• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ണാടകത്തില്‍ കൊന്നുതള്ളിയത് 24 ബിജെപി പ്രവര്‍ത്തകരെ!! ആഞ്ഞടിച്ച് അമിത് ഷാ, നടപടിയില്ല!

ബെംഗളൂരു: കര്‍ണാടകത്തില്‍ അധികാരത്തിലിരിക്കുന്ന സിദ്ധരാമയ്യാ സര്‍ക്കാരിനെതിരെ അമിത് ഷാ. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ 24 ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അമിത് ഷാ ആരോപിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 24 പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും മരണത്തില്‍ അപലപിച്ച അമിത് ഷാ പറയുന്നു.

മെയ് 12ന് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി ദേശീയാധ്യക്ഷന്‍ കര്‍ണാടക സന്ദര്‍ശിക്കാനെത്തുന്നത്. കര്‍ണാടകത്തില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ണഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുക്കാനുള്ള ചാണക്യ തന്ത്രങ്ങളുമായാണ് ഷാ കര്‍ണാടക സന്ദര്‍ശനത്തിനെത്തിയിട്ടുള്ളത്. രണ്ട് ദിവസത്തെ കര്‍ണാടക സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ബിജെപി ദേശീയാധ്യക്ഷന്‍ സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. സംസ്ഥാനത്ത് സിദ്ധരാമയ്യ സര്‍ക്കാറിനെ പരാജയപ്പെടുത്തി ബിജെപി ഉടന്‍ തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും ഷാ അവകാശപ്പെടുന്നു.

 24 പേര്‍ കൊല്ലപ്പെട്ടു എന്നിട്ടും...

24 പേര്‍ കൊല്ലപ്പെട്ടു എന്നിട്ടും...

സംസ്ഥാനത്ത് സിദ്ധരാമയ്യ അധികാരത്തിലിരുന്ന അ‍ഞ്ച് വര്‍ഷത്തിനിടെ 24ലധികം പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കൊലയാളികള്‍ക്കെതിരെ പോലീസ് യാതൊരു തരത്തിലുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നും അവരെല്ലാം ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നുണ്ടെന്നും അമിത് ഷാ ആരോപിക്കുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ നീതി ഉറപ്പാക്കുമെന്നും ബിജെപി ദേശീയാധ്യക്ഷന്‍ അവകാശപ്പെടുന്നു. സിദ്ധരാമയ്യാ സര്‍ക്കാരിന്റെ അന്ത്യം അടുത്തുകഴിഞ്ഞെന്നും ഷാ പറയുന്നു.

 ജൈനനോ ഹിന്ദുവോ

ജൈനനോ ഹിന്ദുവോ

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഹിന്ദുവെന്ന് വിളിച്ച അമിത് ഷായ്ക്ക് മറുപടിയുമായി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. താന്‍ അഹിന്ദുവാണോയെന്ന് പറയും മുന്‍പ് താങ്കളുടെ മതം ഏതെന്ന് വ്യക്തമാക്കൂ എന്നാണ് അമിത് ഷായോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടത്. അമിത് ഷാ ജൈനവിഭാഗത്തില്‍ ജനിച്ചയാളാണ്. ജൈനന്‍മാര്‍ ഹിന്ദുക്കളല്ല. അത് മറ്റൊരു മതവിഭാഗമാണ്. അങ്ങനെയുള്ള ഷാ എങ്ങനെയാണ് തന്‍റെ മതത്തേയും വിശ്വാസത്തേയും ചോദ്യം ചെയ്യുക എന്നായിരുന്നു സിദ്ധരാമയ്യയുടെ ഉന്നയിച്ച ചോദ്യം. അമിത് ഷാ അടിസ്ഥാനമില്ലാത്ത പ്രസ്താവനകള്‍ നടത്തുന്നത് തന്നെ ഭയമുള്ളതിനാലാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തിരുന്നു.

 ഹിന്ദു- അഹിന്ദു ചര്‍ച്ച!

ഹിന്ദു- അഹിന്ദു ചര്‍ച്ച!

സിദ്ധരാമയ്യ ഹിന്ദുവല്ല, അഹിന്ദുവാണെന്നായിരുന്നു അമിത് ഷാ കര്‍ണാടക സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസ്താവന. കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങളേയും പിന്നോക്ക വിഭാഗത്തിലുള്ളവരേയും അഹിന്ദു എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രചാരണത്തിന് എത്തിയ അമിത് ഷാ നിരവധി ആരോപണങ്ങളാണ് സിദ്ധരാമയ്യയ്ക്കെതിരെ ഉയര്‍ത്തിയത്. ലിംഗായത്ത് സമുദായത്തിന് പ്രത്യേക മതപദവി നല്‍കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ തിരുമാനം രാഷ്ട്രേയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹിന്ദുക്കളെ വിഭദജിക്കാന്‍ ലക്ഷ്യവെച്ചുള്ളതാണ് ഈ നീക്കമെന്നും അമിത് ഷാ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

 കര്‍ണാടക പര്യടനം

കര്‍ണാടക പര്യടനം

മൈസൂരുവിലെ ശ്രീ സുട്ടൂര്‍ മഠത്തില്‍ നിന്ന് ശിവരാത്രി ദക്ഷികേന്ദ്ര മഹാസ്വാമിജിയുടെ അനുഗ്രഹം തേടിക്കൊണ്ടാണ് അമിത് ഷായുടെ രണ്ട് ദിവസം നീണ്ടുനിന്ന കര്‍ണാടക സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. മൈസൂരുവിലെ സിദ്ധരാമയ്യയുടെ മണ്ഡലം കേന്ദ്രീകരിച്ചാണ് അമിത് ഷാ പ്രചാരണം നടത്തിയത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പയ്ക്ക് ഒപ്പമാണ് കര്‍ണാടക സന്ദര്‍ശനം നടത്തിയത്. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവാണ് യെദ്യൂരപ്പ. യെദ്യൂരപ്പയെ നമ്പര്‍ വണ്‍ അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അമിത് ഷായുടെ പ്രസംഗം കന്നഡയിലേയ്ക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ നാക്കുപിഴ സംഭവിച്ചതായിരുന്നു.

മൈസൂരുവിലെ ശ്രീ സുട്ടൂര്‍ മഠത്തില്‍ നിന്ന് ശിവരാത്രി ദക്ഷികേന്ദ്ര മഹാസ്വാമിജിയുടെ അനുഗ്രഹം തേടിക്കൊണ്ടാണ് അമിത് ഷായുടെ രണ്ട് ദിവസം നീണ്ടുനിന്ന കര്‍ണാടക സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. മൈസൂരുവിലെ സിദ്ധരാമയ്യയുടെ മണ്ഡലം കേന്ദ്രീകരിച്ചാണ് അമിത് ഷാ പ്രചാരണം നടത്തിയത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പയ്ക്ക് ഒപ്പമാണ് കര്‍ണാടക സന്ദര്‍ശനം നടത്തിയത്. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവാണ് യെദ്യൂരപ്പ. യെദ്യൂരപ്പയെ നമ്പര്‍ വണ്‍ അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അമിത് ഷായുടെ പ്രസംഗം കന്നഡയിലേയ്ക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ നാക്കുപിഴ സംഭവിച്ചതായിരുന്നു.

മോദി പാവങ്ങള്‍ക്ക് ഒന്നും ചെയ്യില്ല; അമിത് ഷായുടെ കിടിലന്‍ പ്രസംഗം!! അന്ധംവിട്ട് പാര്‍ട്ടിക്കാര്‍

English summary
BJP President Amit Shah on Friday said if his party came to power in Karnataka, it would catch hold of murderers of his party activists even if they hide in the abyss.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more