2026 ൽ പശ്ചിമ ബംഗാളിൽ ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കും: അമിത് ഷാ
കൊല്‍ക്കത്ത: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ വലിയ പ്രതീക്ഷയായിരുന്നു ബി ജെ പി വെച്ച് പുലർത്തിയിരുന്നത്. 30 വരെ സീറ്റുകളില്‍ വിജയ പ്രതീക്ഷ വെച്ച് പുലർത്തിയ ബി ജെ പിക്ക് 2019 ലെ സീറ്റ് പോലും നേടാന്‍ സാധിച്ചിരുന്നില്ല. 2019 ല്‍ 18 സീറ്റുകളായിരുന്നു ബി ജെ പി നേടിയതെങ്കില്‍ ഇത്തവണ അത് 12 ലേക്ക് ഒതുങ്ങി. എന്നാല്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് ബി ജെ പി അധികാരം പിടിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ വ്യക്തമാക്കിയത്.
2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളില്‍ സർക്കാർ രൂപീകരിക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യമെന്നാണ് അമിത് ഷ പറഞ്ഞത്. കൊൽക്കത്തയിൽ ബി.ജെ.പിയുടെ അംഗത്വ വിതരണ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. ശ്യാമ പ്രസാദ് മുഖർജി ഭാരതീയ ജനസംഘം സ്ഥാപിച്ചു, ഇന്ന് അത് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി വളർന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയിൽ അംഗങ്ങളായതിൽ ഞങ്ങൾക്കെല്ലാം അഭിമാനമുണ്ട്. അംഗത്വ എണ്ണത്തിൽ നമ്മൾ പിന്നാക്കം പോകില്ലെന്ന് ബംഗാളിലെ പ്രവർത്തകരിൽ എനിക്ക് വിശ്വാസമുണ്ട്. സംസ്ഥാനത്ത് നിന്നും ഒരു കോടി അംഗങ്ങളെയാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഇന്നത്തെ രാഷ്ട്രീയ പാർട്ടികളുടെ ചരിത്രം പരിശോധിച്ചാൽ. , മിക്കവരും ജാതിയുടെയോ കുടുംബത്തിൻ്റെയോ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. എന്നാല്‍ ഈ പശ്ചാത്തലമൊന്നുമില്ലാത്ത സാധാരണ പ്രവർത്തകരാണ് ബി ജെ പിയുടെ ദേശീയ പ്രസിഡൻ്റും പ്രധാനമന്ത്രിയും" അമിത് ഷാ പറഞ്ഞു.
2026ൽ പശ്ചിമ ബംഗാളിൽ സർക്കാർ സ്ഥാപിക്കുകയാണ് ബിജെപിയുടെ അടുത്ത പ്രധാന ലക്ഷ്യം. ബംഗാളിലെ, ഭരണകൂടം സ്‌പോൺസേർഡ് നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണം. ബംഗാളിൽ ബി ജെ പിയിൽ ചേരുക എന്നതിനർത്ഥം സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റുകളുടെയും മമത ദീദിയുടെയും പിടിയിൽ നിന്ന് മോചിപ്പിക്കാനുള്ള ദൗത്യത്തിൽ ചേരുക എന്നതാണ്. ഇതൊരു അതിർത്തി സംസ്ഥാനമാണ്, നുഴഞ്ഞുകയറ്റത്തെ പിന്തുണയ്ക്കുന്ന രീതി സംസ്ഥാന തലത്തിൽ ഒരു പരിഹാരമേയുള്ളൂ. അത് 2026 ല്‍ ബി ജെ പി അധികാരത്തില്‍ എത്തുക എന്നതാണ്.
ബംഗാളിൽ സ്ത്രീകളുടെ സുരക്ഷ അപകടത്തിലാണ്. ബംഗാളിൽ അമ്മമാരുടെയും സഹോദരിമാരുടെയും അന്തസ്സ് കവർന്നെടുക്കപ്പെടുകയാണ്. സന്ദേശ്ഖാലി, ആർജി കാർ തുടങ്ങിയ സംഭവങ്ങൾ അവസാനിപ്പിക്കണം, 2026 ൽ ബി ജെ പി സർക്കാർ രൂപീകരിച്ചാൽ മാത്രമേ ഇത് സാധ്യമാകുകയുള്ളു. 2026 ൽ പശ്ചിമ ബംഗാളിൽ നമ്മള്‍ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കുമെന്നും അവകാശപ്പെട്ടു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മോദിജി ബംഗാളിന് ഫണ്ട് നൽകുന്നില്ലെന്ന് അവകാശപ്പെടുകയാണ്. എന്നാല്‍ ഞാൻ മമത ദീദിയോട് ചോദിക്കാൻ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ, ഇന്ത്യൻ സഖ്യം ബംഗാളിന് എത്ര തുക അനുവദിച്ചു? 2004 മുതൽ 2014 വരെ, യു പി എ സർക്കാർ 2.9 ലക്ഷം കോടിയും 2014 മുതൽ 2024 വരെ എൻ ഡി എ സർക്കാർ 7.74 ലക്ഷം കോടിയും നൽകിയെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.












Click it and Unblock the Notifications