കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിക്കും മമതയ്ക്കും അമിത് ഷായുടെ വെല്ലുവിളി.... സിഎഎയിലെ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കൂ!!

Google Oneindia Malayalam News

ഭോപ്പാല്‍: രാഹുല്‍ ഗാന്ധിയെയും മമതാ ബാനര്‍ജിയെയും വെല്ലുവിളിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമം കാരണം ആരുടെയെങ്കിലും പൗരത്വം നഷ്ടമാകുമെന്ന് ഇരുവരോടും തെളിയിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. സിഎഎയിലെ ഏതെങ്കിലുമൊരു വരിയില്‍ അത്തരത്തില്‍ എന്തെങ്കിലും ഉണ്ടെന്ന് അവര്‍ കണ്ടെത്തട്ടെയെന്നും അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ സിഎഎ പ്രചാരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു അമിത് ഷാ.

1

കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പൗരത്വ നിയമത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുള്ളത് കൊണ്ടാണ് രൂക്ഷമായി അമിത് ഷാ ഇരുവരെയും വിമര്‍ശിച്ചിരിക്കുന്നത്. പ്രതിപക്ഷ വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്ന് ഷാ പറഞ്ഞു. പാകിസ്താനില്‍ മതപരമായ പീഡനങ്ങള്‍ നേരിടുന്ന ഓരോ അഭയാര്‍ത്ഥിക്കും ഇന്ത്യന്‍ പൗരത്വം ഉറപ്പിക്കാതെ ബിജെപി പിന്നോട്ടില്ല. പാകിസ്താനിലുള്ള ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ്, സിഖ് വിഭാഗങ്ങള്‍ക്ക് ഇപ്പോഴത്തെ പൗരന്‍മാരെ പോലെ തന്നെ ഇന്ത്യയില്‍ അവകാശങ്ങളുണ്ടെന്നും അമിത് ഷാ പറഞ്ഞു.

നേരത്തെ ബേലൂര്‍ മഠത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷത്തെ രൂക്ഷമായി വിര്‍ശിച്ചിരുന്നു. ഇന്ത്യയിലെ ഒരാളുടെ പോലും പൗരത്വം നഷ്ടമാകില്ലെന്നും, സിഎഎ പാകിസ്താനില്‍ മതപരമായി പീഡിപ്പിക്കപ്പെട്ടവര്‍ക്കുള്ള നിയമമാണെന്നും മോദി പറഞ്ഞിരുന്നു. അതേസമയം പൗരത്വ നിയമത്തെ കുറിച്ച് അവബോധമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഇതുവരെ ഈ പ്രചാരണം ജനങ്ങള്‍ ഏറ്റെടുത്തിട്ടില്ല.

അതേസമയ തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാംഗിന്റെ പ്രചാരണം ഏറ്റെടുക്കുന്നവര്‍ ജയിലിലാവുമെന്ന മുന്നറിയിപ്പും അമിത് ഷാ നല്‍കിയിട്ടുണ്ട്. അവര്‍ രാജ്യത്തിന്റെ വിഭജനത്തിനായി കാത്തിരിക്കുകയാണ്. ജെഎന്‍യുവില്‍ കുറച്ച് ആളുകള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നുണ്ട്. അവര്‍ ജയിലില്‍ ഇടേണ്ടതില്ലേ. ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന ഏത് രാജ്യദ്രോഹിയും ജയിലിലായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ബിജെപിക്ക് ഇനി ചാണക്യ തന്ത്രമില്ല... അമിത് ഷാ പടിയിറങ്ങുന്നു, പുതിയ അധ്യക്ഷന്‍ ജനുവരി 20ന് എത്തും!!ബിജെപിക്ക് ഇനി ചാണക്യ തന്ത്രമില്ല... അമിത് ഷാ പടിയിറങ്ങുന്നു, പുതിയ അധ്യക്ഷന്‍ ജനുവരി 20ന് എത്തും!!

English summary
amit shah challenges rahul and mamata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X