• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

''അവരുടെ വേവലാതി എനിക്ക് അവഗണിക്കാനാവില്ല'', ആരോഗ്യസ്ഥിതിയില്‍ പ്രതികരണവുമായി അമിത് ഷാ..!

ദില്ലി: രാജ്യത്തെ നടുക്കിയ ഈ കൊവിഡ് കാലത്ത് കേന്ദ്ര ആഭ്യനന്തരമന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യക്കുറവ് ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരുന്നു. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഈ ലോക്ക് ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കുമ്പോഴും അമിത് എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ നരേന്ദ്ര മോദി കഴിഞ്ഞാല്‍ രണ്ടാമനായ അമിത് ഷായുടെ അസാന്നിധ്യത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ അനാരോഗ്യമാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇേേപ്പാഴിതാ എല്ലാ അഭ്യൂഹങ്ങള്‍ക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമിത് ഷാ. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിശദാംശങ്ങള്‍

അടിസ്ഥാനരഹിതം

അടിസ്ഥാനരഹിതം

തന്റെ ആരോഗ്യസ്ഥിയെ കുറിച്ച് ഇപ്പാള്‍ സോഷ്യല്‍ മീഡിയോ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അമിത് ഷാ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ലോകം മുഴുവന്‍ ഭീതിയോടെ നേരിടുന്ന കൊറോണ വൈറസ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ ഒരു ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ തനിക്ക് ഒരുപാട് ഉത്തരവാദിത്തമുണ്ട്. അതുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താനെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

പ്രതികരിക്കാതിരുന്നത്

പ്രതികരിക്കാതിരുന്നത്

തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആളുകള്‍ അവരുടെ ഭാവനശക്തി ആസ്വദിച്ചോട്ടെ എന്ന് കരുതിയാണ് ഇത്രയും നാള്‍ പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും കഴിഞ്ഞ രണ്ട് ദിവസമായി തന്റെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നു. അവരുടെ വേവലാതി എനിക്ക് അവഗണിക്കാനാവില്ല. അതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

പൂര്‍ണ ആരോഗ്യവാന്‍

പൂര്‍ണ ആരോഗ്യവാന്‍

തനിക്ക് ഇപ്പോള്‍ ഒരുതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുമില്ല. താന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. തന്റെ ആരോഗ്യത്തെ കുറിച്ച് ഇത്തരം കിംവദന്തികള്‍ പുറത്തുവിടുന്ന ആളുകള്‍ അത് അവസാനിപ്പിക്കുമെന്ന് കരുതുന്നു. എന്റെ ജോലികള്‍ ചെയ്യാന്‍ അന്നെ അനുവദിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, കേന്ദ്രആഭ്യന്തരമന്ത്രിയുടെ ട്വീറ്റിന് മറുപടിയുമായി സ്മൃതി ഇറാനി രംഗത്തെത്തി. ആഭ്യന്തമന്ത്രിക്ക് ആയുരാരോഗ്യം നേരുന്നെന്ന് സ്മൃതി ട്വിറ്ററില്‍ കുറിച്ചു.

മാറ്റി നിര്‍ത്തിയതോ?

മാറ്റി നിര്‍ത്തിയതോ?

അതേസമയം, അമിത് ഷായുടെ അസാന്നിദ്ധ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ പ്രധാനമന്ത്രി മനപ്പൂര്‍വം മാറ്റിനിര്‍ത്തിയതാണോ എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. കൊവിഡ് സംബന്ധിച്ച് സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള തിരുമാനങ്ങള്‍, മറ്റ് സുപ്രധാന വിഷയങ്ങളിലെല്ലാം മോദി നേരിട്ട് ഇടപെടുകയാണ്. ഇതാണ് ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരാന്‍ കാരണമായത്.

cmsvideo
  ഷാ എവിടെ? പ്രചരിക്കുന്നത് സത്യമോ | Oneindia Malayalam
  സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച

  സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച

  എന്നാല്‍ അമിത് ഷായ്ക്ക് ഗുരുതരമായ അസുഖമെന്തോ ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ നേരത്തെ ഉയര്‍ന്ന ചര്‍ച്ച. ഷായ്ക്ക് മറ്റെന്തോ സംഭവിച്ചിട്ടുണ്ടെന്നും അത് ജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമാജ്വാദി പാര്‍ട്ടി എംപിയും നയി ദുനിയ വീക്കിലി ചീഫ് എഡിറ്ററുമായി ഷാഹിദ് സിദ്ധിഖ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനിടെ അമിത് ഷായുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഉയര്‍ന്ന അഭ്യൂഹങ്ങള്‍ തള്ളി ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ രംഗത്തെത്തിയിരുന്നു.

  English summary
  Amit Shah Health Update: Union Home Minister Responded To Health Rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X