ബോംബെറിഞ്ഞവരെ പിടിക്കാന്‍ അഞ്ച് അംഗ സമിതിയുമായി ബിജെപി
ദില്ലി: കേരളത്തില്‍ ബിജെപി സംസ്ഥാന കാര്യലയത്തിന് നേരെയുണ്ടായ ആക്രണത്തെക്കുറിച്ച് അന്വേഷിക്കാന്‍ അമിത്ഷാ അഞ്ചംഗ കേന്ദ്ര സംഘത്തെ നിയമിച്ചു. സമിതി അംഗങ്ങള്‍ ഉടന്‍ കേരളം സന്ദര്‍ശിച്ച് അന്വേഷണ റിപ്പോര്‍ട്ട് അമിത് ഷായ്ക്ക് സമര്‍പ്പിക്കും.
ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവാണ് സമിതിയുടെ അധ്യക്ഷന്‍. സംഘത്തില്‍ എംപിമാരായ മീനാക്ഷി ലേഖി, അനന്ത് ഹെഗ്‌ഡെ, നളിന്‍ കട്ടീല്‍ എന്നിവരും കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച് രാജയും അംഗങ്ങളാണ്. അധികാരത്തിലെത്തിയ ശേഷം സിപിഎം തങ്ങളുടെ പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

കേരളത്തിലും ബംഗാളിലും ബിജെപിയെ കായികമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ സജീവമാണെന്ന് നേരത്തെ തന്നെ ബിജെപി ആരോപിക്കുന്നുണ്ട്. കേരളത്തിലെ പാര്‍ട്ടി ആസ്ഥാനത്തുണ്ടായ ബോംബേറ് വലിയ വെല്ലുവിളിയായാണ് ബിജെപി നേതൃത്വം കാണുന്നത്.












Click it and Unblock the Notifications