ ഷാ അടിയന്തര യോഗം വിളിച്ചത്‌.

രാജ്യത്ത്‌ 24മണിക്കൂറിനിടെ 41.100 പുതിയ കോവിഡ്‌ കേസുകളാണ്‌ രിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്‌ കേസുകളുടെ എണ്ണം 88.14ലക്ഷമായി . കഴിഞ്ഞ 24 മണിക്കൂറിനിടെ 447 പേര്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. മൊത്തം മരണം 1,29,635 ആയി. നിലവില്‍ രാജ്യത്ത്‌ 4.7ലക്ഷം ആക്ടീവ്‌ കോവിഡ്‌ കേസുകളാണ്‌ ഉള്ളത്‌. നേരത്തെ കോവിഡ്‌ പോസിറ്റീവായ 82.63ലക്ഷം ആളുകള്‍ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ മാസം കോവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത്‌ കുറവുണ്ടായെങ്കിലും നവംബര്‍ ആദ്യത്തോടെ കോവിഡ്‌ കേസുകള്‍ വീണ്ടും ഉയരുന്നതായാണ്‌ കാണുന്നത്‌.

English summary
Amit Shah calls emergency meeting in Delhi to discuss rising cases of covid 19 in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X