കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രബാബു നായിഡു ചാഞ്ഞാട്ടക്കാരന്‍, ടിഡിപിയെ തിരിച്ചെടുക്കില്ല.. നിലപാടുമായി അമിത് ഷാ

Google Oneindia Malayalam News

അമരാവതി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ദക്ഷിണേന്ത്യയില്‍ തുടക്കമിട്ട് അമിത് ഷാ. ചന്ദ്രബാബു നായിഡു തിരിച്ചുവന്നാല്‍ ഇനി എന്‍ഡിഎയില്‍ തിരിച്ചെടുക്കില്ലെന്ന അദ്ദേഹം വ്യക്തമാക്കി. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ നായിഡു വീണ്ടും എന്‍ഡിഎയുടെ ഭാഗമാവാന്‍ എത്തും. എന്നാല്‍ ആന്ധ്ര പ്രദേശിലെ ജനങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും ഞാന്‍ ഉറപ്പ് നല്‍കുകയാണ്. എന്‍ഡിഎയുടെ വാതിലുകള്‍ ടിഡിപിക്ക് മുന്നില്‍ അടച്ചിരിക്കുകയാണ്. എന്‍ഡിഎ ഒരിക്കലും നായിഡുവുമായി സഖ്യമുണ്ടാക്കില്ല. ചാഞ്ഞാട്ടക്കാരനാണ് ചന്ദ്രബാബു നായിഡു. കോണ്‍ഗ്രസുകാരനായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ചന്ദ്രബാബു നായിഡു പലതവണ സഖ്യങ്ങള്‍ മാറിയിട്ടുണ്ട്. അധികാരത്തിന് വേണ്ടി മാത്രമാണ് ഇതെന്നും അമിത് ഷാ ആരോപിച്ചു.

1

കോണ്‍ഗ്രസില്‍ നിന്ന് നായിഡു ടിഡിപിയിലെത്തിയത് കൂടുതല്‍ സാധ്യത മുന്നില്‍ കണ്ടിട്ടാണ്. അവസരം വന്നപ്പോള്‍ എന്‍ടിആറിനെ തന്നെ ചതിച്ച് അധികാരവും പാര്‍ട്ടിയും പിടിച്ചെടുത്ത നേതാവാണ് ചന്ദ്രബാബു നായിഡുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. പത്ത് വര്‍ഷത്തോളം പാര്‍ട്ടിയെ നയിക്കാന്‍ നോക്കിയെങ്കിലും നേട്ടമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇത് തിരിച്ചറിഞ്ഞ് കൊണ്ടാണ് മോദിയുമായി കൈകോര്‍ക്കാന്‍ അദ്ദേഹം തയ്യാറായത്. ഇതിലൂടെ അധികാരം നേടുകയായിരുന്നു നായിഡു. ഇപ്പോള്‍ മോദിക്കെതിരെ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിലൂടെ നായിഡു തെലുങ്ക് ജനതയെ അപമാനിച്ചെന്നും ഷാ ആരോപിച്ചു. ആന്ധ്രയിലെ ജനങ്ങളെ വഴിതെറ്റിക്കുകയാണ് ചന്ദ്രബാബു നായിഡുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

കേരളത്തില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഒരുങ്ങുന്നു.... സുധീരനും എംഎം ഹസനും പട്ടികയില്‍!! കേരളത്തില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഒരുങ്ങുന്നു.... സുധീരനും എംഎം ഹസനും പട്ടികയില്‍!!

English summary
amit shah close nda door to tdp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X