• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അമിത് ഷാ ഒന്നും മിണ്ടിയില്ല'; എൻഡിഎ വിടാൻ ആവശ്യപ്പെട്ടത് പിതാവെന്നും ചിരാഗ് പസ്വാൻ

ദില്ലി; ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാനുള്ള തന്റെ തിരുമാനത്തെ പിതാവ് രാം വിലാസ് പസ്വാൻ പിന്തുണച്ചിരുന്നുവെന്ന് ചിരാഗ് പസ്വാൻ. സഖ്യത്തിൽ നേരിടുന്ന അവഗണനയെ കുറിച്ച് ബിജെപി നേതൃത്വത്തെ അറിയിച്ചെങ്കിലും മൗനമായിരുന്നു പ്രതികരമെന്നും ചിരാഗ് പറഞ്ഞു. ദേശീയ മാധ്യമമായ എൻഡിടിവിയോടായിരുന്നു ചിരാഗ് പ്രതികരിച്ചത്.

അച്ഛനായിരുന്നു തന്നെ തനിച്ച് മത്സരിക്കാൻ പ്രേരിപ്പിച്ചത്. ഒറ്റയ്ക്ക് മത്സരിക്കുന്നതിലൂടെ മാത്രമേ പാർട്ടിയെ ശക്തിപ്പെടുത്താൻ സാധിക്കൂയുള്ളൂവെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞത്. നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിനെതിരെ സ്ഥാനാർത്ഥികളെ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്നതിനുമുമ്പ് അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരുമായി താൻ ചർച്ച നടത്തിയിരുന്നു. അമിത് ഷായെ കണ്ടു, നിതീഷ് കുമാറുമായി ഒത്തുപോകാൻ സാധിക്കില്ലെന്ന് താൻ അദ്ദേഹത്തെ അറിയിച്ചു. തന്റെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലേങ്കിൽ സഖ്യത്തിൽ നിന്ന് പുറത്ത് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം പ്രതികരിച്ചില്ല. താൻ പറയുന്നത് കേട്ട് മിണ്ടാതിരുന്നു, ചിരാഗ് പറഞ്ഞു.

ലോക് ജനശക്തി പാർട്ടി തലവനും കേന്ദ്രമന്ത്രിയുമായിരുന്ന രാം വിലാസ് പസ്വാന്റെ മരണത്തോടെ ചിരാഗ് പസ്വാനാണ് പാർട്ടിയെ നയിക്കുന്നത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം മരിച്ചത്. അതേസമയം പസ്വാൻ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും എൻഡിഎ ബന്ധം അവസാനിപ്പിക്കില്ലായിരുന്നുവെന്നായിരുന്നു ബിജെപി നേതാക്കൾ പറഞ്ഞിരുന്നത്. ഇത്തരം വാദങ്ങളെ തള്ളിക്കൊണ്ടാണ് ചിരാഗ് പസ്വാൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

നീ കാരണം മുഖ്യമന്ത്രി നിതീഷ് കുമാർ ഇനിയും 5 വർഷം ഭരണത്തിൽ തുടരേണ്ട സാഹചര്യം ഉണ്ടായാൽ അഞ്ച് വർഷം കൂടി നിതീഷിന്റെ ഭരണത്തിൽ ജനം കഷ്ടപ്പെടേണ്ടി വന്നല്ലോയെന്ന് ഓർത്ത് കാലങ്ങളോളം നീ ഖേദിക്കേണ്ടി വരുമെന്നും പിതാവ് തന്നോട് പറഞ്ഞിരുന്നുവെന്നും ചിരാഗ് പറഞ്ഞു.

നിതീഷ് കുമാറിന്റെ ജെഡിയുവുമായി ഉടക്കിയാണ് ലോക് ജനശക്തി പാര്‍ട്ടി ( എല്‍ജെപി) എൻഡിഎ വിട്ടത്. തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാനൊരുങ്ങുകയാണ് പാർട്ടി.

അതേസമയം ജെഡിയുവിനെ വെട്ടാന്‍ എല്‍ജെപിയെ രംഗത്തിറക്കിയത് ബിജെപിയാണെന്ന വിലയിരുത്തുകളും രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്നുണ്ട്. ജെഡിയു സ്ഥാനാർത്ഥികളെ ഇറക്കുന്ന മുഴുവന്‍ സീറ്റുകളിലും എല്‍ജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന് നിതീഷ് കുമാറിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്.മഹാസഖ്യവുമായി ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ജെഡിയുവിന്‍റെ വോട്ടുകള്‍ എല്‍ജെപി ചോര്‍ത്തും. ഇത് ഏറ്റവും വലിയ ഒറ്റകക്ഷിയാകാനുള്ള ജെഡിയുവിന്റെ നീക്കത്തിന് വെല്ലുവിളിയാണ്.

'ഈ ഓപ്പൺ ഓഡിറ്റോറിയത്തിന് മന്ത്രി 35 ലക്ഷമോ'; വിവാദങ്ങൾക്ക് മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ

ലിംഗസമത്വത്തെ കുറിച്ചൊന്നും മോഹൻലാലിന് ബോധമില്ല,പാർവ്വതി രാജിവെയ്ക്കരുതായിരുന്നു;ഷമ്മി തിലകൻ

നിതീഷ് കുമാര്‍ എന്‍റെ അച്ഛനെ അപമാനിച്ചു; എല്‍ജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരായി പ്രവര്‍ത്തിച്ചു:ചിരാഗ്

English summary
'Amit Shah did not say anything'; Chirag Paswan against Shah and BJP for leaving NDA alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X