Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാ പിന്നേം വീണു! ഹെലികോപ്റ്റർ വീഴ്ചയ്ക്ക് പിന്നാലെ രഥത്തിൽ നിന്നും ചുവട് തെറ്റി താഴേക്ക്

ഭോപ്പാല്‍: ചാണക്യനെന്നാണ് സംഘപരിവാറുകാര്‍ക്കിടയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കുളള വിളിപ്പേര്. ബിജെപിയെ വിവിധ സംസ്ഥാനങ്ങളില്‍ കാലുറപ്പിച്ച് നിര്‍ത്തുന്നതില്‍ അമിത് ഷായുടെ ചാണക്യതന്ത്രങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കേരളം പിടിക്കാനുളള സംഘപരിവാര്‍ ശ്രമങ്ങളുടെ ചുക്കാനും അമിത് ഷായുടെ കയ്യില്‍ തന്നെ.

കേരളത്തില്‍, അതും ചെങ്കോട്ടയായ കണ്ണൂരില്‍ വന്ന് പിണറായി വിജയന്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടും എന്ന് പ്രസംഗം നടത്തി കയ്യടി വാങ്ങിപ്പോയതാണ് ഷാ. എന്നാലിപ്പോള്‍ അമിത് ഷായ്ക്ക് വീഴ്ചകളോട് വീഴ്ചകളാണ്.

പിണറായി സർക്കാരിനെ വലിച്ച് താഴെയിടും

പിണറായി സർക്കാരിനെ വലിച്ച് താഴെയിടും

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ തിരക്കിട്ട തെരഞ്ഞെടുപ്പ് പര്യടനങ്ങളിലാണ് അമിത് ഷാ. അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളോ വെല്ലുവിളികളോ ഒന്നുമല്ല, പകരം വീഴ്ചകളുടെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിടും എന്ന് വെല്ലുവിളിച്ച ഷാ ആദ്യം വീണത് മിസോറാമില്‍ ആയിരുന്നു.

വീഴ്ചയോട് വീഴ്ച

വീഴ്ചയോട് വീഴ്ച

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മിസോറാമില്‍ എത്തിയ ഷാ ഹെലികോപ്റ്ററില്‍ നിന്നിറങ്ങുമ്പോഴാണ് അടി തെറ്റി താഴെ വീണത്. ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതിനിടെ ഹെലികോപ്റ്ററിന്റെ സ്റ്റെപ്പില്‍ നിന്ന് തെന്നിയായിരുന്നു വീഴ്ച. മിസോറാമിലെ തൂയ്പൂയ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ടല്‍ബംഗ് എന്ന ഗ്രാമത്തില്‍ വെച്ചായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്റെ ആദ്യ വീഴ്ച.

വീഡിയോ വൈറൽ

വീഡിയോ വൈറൽ

ഒപ്പമുണ്ടായിരുന്ന വ്യക്തി ഉടനെ തന്നെ ഷായെ പിടിച്ച് എഴുന്നേല്‍പ്പിച്ചു. സമീപത്തുണ്ടായിരുന്ന മറ്റുളളവരും ഓടിയെത്തി. ഉടനെ തന്നെ വൈദ്യസഹായം ലഭ്യമാക്കി. അമിത് ഷായ്ക്ക് വീഴ്ചയില്‍ കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ല. എന്നാല്‍ ഈ വീഴ്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വേഗത്തിലാണ് വൈറലായത്. പ്രത്യേകിച്ച് മലയാളികള്‍ക്കിടയില്‍.

അയ്യപ്പന്‍ പണി കൊടുത്തതാണ്

അയ്യപ്പന്‍ പണി കൊടുത്തതാണ്

ഇടത് അനുകൂലികള്‍ അമിത് ഷായുടെ വീഴ്ച നന്നായിത്തന്നെ ആഘോഷിക്കുന്നു. അയ്യപ്പന്‍ പണി കൊടുത്തതാണ് എന്ന തരത്തില്‍ വ്യാപകമായി ട്രോളുകളുമുണ്ട്. അതിനിടെയാണ് അമിത് ഷാ രണ്ടാം വട്ടവും വീണിരിക്കുന്നത്. ഇത്തവണ ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ചെന്നാണ് അമിത് ഷാ വീണിരിക്കുന്നത്. അശോക് നഗറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം.

ഭോപ്പാലിൽ ചെന്നും വീണു

ഭോപ്പാലിൽ ചെന്നും വീണു

രഥത്തിന്റെ മാതൃകയില്‍ തയ്യാറാക്കിയ വേദിയില്‍ നിന്നായിരുന്നു അമിത് ഷായുടെ റോഡ് ഷോയും പ്രസംഗവും. പ്രസംഗത്തിന് ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് വേദിയില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കവേയാണ് അമിത് ഷായ്ക്ക് ചുവട് പിഴച്ചത്. വീണ ഉടനെ അടുത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അമിത് ഷായെ പിടിച്ച് എഴുന്നേല്‍പ്പിച്ചു.

ഭരണവീഴ്ചയുടെ സൂചന

ഭരണവീഴ്ചയുടെ സൂചന

രണ്ടാം വീഴ്ചയിലും അമിത് ഷായ്ക്ക് കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ല എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. ശേഷം ശിവപുരി ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍ ഷാ പ്രസംഗിക്കുകയും കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. രണ്ടാം വീഴ്ചയുടെ വീഡിയോയും സൈബര്‍ ലോകത്ത് വൈറലാണ്. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ ഇത്തവണ നിലംപതിക്കും എന്നതിനുളള സൂചനയാണ് ഷായുടെ വീഴ്ച എന്നാണ് ചിലരുടെ പ്രതികരണം.

വീഡിയോ കാണാം

അമിത് ഷായുടെ പുതിയ വീഴ്ചയുടെ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+