രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിയാകണം, മുഖ്യമന്ത്രിക്ക് കസേര നഷ്ടപ്പെടാതിരിക്കണം, പരിഹാസവുമായി അമിത് ഷാ
ജയ്പൂര്‍: രാജസ്ഥാനിലെ മുഖ്യമന്ത്രി പദത്തെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാജസ്ഥാനില്‍ മുഖ്യമന്ത്രിയാകാന്‍ കൊതിക്കുന്ന ആളാണ് ഉപമുഖ്യമന്ത്രിയെന്നും മുഖ്യമന്ത്രിയാണെങ്കില്‍ കസേര ഉറപ്പിക്കാന്‍ ശ്രമിക്കയാണെന്നും അമിത് ഷാ പറയുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍ ശക്തി കേന്ദ്ര സമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. രാജസ്ഥാനില്‍ പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്നും അമിത് ഷാ വിമര്‍ശിച്ചു.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആന്ധ്രപ്രദേശ്; മോദിക്ക് ജനപ്രീതിയില്‍ വന്‍ ഇടിവ്, പൊളിറ്റികല്‍ സ്റ്റോക്ക് എക്‌സേഞ്ച് സര്‍വേ
എന്തുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇനിയും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതെന്നും പ്രതിപക്ഷ സഖ്യത്തിലെ നേതാക്കള്‍ മാറി മാറി നേതൃത്വം ഏറ്റെടുക്കാനാണോ നീക്കമെന്നും അമിത് ഷാ പരിഹസിച്ചു. ഓരോ ദിവസവും ഓരോ പ്രധാനമന്ത്രിയാകുമോ എന്നും അമിത് ഷാ ചോദിക്കുന്നു.

പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം ശരിയായ സമയത്ത് തിരിച്ചടിക്കുമെന്നും സീറോ ടോളറന്‍സാണ് സൈന്യത്തിന്റെ നയമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പറയുന്നു. പാക്കിസ്താന്റെ അപൗരുഷമായ പ്രവൃത്തിക്ക് ശരിയായ സമയത്ത് ശരിയായ മറുപടി നല്‍കുമെന്ന് അമിത് ഷാ ആവര്‍ത്തിക്കുന്നു. കൊല്ലപ്പെട്ട സിആര്‍പിഎഫ് സൈനികരുടെ കുടുംബത്തിനൊപ്പം നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications