കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് കാരണം അമിത് ഷാ...... ബിജെപി അധ്യക്ഷന്‍ വീണത് അഞ്ചിടത്ത്!!

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിച്ചത് ആരാണെന്ന് ചോദിച്ചാല്‍ അതിന് അമിത് ഷാ എന്ന ഒറ്റ ഉത്തരമേയുള്ളൂ. മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ചാണക്യ തന്ത്രങ്ങള്‍ ഇപ്പോള്‍ സംശയമുനയിലാണ്. എന്നാല്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് മുമ്പ് തന്നെ ബിജെപി പരാജയപ്പെടുത്താനാവുന്ന ശക്തി തന്നെയാണെന്ന് തെളിയിക്കപ്പെട്ടതാണ്. ഇത് പക്ഷേ മാധ്യമങ്ങള്‍ കൂടുതല്‍ ഗൗരവത്തിലെടുത്തിരുന്നില്ല. പ്രധാന കാരണം ബിജെപി പല സംസ്ഥാനങ്ങളിലും നേടിയ വന്‍ കുതിപ്പായിരുന്നു.

ഇവിടെ രാഹുല്‍ ഗാന്ധിയുടെ കുതിപ്പാണ് അമിത് ഷായെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത്. രാഹുല്‍ തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങളൊരുക്കുന്നതില്‍ അമിത് ഷായേക്കാള്‍ മികവ് കാണിച്ചിരിക്കുകയാണ്. ബിജെപിയില്‍ നരേന്ദ്ര മോദി എന്ന ഫാക്ടര്‍ ഉണ്ടായിട്ടും, അതിന് മുകളില്‍ നില്‍ക്കുന്ന പ്രകടനമാണ് രാഹുല്‍ നടത്തിയത്. അതേസമയം മുമ്പ് അമിത് ഷായ്ക്ക് വീഴ്ച്ച പറ്റിയ സംസ്ഥാനങ്ങള്‍ കൂടി പരിശോധിക്കുമ്പോള്‍ 2019 അദ്ദേഹം വലിയ ശക്തിയല്ലെന്നാണ് വ്യക്തമാകുന്നത്.

14 സംസ്ഥാനങ്ങളിലെ നേട്ടം

14 സംസ്ഥാനങ്ങളിലെ നേട്ടം

2013ന് മുമ്പ് ബിജെപി ദേശീയ രാഷ്ട്രീയത്തിലെ അത്ര ശക്തരല്ലാത്ത പാര്‍ട്ടിയായിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ബിജെപി ആരും ഭയക്കുന്ന പാര്‍ട്ടിയായിരിക്കുകയാണ്. എവിടെയൊക്കെ മത്സരിച്ചിട്ടുണ്ടോ അവിടെയൊക്കെ ബിജെപി അധികാരം നേടി. 14 സംസ്ഥാനങ്ങളാണ് ഇക്കാലയളവില്‍ ബിജെപി സ്വന്തമാക്കിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പോലും അമിത് ഷായുടെ മികവില്‍ ബിജെപി സ്വന്തമാക്കിയിരുന്നു. ഒരു പ്രതീക്ഷയുമില്ലാത്ത ത്രിപുരയില്‍ ഭരണം നേടിയത് ബിജെപിയുടെ ചാണക്യ തന്ത്രങ്ങള്‍ കൊണ്ട് തന്നെയാണ്.

മഹാനേട്ടങ്ങളുമായി അമിത് ഷാ

മഹാനേട്ടങ്ങളുമായി അമിത് ഷാ

ബിജെപി നേടിയ തകര്‍പ്പന്‍ വിജയങ്ങള്‍ എടുത്ത് പറയേണ്ടവ തന്നെയായിരുന്നു. ഉത്തര്‍പ്രദേശില്‍ 14 വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി അധികാരം പിടിച്ചത്. അത് ഞെട്ടിക്കുന്നതായിരുന്നു. ഹരിയാന, മഹാരാഷ്ട്ര. ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ നേട്ടവും അമിത് ഷായുടെ കിരീടത്തിലെ പൊന്‍തൂവലാണ്. പക്ഷേ ഈ ജയത്തിനിടയില്‍ ബിജെപിക്ക് കാര്യമായി വീഴ്ച്ച പറ്റിയ സംസ്ഥാനങ്ങളും ഉണ്ടായിരുന്നു.

ദില്ലിയിലെ വന്‍ വീഴ്ച്ച

ദില്ലിയിലെ വന്‍ വീഴ്ച്ച

മോദി തരംഗം ഏറ്റവും ശക്തമായ വര്‍ഷമായിരുന്നു 2015. എന്നാല്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ ആദ്യമായി പാളിയ വര്‍ഷവും ഇത് തന്നെയാണ്. ദില്ലിയില്‍ ബിജെപി അധികാരം പിടിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഇവിടെ കോണ്‍ഗ്രസല്ല ബിജെപിക്ക് വെല്ലുവിളിയായത്. അരവിന്ദ് കെജ്രിവാളും ആംആദ്മി പാര്‍ട്ടിയുമായിരുന്നു. ദില്ലിയിലെ 70 സീറ്റില്‍ 67 എണ്ണം തൂത്തുവാരിയാണ് എഎപി വരവറിയിച്ചത്. ഷാ-മോദി സഖ്യത്തെ വീഴ്ത്താനാവുമെന്ന് ആദ്യം തെളിയിച്ച നേതാവാണ് കെജ്രിവാള്‍.

ബീഹാറിലും വീണു

ബീഹാറിലും വീണു

ദില്ലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ബീഹാറില്‍ ലാലു പ്രസാദ് യാദവ്, നിതീഷ് കുമാര്‍ സഖ്യം ഷാ-മോദി കൂട്ടുകെട്ടിനെ നേരിട്ടത്. ഇവിടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 22 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. എന്‍ഡിഎ മൊത്തം 31 സീറ്റായിരുന്നു നേടിയത്. എന്നാല്‍ ബിജെപിയെ 53 സീറ്റില്‍ ചുരുട്ടി കെട്ടുകയായിരുന്നു മഹാസഖ്യം. 2010ല്‍ ഒരു തരംഗവും ഇല്ലാതിരുന്നപ്പോള്‍ ബിജെപി ഇവിടെ 91 സീറ്റ് നേടിയിരുന്നു. ഏറ്റവും രസകരം മഹാസഖ്യം വിജയിച്ചാല്‍ ഏറ്റവും സന്തോഷിക്കുക പാകിസ്താനായിരിക്കും എന്ന അമിത് ഷായുടെ പ്രസംഗം ബിജെപിക്ക് ഏറ്റവും തിരിച്ചടിയായെന്ന് വിലയിരുത്തപ്പെട്ടു.

രാഹുലിന്റെ കുതിപ്പ്

രാഹുലിന്റെ കുതിപ്പ്

തിരഞ്ഞെടുപ്പ് ചിത്രത്തില്‍ 2016 വരെ ഒരു സ്ഥാനവും ഇല്ലാതിരുന്ന രാഹുല്‍ ഗാന്ധി തിരിച്ചുവന്ന വര്‍ഷമാണ് 2017. അമിത് ഷാ ബീഹാറില്‍ അടക്കമുണ്ടായ തോല്‍വിയില്‍ വിമര്‍ശനം നേരിട്ടപ്പോഴാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. എന്തുവന്നാലും വിജയിക്കേണ്ട സമയമായിരുന്നു ഇത്. രാഹുല്‍ അഹമ്മദ് പട്ടേലിനെ മുന്‍നിര്‍ത്തിയാണ് തന്ത്രങ്ങള്‍ ഉണ്ടാക്കിയത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ തിരിച്ചടിയും ഇവിടെ അമിത് ഷായ്ക്കുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ 150 സീറ്റ് നേടുമെന്നായിരുന്നു ഷായുടെ പ്രവചനം. എന്നാല്‍ ബിജെപി 99 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസ് 85 സീറ്റോടെ വന്‍ കുതിപ്പ് നടത്തുകയും ചെയ്തു.

കര്‍ണാടകയിലും പിഴച്ചു

കര്‍ണാടകയിലും പിഴച്ചു

കര്‍ണാടക തിരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുല്‍ മികച്ച നേതാവായി ഉയര്‍ന്നിരുന്നു. ഇവിടെയും ബിജെപിക്ക് ഭൂരിപക്ഷം നേടാനായില്ല. 104 സീറ്റില്‍ ഒതുങ്ങിയപ്പോള്‍, രാഹുല്‍ നേരിട്ട് സര്‍ക്കാരുണ്ടാക്കാന്‍ ജെഡിഎസ്സിനെ സമീപിച്ചു. ബിജെപി കംപ്ലീറ്റ് ഞെട്ടിച്ച നീക്കമായിരുന്നു ഇത്. ഇവിടെ രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങളാണ് കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ചത്. ഇതിന് ശേഷം രാഹുല്‍ ദേശീയ തലത്തില്‍ വളര്‍ന്നപ്പോള്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ വീണ്ടും പാളി. അതിനിടെ പഞ്ചാബ് തിരഞ്ഞെടുപ്പും അമിത് ഷായ്ക്ക് തിരിച്ചടിയേറ്റ സംസ്ഥാനമാണ്.

രാഹുലിനെ ഭയം

രാഹുലിനെ ഭയം

മൂന്ന് സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ വന്നപ്പോള്‍ ബിജെപിക്ക് അഭിമാനിക്കാന്‍ ഒരു ജയം പോലുമില്ല. രാഹുല്‍ ഗാന്ധി ഇതോടെ സ്റ്റാര്‍ ക്യാമ്പയിനര്‍ ആയിരിക്കുകയാണ്. 2019ല്‍ ഷാ പഴയ വീര്യത്തോടെയല്ല കോണ്‍ഗ്രസിനെ നേരിടുന്നത്. ഒന്നാമത്തെ കാര്യം രാഹുലിന്റെ തന്ത്രങ്ങളെ ഷാ വിലകുറച്ച് കണ്ടതാണ്. ഇപ്പോള്‍ അദ്ദേഹം ഏത് രീതിയാണ് പിന്തുടരുന്നതെന്ന് ബിജെപിക്ക് മനസ്സിലാവുന്നില്ല. ഇവിടെയാണ് രാഹുല്‍ താരമാകുന്നത്. മോദി തരംഗം എന്ന അവസ്ഥ ഇപ്പോള്‍ രാജ്യത്തില്ല. അതുകൊണ്ട് അമിത് ഷാ രാഹുല്‍ ഗാന്ധിയെ ശരിക്കും ഭയപ്പെടുന്നുണ്ട്.

ടൈഗര്‍ സിന്ദാ ഹെ... മാസ് ഡയലോഗുമായി ശിവരാജ് സിംഗ് ചൗഹാന്‍.... തിരിച്ചുവരവ് ഉണ്ടാകും!!ടൈഗര്‍ സിന്ദാ ഹെ... മാസ് ഡയലോഗുമായി ശിവരാജ് സിംഗ് ചൗഹാന്‍.... തിരിച്ചുവരവ് ഉണ്ടാകും!!

ഗുജറാത്തില്‍ ബിജെപിക്ക് അഗ്നിപരീക്ഷ; ജസ്ദാനില്‍ ജയം അനിവാര്യം, 2017 ആവര്‍ത്തിക്കുമോ എന്ന് ഭയം!!ഗുജറാത്തില്‍ ബിജെപിക്ക് അഗ്നിപരീക്ഷ; ജസ്ദാനില്‍ ജയം അനിവാര്യം, 2017 ആവര്‍ത്തിക്കുമോ എന്ന് ഭയം!!

English summary
amit shah greatest fall in elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X