കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായ്‌ക്ക് നേരെ കരിങ്കൊടികളും ഗോ ബാക്ക് വിളികളും; ബംഗാളിലെത്തിയ ഷായ്‌ക്കെതിരെ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ തുടക്കം കുറിച്ചു കഴിഞ്ഞു. മോദിപ്രഭാവവും കേന്ദ്രസര്‍ക്കാറിന്റെ വികസനവാഗ്ദാനങ്ങളും ഒരിക്കല്‍കൂടി തങ്ങളെ ഭരണത്തിലെത്തിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

മറുപക്ഷത്ത് വിവിധ സംസ്ഥാനങ്ങളിലെ പ്രദേശിക രാഷ്ട്രീയപാര്‍ട്ടികളുമായി ചേര്‍ന്ന് വിശാലമായ പ്രതിപക്ഷ ഐക്യും രൂപീകരിച്ച് ബിജെപിയെ തറപറ്റിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ പിന്നെ ഈ സംഖ്യത്തിലെ പ്രധാനപ്പെട്ട പാര്‍ട്ടി മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സാണ്. ബിജെപിയുമായി തുറന്ന യുദ്ധമാണ് മമത പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബംഗാളില്‍ എത്തിയത്..

കൊല്‍ക്കത്തയില്‍

കൊല്‍ക്കത്തയില്‍

കൊല്‍ക്കത്തയില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാനാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ബംഗാളില്‍ എത്തിയത്. റാലിക്ക് ആദ്യം സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ പിന്നീട് പോലീസ് അനുമതി നല്‍കി. വിലക്കുണ്ടായാല്‍ അത് ലംഘിച്ച് റാലിയില്‍ പങ്കെടുക്കുമെന്ന് അമിത്ഷാ അറിയിക്കുകയും ചെയ്തിരുന്നു.

കരിങ്കൊടി

കരിങ്കൊടി

കരിങ്കൊടികളും കോലം കത്തിക്കലുമായാണ് കൊല്‍ക്കത്തിയില്‍ എത്തിയ അമിത് ഷായെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഇഎം ബൈപ്പാസ് റോഡില്‍ വെച്ച് അമിത് ഷായുടെ വാഹനത്തിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമിത് ഷായുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു.

തൃണമൂല്‍

തൃണമൂല്‍

നിരവധിഇടങ്ങിള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അമിത് ഷായുടെ കോലം കത്തിച്ചു. പ്രതിഷേധക്കാരെ പോലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. അമിത് ഷാ വരുന്ന വഴികളിലുട നീളം ബംഗാള്‍ വിരുദ്ധ ബിജെപി ഗോബാക്ക് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ബംഗാള്‍ വിടുക

ബംഗാള്‍ വിടുക

കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ എത്തിയ അമിത് ഷായെ വന്ദേമാതരം, ജയ്ശ്രീറാം വിളികളോടെ ബിജെപി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു. അമിത് ഷാ പങ്കെടുക്കുന്ന റാലിക്ക് ചുറ്റം വലിയ ബാനറില്‍ ബിജെപി ബംഗാള്‍ വിടുക എന്ന മുദ്രാവാക്യം തൃണമൂല്‍ പ്രവര്‍ത്തകര്‍ എഴുതിയിരുന്നു.

മമതയ്‌ക്കെതിരെ

മമതയ്‌ക്കെതിരെ

ദേശീയ പൗരത്വ റജിസ്റ്റര്‍ വിഷയത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് മമതയ്‌ക്കെതിരെ അമിത് ഷാ നടത്തിയത്. മമതയും തൃണമൂലം എത്രതന്നെ എതിര്‍ത്താലും എന്‍ആര്‍സിയുമായി മുന്നോട്ടുപോവും. റജിസ്റ്റര്‍ ഉണ്ടാക്കിയത് രാജ്യത്ത് അന്യായമായി കടന്നുകൂടിയവരെ പുറത്താക്കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷ

സുരക്ഷ

വോട്ടുബാങ്കിനേക്കാളും ബിജെപിക്ക് വലുത് രാജ്യത്തിന്റെ സുരക്ഷയാണ്. ഞങ്ങളെ ജനങ്ങള്‍ കാണാതിരിക്കാന്‍ ബംഗാളി ചാനാലുകളുടെ സിഗ്നലുകള്‍ സര്‍ക്കാര്‍ താഴ്ത്തുകയാണ്. ബിജെപിയുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ബംഗാളിലെ ഒരോ ജില്ലകളിലും കടന്നുചെല്ലുമെന്നും അമിത് ഷാ വ്യക്തമാക്കി.

ട്വീറ്റ്

അമിത് ഷാ ബംഗാളില്‍

English summary
Amit Shah Rally In Kolkata, Sets Up Face-Off With Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X