കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിയൊക്കെ പ്രചാരണത്തില്‍ മാത്രം! ബിജെപി ജയിച്ചാല്‍ യെദ്യൂരപ്പ തന്നെ മുഖ്യമന്ത്രിയെന്ന് അമിത് ഷാ

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തിരഞ്ഞെടുപ്പില്‍ ബിജെപി 130 സീറ്റുകള്‍ നേടി ഭരണത്തിലെത്തുമെന്നും ബിജെപി ജയിച്ചാല്‍ യെദ്യൂരപ്പ തന്നെ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയാകുമെന്നും അമിത് ഷാ വ്യക്തമാക്കി.

amith sha

കര്‍ണാടക മുഴുവന്‍ താന്‍ പ്രചാരണത്തിനായി ഓടി നടന്നു. അപ്പോഴൊക്കെ മാധ്യമങ്ങള്‍ എത്ര സീറ്റ് വിജയിക്കുമെന്ന് തന്നോട് ചോദിച്ചു. താന്‍ മറുപടി പറഞ്ഞില്ല. ഇപ്പോള്‍ തനിക്ക് പറയാന്‍ സാധിക്കും കോണ്‍ഗ്രസ് അല്ല ബിജെപി തന്നെ അധികാരത്തിലേറുമെന്ന്. ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് താന്‍ അത് മനസിലാക്കിയെന്നും ഷാ പറഞ്ഞു.

yeddyurapa

പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടും. അതുകൊണ്ട് തന്നെ മറ്റു കക്ഷികളുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിനെ കുറിച്ച് ചിന്തിക്കേണ്ട ആവിശ്യം തന്നെയില്ല. കര്‍ണാടകയില്‍ വേണ്ടത് കേന്ദ്രത്തെ താഴെയിറക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരല്ല. മറിച്ച് കേന്ദ്രത്തിനൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ്. ബിജെപി അധികാരത്തിലേറിയാല്‍ ബിജെപി നേതാവ് ശ്രീരാമലു തന്നെയാകും ഉപമുഖ്യമന്ത്രിയെന്നും അമിത് ഷാ വ്യക്തമാക്കി.ബാക്കി കാര്യങ്ങള്‍ മറ്റ് നേതാക്കളുമായി കൂടിയാലോചിച്ച് തിരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച 224 നിയമസഭാ മണ്ഡലങ്ങളില്‍ 223 എണ്ണത്തില്‍ ജനം വിധിയെഴുതും. മുഴുവന്‍ സീറ്റിലും ബിജെപി മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് 222 സീറ്റിലും ജെഡിഎസ് 201 സീറ്റിലുമാണ് മത്സരിക്കുന്നത്. മെയ് 15ന് ഫലം അറിയാം.

English summary
Amit Shah confident BJP will win 130 seats in Karnataka elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X