അമിത് ഷായ്ക്ക് അനുമതി, അസംഖാന് വിലക്ക് തന്നെ
ലഖ്നൊ: നരേന്ദ്ര മോദിയുടെ വലംകൈയും ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ബി ജെ പി നേതാവുമായ അമിത് ഷായ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. വിലക്ക് നീങ്ങിയതോടെ അമിത് ഷായ്ക്ക് ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാം.
സമാജ് വാദി പാര്‍ട്ടി നേതാവായ അസം ഖാന് കമ്മീഷന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാനാണ് സാധ്യത. ഖാന്റെ വിലക്കിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ഇനിയും തീരുമാനം എടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയും സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയതിനുമാണ് ഇരുവരെയും ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും കമ്മീഷന് വിലക്കിയത്.

കമ്മീഷന്റെ വിലക്ക് നീങ്ങിയെങ്കിലും ആവേശം കൂടി വാക്കുകള്‍ കൈവിട്ടു പോകാതിരിക്കാന്‍ വളരെയധികം ശ്രദ്ധിച്ചായിരിക്കും അമിത് ഷാ തുടര്‍ന്നുള്ള റാലികളിലെത്തുക. സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നതോ പൊതുസമാധാനം നശിപ്പിക്കുന്നതോ ആയ പ്രസ്താവനകള്‍ നടത്തില്ലെന്ന് ഷാ കമ്മീഷന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മുസാഫര്‍നഗര്‍ കലാപത്തിന് ബാലറ്റിലൂടെ പകരം ചോദിക്കണം എന്ന് പ്രസംഗിച്ചതിനാണ് ഷായ്ക്കെതിരെ കമ്മീഷന് നടപടിയെടുത്തത്.
1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഹിന്ദുക്കളല്ല, മുസ്ലിം സൈനികരാണ് ഇന്ത്യയ്ക്ക് വേണ്ടി പാകിസ്താനെ തോല്പിച്ചത് എന്നായിരുന്നു സമാജ് വാദി പാര്‍ട്ടി നേതാവും മന്ത്രിയുമായ അസം ഖാന്റെ പ്രസംഗം. നരേന്ദ്ര മോദിയെ ചീത്ത വിളിച്ച് ഇദ്ദേഹം നടത്തിയ പ്രസംഗവും വിവാദമായിരുന്നു. വിവാദ പ്രസംഗങ്ങളെ തുടര്‍ന്ന് അമിത് ഷായെയും അസം ഖാനെയും റാലികളില്‍ നിന്നും വിലക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications