കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴകത്ത് കളി മാറ്റി അമിത് ഷാ; പ്രമുഖരുമായി സഖ്യം, ചെലവഴിച്ച അഞ്ച് ലക്ഷം കോടി... പുതിയ ടീം

Google Oneindia Malayalam News

ചെന്നൈ: എത്ര ശ്രമിച്ചിട്ടും ബിജെപിക്ക് ശക്തമായ പിടികിട്ടാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ നാട് മറ്റൊരു ആശയത്തിനും കാര്യമായ പിന്തുണ നല്‍കിയിട്ടില്ലെന്നാണ് ചരിത്രം. എന്നാല്‍ ഇത്തവണ ബിജെപി രണ്ടും കല്‍പ്പിച്ച് ഇറങ്ങുകയാണ്. തമിഴകത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. പറ്റിയ കക്ഷികളെ കൂടെ ചേര്‍ക്കാനും തീരുമാനിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ സംബന്ധിച്ച് തമിഴ്‌നാട്ടിലെ ജനങ്ങള്‍ അറിയുന്നില്ലെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വേവലാതി. പാര്‍ട്ടിയുടെ പ്രചാരണത്തിന് വേണ്ടി പുതിയ സംഘത്തെ നിയോഗിക്കുകയും ചെയ്തു. ചെന്നൈയില്‍ നടന്ന പരിപാടിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. തമിഴകത്ത് ബിജെപി നടത്തുന്ന നീക്കങ്ങള്‍ ഇങ്ങനെ....

 തമിഴ്‌നാട്ടില്‍ സഖ്യം

തമിഴ്‌നാട്ടില്‍ സഖ്യം

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ സഖ്യമുണ്ടാക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രമുഖര്‍ പാര്‍ട്ടിയുമായി അടുക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് ചെന്നൈയില്‍ വന്‍ പരിപാടി നടന്നത്. പതിനായിരങ്ങള്‍ പങ്കെടുത്തു.

സപ്തംബറിന് ശേഷം

സപ്തംബറിന് ശേഷം

സപ്തംബറിന് ശേഷം ബിജെപിയുടെ സഖ്യകക്ഷി ആരാണെന്ന് പ്രഖ്യാപിക്കും. ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്ത പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പ്രഖ്യാപിക്കാതിരിക്കുന്നത്. ബിജെപിയുടെ പ്രചാരണത്തിന് വേണ്ടി പുതിയ ടീമിനെ നിയോഗിച്ചിട്ടുണ്ട് അമിത് ഷാ.

5.10 ലക്ഷം കോടി രൂപ

5.10 ലക്ഷം കോടി രൂപ

കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിന് വേണ്ടി നടപ്പാക്കുന്ന പല പദ്ധതികളും സംബന്ധിച്ച് ജനങ്ങള്‍ അറിയുന്നില്ലെന്നാണ് അമിത് ഷാ പറയുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ തമിഴ്‌നാടിന് വേണ്ടി 5.10 ലക്ഷം കോടി രൂപ ചെലവഴിച്ചുവെന്നും അമിത് ഷാ പറഞ്ഞു. ഇത്തരം കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനാണ് പുതിയ ടീമിനെ നിയോഗിച്ചിട്ടുള്ളത്.

ശക്തമായ അടിത്തറ

ശക്തമായ അടിത്തറ

ബിജെപിയെ ശക്തിപ്പെടുത്താനും പാര്‍ട്ടി ആശയങ്ങള്‍ പ്രചരിപ്പിക്കാനും അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. അതിന് വേണ്ടിയാണ് പുതിയ ടീമിനെ നിയോഗിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറയുന്നു. ഓരോ മണ്ഡലത്തിലും ബിജെപി ശക്തമായ അടിത്തറ ഒരുക്കുമെന്നാണ് വിവരം.

ചര്‍ച്ചകള്‍ ഇങ്ങനെ

ചര്‍ച്ചകള്‍ ഇങ്ങനെ

ഏതൊക്കെ മണ്ഡലത്തിലാണ് ബിജെപിക്ക് സ്വാധീനമുള്ളത്. എവിടെയൊക്കെ ജയസാധ്യതകളുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഇനി എന്തൊക്കെ നടപടികള്‍ സ്വീകരിക്കണം. തുടങ്ങിയ കാര്യങ്ങളാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തത്. കേരള സന്ദര്‍ശനം കഴിഞ്ഞാണ് അമിത് ഷാ തമിഴ്‌നാട്ടിലെത്തിയത്.

ദേശീയ നേതാക്കളുടെ പട

ദേശീയ നേതാക്കളുടെ പട

ബിജെപിയുടെ പ്രമുഖരായ ദേശീയ നേതാക്കളുടെ പട തന്നെ തമിഴ്‌നാട്ടിലേക്കെത്തുമെന്ന് അമിത് ഷാ പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടാക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയില്‍ കാര്യമായ മാറ്റം വരുത്താനും തീരുമാനിച്ചിട്ടുണ്ട്.

 ഭരണകക്ഷി അനുകൂലം

ഭരണകക്ഷി അനുകൂലം

വിജിപി ഗോള്‍ഡന്‍ ബീച്ച് റിസോര്‍ട്ടിലാണ് ബിജെപി നേതാക്കളുടെ യോഗം നടന്നത്. തിങ്കളാഴ്ച ഏറെ വൈകിയും ഇവിടേക്ക് പ്രമുഖരുടെ ഒഴുക്കായിരുന്നു. ബിജെപിയുടെ എല്ലാ പദ്ധതികളോടും അനുകൂലിക്കുന്നവരാണ് തമിഴ്‌നാട് ഭരണകക്ഷിയായ എഐഎഡിഎംകെ.

കാര്യങ്ങള്‍ മാറുമെന്ന് ബിജെപി

കാര്യങ്ങള്‍ മാറുമെന്ന് ബിജെപി

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയാണ് 38 സീറ്റും സ്വന്താക്കിയത്. ഡിഎംകെയ്ക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. ബിജെപിക്ക് ഒരു സീറ്റ് കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

വ്യത്യസ്തം തമിഴ്‌നാട് രാഷ്ട്രീയം

വ്യത്യസ്തം തമിഴ്‌നാട് രാഷ്ട്രീയം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് വളരെ വ്യത്യസ്തമാണ് തമിഴ്‌നാട് രാഷ്ട്രീയം. സംസ്ഥാനത്തെ ശക്തമായ സാന്നിധ്യമായിരുന്ന ജയലളിത ഇന്നില്ല. അവരുടെ എഐഎഡിഎംകെ നേതാക്കള്‍ പല തട്ടിലായി ഭിന്നിച്ചിരിക്കുന്നു. ഒട്ടേറെ ചെറുപാര്‍ട്ടികള്‍ രൂപംകൊണ്ടു. ഇതില്‍ നിന്നെല്ലാം ഗുണപരമായ വഴികള്‍ തിരഞ്ഞെടുക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.

കമലും രജനിയും

കമലും രജനിയും

കമല്‍ഹാസന്റെ പാര്‍ട്ടി, രജനികാന്തിന്റെ പുതിയ സംഘം എന്നിവയെല്ലാം അടുത്തിടെ രൂപപ്പെട്ടതാണ്. കമല്‍ഹാസന്‍ ഒരിക്കലും ബിജെപിക്കൊപ്പം നില്‍ക്കില്ല. എന്നാല്‍ രജനികാന്തിനെ സംബന്ധിച്ചിടത്തോളം യാതൊരു ഉറപ്പുമില്ല. പലപ്പോഴും ബിജെപിയെ അനുകൂലിച്ച സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.

ദിനകരന്‍ ആര്‍ക്കൊപ്പം

ദിനകരന്‍ ആര്‍ക്കൊപ്പം

ഡിഎംകെക്കൊപ്പം കോണ്‍ഗ്രസ് ചേരുമ്പോള്‍ ബിജെപിക്കൊപ്പം ആര് നില്‍ക്കുമെന്ന ചോദ്യത്തിനാണ് ഇനി ഉത്തരം ലഭിക്കേണ്ടത്. എഐഎഡിഎംകെ ഒറ്റയ്ക്ക് തന്നെ മല്‍സരിക്കാനാണ് സാധ്യത. എന്നാല്‍ എഐഎഡിഎംകെ വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കിയ ടിടിവി ദിനകരന്റെ നിലപാട് വ്യക്തമല്ല. വന്‍ ജനസ്വാധീനമുള്ള നേതാവാണ് ദിനകരനും.

ആന്ധ്രയില്‍ നിറഞ്ഞ് ഉമ്മന്‍ചാണ്ടി; പുതിയ തന്ത്രങ്ങള്‍ പയറ്റി കോണ്‍ഗ്രസ്!! ഒരു രൂപാ ഫണ്ട് ശേഖരണംആന്ധ്രയില്‍ നിറഞ്ഞ് ഉമ്മന്‍ചാണ്ടി; പുതിയ തന്ത്രങ്ങള്‍ പയറ്റി കോണ്‍ഗ്രസ്!! ഒരു രൂപാ ഫണ്ട് ശേഖരണം

English summary
Amit Shah forms team to strengthen, spread BJP in Tamil Nadu, to decide on partner in September
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X