• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമിത് ഷായുടെ കൊറോണ രോഗം ഭേദമായി; എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊറോണ രോഗം ഭേദമായി. എയിംസില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം ആശുപത്രി വിട്ടു. നേരത്തെ രോഗം ഭേദമായിരുന്നെങ്കിലും ശാരീരിക അസ്വാസ്ഥ്യം കാരണം എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി അമിത് ഷാ എയിംസിലെ കൊറോണ പ്രത്യേക ചികില്‍സാ കേന്ദ്രത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ നിന്ന് അദ്ദേഹം വീട്ടിലെത്തി.

ആരോഗ്യ നില തൃപ്തികരമാണെന്നും വൈകാതെ ആശുപത്രി വിടുമെന്നും ശനിയാഴ്ച വൈകീട്ട് എയിംസില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് രണ്ടിനാണ് അമിത് ഷാക്ക് കൊറോണ രോഗം ബാധിച്ചത്. തുടര്‍ന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആഗസ്റ്റ് 14ന് അമിത് ഷാ കൊറോണ പരിശോധന നടത്തി. നെഗറ്റീവ് ആയിരുന്നു ഫലം. തുടര്‍ന്ന് ആശുപത്രി വിടാനും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനും തീരുമാനിച്ചു.

എന്നാല്‍ അദ്ദേഹത്തിന് വീണ്ടും ശാരീരിക അസ്വാസ്ഥ്യമുണ്ടായി. ക്ഷീണവും ശരീര വേദനയും കാരണം ആഗസ്റ്റ് 18ന് എയിംസില്‍ പ്രവേശിപ്പിച്ചു. 12 ദിവസത്തെ ചികില്‍സയ്ക്ക് ശേഷമാണ് എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരിക്കുന്നത്. വീട്ടില്‍ അമിത് ഷാ നിരീക്ഷണത്തില്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ രോഗം സ്ഥിരീകരിച്ച ആദ്യ കേന്ദ്രമന്ത്രിയാണ് അമിത് ഷാ.

ശേഷം നാല് മന്ത്രിമാര്‍ക്ക് കൂടി രോഗം ബാധിച്ചിരുന്നു. എണ്ണവകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനും രോഗം ബാധിച്ചിരുന്നു. ഏറ്റവും ഒടുവില്‍ രോഗം ബാധിച്ച കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപാദ് നായിക് ഇപ്പോഴും ചികില്‍സയിലാണ്. ഗോവയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില ദിവസങ്ങള്‍ക്ക് മോശമായിരുന്നു. ഇപ്പോള്‍ ഭയപ്പെടാനില്ലെന്നാണ് ഒടുവിലെ വിവരം.

English summary
Amit Shah discharged from AIIMS for post-COVID care
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X