'പ്രധാനമന്ത്രിയാകണോ? മോക്ക് പാര്‍ലമെന്റില്‍ തന്നെ ഇരുന്നോളൂ'; രാഹുലിനെ പരിഹസിച്ച് അമിത് ഷാ

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ജീവിതകാലം മുഴുവന്‍ ഒരു മോക്ക് പാര്‍ലമെന്റില്‍ ഇരിക്കട്ടെ എന്ന് അമിത് ഷാ പരിഹസിച്ചു. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം സംഘടിപ്പിച്ച വമ്പന്‍ റാലിയുടെ പശ്ചാത്തലത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും പ്രധാനമന്ത്രി പദത്തിലെത്താന്‍ അവസരം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ക്ക് പ്രധാനമന്ത്രിയാകണമെന്നുണ്ടെങ്കില്‍, ജീവിതകാലം മുഴുവന്‍ 'മോക്ക് പാര്‍ലമെന്റില്‍' ഇരുന്നോളൂ; നിങ്ങളുടെ ഊഴം ഒരിക്കലും വരില്ല,' അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണം നേരിടുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനാണ് ഇന്ത്യാ സഖ്യം മോക്ക് പാര്‍ലമെന്റ് സമ്മേളനം നടത്തുന്നത്.

Amit Shah

രാഹുല്‍ ഗാന്ധി ഉയര്‍ത്താറുള്ള സ്‌നേഹത്തിന്റെ കട എന്ന മുദ്രാവാക്യത്തെയും അമിത് ഷാ പരിഹസിച്ചു. രാഹുല്‍ ഗാന്ധിയുടെ ഈ സ്‌നേഹത്തിന്റെ കടയില്‍ നിന്ന് ആളുകള്‍ക്ക് വെറുപ്പ് മാത്രമേ കൊണ്ടുപോകാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ചണ്ഡീഗഡില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട നവംബര്‍ 1-ാം തീയതിയില്‍ പരിപാടി സംഘടിപ്പിച്ചതിലൂടെ കോണ്‍ഗ്രസ് സിഖ് സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.

'ഒരു വലിയ മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങും' എന്ന മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പരാമര്‍ശം ഓര്‍മ്മിപ്പിച്ചുകൊണ്ട്, ഈ തീയതിയില്‍ റാലി സംഘടിപ്പിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം കലാപ ഇരകളുടെ മുറിവില്‍ ഉപ്പു പുരട്ടുന്നതിന് തുല്യമാണെന്ന് അമിത് ഷാ പറഞ്ഞു. ഈ തീയതികളില്‍ പരിപാടി നടത്തരുതെന്ന് ബിജെപി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, അവര്‍ അതില്‍ ഉറച്ചുനിന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

റാലിയുമായി മുന്നോട്ട് പോകാന്‍ വിദേശത്തുനിന്നാണ് നിര്‍ദ്ദേശങ്ങള്‍ വന്നത്. ഇന്ത്യയ്ക്കും പഞ്ചാബിനും ഇത് ഒരിക്കലും മറക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. കലാപക്കേസുകള്‍ വീണ്ടും തുറക്കുകയും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുകയും ചെയ്തത് ബിജെപിയാണെന്ന് അമിത് ഷാ അവകാശപ്പെട്ടു.

1984-ലെ സിഖ് വിരുദ്ധ കലാപത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ഈ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ വീണ്ടും തുറന്നുവെന്നും, ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

'നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, കലാപകാരികള്‍ക്കെതിരായ എല്ലാ കേസുകളും ഞങ്ങള്‍ വീണ്ടും തുറന്നു. ഓരോ ഇരയ്ക്കും 5 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നല്‍കി. കൂടാതെ, പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ ജയിലിലടയ്ക്കാനും ഞങ്ങള്‍ ഉറപ്പാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടി ഇത്തരത്തില്‍ പ്രേരിപ്പിച്ച കലാപങ്ങള്‍ ഇന്ത്യ ഇതിനുമുമ്പ് കണ്ടിട്ടില്ല, ഇനി കാണുകയുമില്ല...' അദ്ദേഹം പറഞ്ഞു.

വോട്ടര്‍ പട്ടികയിലെ വിവാദപരമായ എസ്‌ഐആര്‍ പിന്‍വലിക്കണമെന്നും, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിപക്ഷ സഖ്യം ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma