കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയ്ക്ക് മുട്ടന്‍ പണി കൊടുത്ത് അമിത് ഷാ; തൃണമൂല്‍ എംപിമാര്‍ ബിജെപിയിലേക്ക്, ബംഗാളില്‍ തുടങ്ങി

Google Oneindia Malayalam News

കൊല്‍ക്കത്ത: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചതോടെ ബിജെപിയുടെ നോട്ടം പശ്ചിമ ബംഗാളിലേക്കാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടാണ് ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ള ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് നേരിട്ടുള്ള മല്‍സരം.

സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയിട്ടുണ്ടെങ്കിലും ബിജെപിയുടെ മുന്നേറ്റമാണ് മമത ഭയക്കുന്നത്. ബംഗാളില്‍ ഭരണം ബിജെപി പിടിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി എംപിമാര്‍ മമതയെ കൈവിടുമെന്നാണ് വിവരം....

ബിജെപിയുടെ മുന്നേറ്റം

ബിജെപിയുടെ മുന്നേറ്റം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് ബംഗാളില്‍ ബിജെപി നേടിയത്. 18 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ ജയിച്ചു. രണ്ടില്‍ നിന്ന് 18 ആയി ബിജെപി എംപിമാര്‍ ഉയര്‍ന്നത് മമതയ്ക്ക് കനത്ത വെല്ലുവിളിയാണ്. കോണ്‍ഗ്രസും സിപിഎമ്മും ഇല്ലാതാകുന്ന ബംഗാളില്‍ ബിജെപി ഇടിച്ചുകയറുന്നതാണ് കാഴ്ച.

പാര്‍ട്ടി മാറാന്‍ കാരണം

പാര്‍ട്ടി മാറാന്‍ കാരണം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് പല ഘട്ടങ്ങളിലായി ഇവരില്‍ പലരും തിരിച്ചുവന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയതോടെ വീണ്ടും ബിജെപിയിലേക്ക് പല പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ കൂറുമാറുകയാണ്. ബിജെപി അനൂകൂല തരംഗം പ്രതീക്ഷിച്ചാണ് ഈ മാറ്റം.

അഞ്ച് എംപിമാര്‍

അഞ്ച് എംപിമാര്‍

അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം. ബിജെപി എംപി അര്‍ജുന്‍ സിങ് ആണ് ഇക്കാര്യം പറഞ്ഞത്. ഡംഡം മണ്ഡലത്തിലെ തൃണമൂല്‍ എംപി സൗഗത റോയ് ഉടന്‍ രാജിവയ്ക്കുമെന്നും അദ്ദേഹം ബിജെപിയില്‍ ചേരുമെന്നുമാണ് അര്‍ജുന്‍ സിങ് പറയുന്നത്. അടുത്തിടെ അമിത് ഷാ ബംഗാളിലെ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് തൃണമൂല്‍ എംപിമാരുടെ കൂറുമാറ്റ സാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ബംഗാള്‍ ഗതാഗത മന്ത്രി

ബംഗാള്‍ ഗതാഗത മന്ത്രി

ബംഗാള്‍ ഗതാഗത മന്ത്രി സുവേന്ദ്ര അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. സുവേന്ദ്ര അധികാരിയെ പോലുള്ളവരുടെ പ്രവര്‍ത്തന ഫലമായിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇത്രയും വളര്‍ന്നതെന്ന് അര്‍ജുന്‍ സിങ് പറയുന്നു. സുവേന്ദ്ര ബിജെപിയില്‍ ചേരുമെന്ന പ്രചാരണവും ശക്തിപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അര്‍ജുന്‍ സിങ് പറഞ്ഞു.

ബംഗാളിന്റെ അധികാരം പിടിക്കും

ബംഗാളിന്റെ അധികാരം പിടിക്കും

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളിന്റെ അധികാരം പിടിക്കുമെന്നാണ് ബിജെപി നേതാക്കളുടെ വാദം. അര്‍ജുന്‍ സിങും ഇക്കാര്യം ആവര്‍ത്തിച്ചു. അടുത്തിടെ അമിത് ഷായും ഇതേ കാര്യം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയ വഴിയും ജനകീയ സമരങ്ങള്‍ വഴിയും ബിജെപി ബംഗാളില്‍ പ്രവര്‍ത്തനം സജീവമാക്കുകയും മമത വിരുദ്ധ നീക്കം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

 ത്രികോണ മല്‍സരം

ത്രികോണ മല്‍സരം

ത്രികോണ മല്‍സരത്തിനാണ് പശ്ചിമ ബംഗാള്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസും സിപിഎമ്മും സഖ്യമുണ്ടാക്കിയിരിക്കുകയാണ്. സീറ്റ് വിഭജന ചര്‍ച്ചകള്‍ അവര്‍ തുടങ്ങിക്കഴിഞ്ഞു. മൂന്നും നാലും സ്ഥാനത്തുള്ള കക്ഷികളാണിവര്‍. ഒരുമിച്ച് നിന്നാല്‍ കൂടുതല്‍ സീറ്റ് പിടിക്കാമെന്ന് കരുതിയാണ് സഖ്യമുണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ഇരുപാര്‍ട്ടികളില്‍ നിന്നും ഒട്ടേറെ പേര്‍ ബിജെപിയില്‍ ചേരുകയാണ്.

Recommended Video

cmsvideo
Rajinikanth to meet Amit Shah
ഒവൈസിയുടെ സാന്നിധ്യം

ഒവൈസിയുടെ സാന്നിധ്യം

മമതാ ബാനര്‍ജി അധികാരം നിലനിര്‍ത്താനാകുമെന്ന ശുഭ പ്രതീക്ഷയിലാണ്. അസദുദ്ദീന്‍ ഒവൈസിയുടെ എംഐഎം പാര്‍ട്ടി ബംഗാളില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറില്‍ അഞ്ച് സീറ്റ് നേടിയ ആത്മവിശ്വാസിത്തിലാണ് ഒവൈസി. മമതയുടെ വോട്ടുബാങ്കായ മുസ്ലിങ്ങള്‍ ഒവൈസിക്കൊപ്പം പോകുമോ എന്ന ആശങ്ക തൃണമൂല്‍ കോണ്‍ഗ്രസിനുണ്ട്.

പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; ഞാന്‍ ഒന്നും സംസാരിക്കില്ല... നടന്റെ പ്രതികരണം വിവാദമാകുന്നുപൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; ഞാന്‍ ഒന്നും സംസാരിക്കില്ല... നടന്റെ പ്രതികരണം വിവാദമാകുന്നു

മലപ്പുറത്ത് ബിജെപിക്ക് രണ്ട് മുസ്ലിം വനിതാ സ്ഥാനാര്‍ഥികള്‍; ആയിഷയും സുല്‍ഫത്തും മല്‍സരിക്കാന്‍ കാരണംമലപ്പുറത്ത് ബിജെപിക്ക് രണ്ട് മുസ്ലിം വനിതാ സ്ഥാനാര്‍ഥികള്‍; ആയിഷയും സുല്‍ഫത്തും മല്‍സരിക്കാന്‍ കാരണം

English summary
Amit Shah Impact in West Bengal: 5 TMC MPs likely to join BJP- Says Arjun Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X