കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യധാരയിലേക്ക് വരൂ: പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാമെന്ന് കർഷകരോട് അമിത് ഷാ

Google Oneindia Malayalam News

ദിസ്പൂർ: കർഷകരോട് ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ആവശ്യമാവർത്തിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. അസമിലെ കാമ് രൂപിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകർ പ്രതിഷേധം അവസാനിപ്പിച്ച് കേന്ദ്രസർക്കാരുമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചർച്ചയ്ക്ക് തയ്യാറാകണമെന്നാണ് കർഷകരോട് വീണ്ടും ആവശ്യപ്പെട്ടിട്ടുള്ളത്. കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധം 31ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് പ്രതിഷേധം അവസാനിപ്പിച്ച് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നത്. കേന്ദ്രത്തിന്റെ ക്ഷണം ചർച്ച ചെയ്യാൻ കർഷക സംഘടനകൾ ഇന്ന് മറ്റൊരു യോഗം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നു.

അസമില്‍ മുന്‍ മന്ത്രിയെ പുറത്താക്കി കോണ്‍ഗ്രസ്, അമിത് ഷായെ കാണാനുള്ള നീക്കത്തിനിടെ തിരിച്ചടി!!അസമില്‍ മുന്‍ മന്ത്രിയെ പുറത്താക്കി കോണ്‍ഗ്രസ്, അമിത് ഷായെ കാണാനുള്ള നീക്കത്തിനിടെ തിരിച്ചടി!!

അതേസമയം, മുൻ പ്രധാനമന്ത്രിയും ബിജെപിയുടെ നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎം-കിസാൻ പാക്കേജിന്റെ രണ്ടാം ഗഡു കൃഷിക്കാർക്കായി പുറത്തിറക്കി. പ്രധാനമന്ത്രി-കിസാന്റെ ആഭിമുഖ്യത്തിൽ 9 കോടി കർഷക കുടുംബങ്ങൾക്ക് 18,000 കോടി രൂപയുടെ ഫണ്ട് വിതരണം ചെയ്യും. ഇതിനൊപ്പം, 6000 രൂപ ചെറുകിട, നാമമാത്ര കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് നേരിട്ട് കൈമാറും, രണ്ട് ഹെക്ടർ വരെ ഭൂവുടമസ്ഥത പ്രതിവർഷം മൂന്ന് തവണകളായി കൈമാറും.

 amit-shah19-

കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിംഗ് വഴി ആറ് സംസ്ഥാനങ്ങളിലെ കർഷകരെ അഭിസംബോധന ചെയ്തപ്പോഴും എംഎസ്പിയും എപിഎംസി സംവിധാനവും തുടരുമെന്ന് പ്രധാനമന്ത്രി മോദി ആവർത്തിച്ചിരുന്നു. വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ചർച്ച നടക്കുന്നിടത്തോളം കാലം സംസാരിക്കാൻ കേന്ദ്രം തയ്യാറാണെന്ന് കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ വ്യക്തമാക്കി.

മൂന്ന് ദിവസത്തെ അസം സന്ദർശനത്തിന് വേണ്ടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അസമിലെത്തിയത്. വെള്ളിയാഴ്ച രാത്രി ഗുവാഹത്തിയിലെത്തിയ അദ്ദേഹം തന്റെ യാത്രയ്ക്കിടെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവ്വഹിക്കും. രണ്ട് ദിവസത്തെ ആസാം സന്ദർശന വേളയിൽ, 8000 നംഘർമാർക്ക് 155 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുന്നതുൾപ്പെടെ നിരവധി പദ്ധതികൾ ഷാ ഉദ്ഘാടനം ചെയ്യും.

യുപിയ്ക്ക് പിന്നാലെ മധ്യപ്രദേശും; നിർബന്ധിത മതരപരിവർത്തനത്തിന് 5 വർഷം തടവ്, ബിൽ പാസാക്കിയുപിയ്ക്ക് പിന്നാലെ മധ്യപ്രദേശും; നിർബന്ധിത മതരപരിവർത്തനത്തിന് 5 വർഷം തടവ്, ബിൽ പാസാക്കി

ബിജെപി നേതാക്കൾ ഉടൻ എൻസിപിയിലേക്ക്: മൂന്ന് മാസത്തിനുള്ളിൽ സംഭവിക്കുമെന്ന് അജിത് പവാർബിജെപി നേതാക്കൾ ഉടൻ എൻസിപിയിലേക്ക്: മൂന്ന് മാസത്തിനുള്ളിൽ സംഭവിക്കുമെന്ന് അജിത് പവാർ

യൂത്ത് ലീഗിന്റെ 'അടുക്കള ലഹളകള്‍'... കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ വിജയിക്കില്ല, മുമ്പും വിജയിച്ചിട്ടില്ലയൂത്ത് ലീഗിന്റെ 'അടുക്കള ലഹളകള്‍'... കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ വിജയിക്കില്ല, മുമ്പും വിജയിച്ചിട്ടില്ല

Recommended Video

cmsvideo
ജിയോ തീർന്നു ..കർഷകർ കൊടുത്ത പണി അംബാനിയുടെ മർമ്മത്ത തന്നെ കൊണ്ടു

English summary
Amit Shah in Assam, Minister invites farmers into mainstream and Resolve Issues Through Dialogues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X