കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രാലയം കീഴടക്കി അമിത് ഷാ; കേന്ദ്ര ഭരണത്തില്‍ ഇനി ഷാ യുഗമോ?

  • By S Swetha
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരില്‍ അമിത്ഷായുടെ നേതൃത്വത്തിലാണ് ഡല്‍ഹിയിലെ നോര്‍ത്ത് ബ്ലോക്കില്‍ ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് ഇപ്പോള്‍ ഭരണം. കഴിഞ്ഞ ആഴ്ച അമിത്ഷാ ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും ക്യാബിനറ്റ് മന്ത്രിമാരും അദ്ദേഹത്തിന്റെ ഓഫീസിന് മുന്നില്‍ കാത്തു കിടക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. അധികാര കേന്ദ്രത്തിലെ പുതിയ ഇടനാഴിയായി ഇതിനെ ബ്യൂറോക്രാറ്റുകള്‍ കണക്കാക്കുന്നു.

ബംഗാളില്‍ പാര്‍ട്ടി അണികള്‍ ചതിച്ചില്ല, ചതിച്ചത് ഇടത് അനുകൂലികള്‍; കെട്ടിവച്ച കാശ് പോലും കിട്ടാതെബംഗാളില്‍ പാര്‍ട്ടി അണികള്‍ ചതിച്ചില്ല, ചതിച്ചത് ഇടത് അനുകൂലികള്‍; കെട്ടിവച്ച കാശ് പോലും കിട്ടാതെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ സര്‍ക്കാരില്‍ അക്കാലത്തെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആയിരുന്നു കേന്ദ്രത്തില്‍ പ്രധാന അധികാരം കൈയ്യാളിയിരുന്നത്. ചൊവ്വാഴ്ച അമിത്ഷാ ഒരു കൂട്ടം യോഗങ്ങളാണ് നടത്തിയത്. വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍, ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍, വാണിജ്യകാര്യ റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വലിയ പ്രാധാന്യമില്ലാത്ത യോഗമായിരുന്നു നടന്നതെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം.

കാപ്പി സല്‍ക്കാരമെന്ന്

കാപ്പി സല്‍ക്കാരമെന്ന്


മന്ത്രിമാരുമായി വെറുമൊരു കാപ്പി സല്‍ക്കാരത്തിനാണ് താന്‍ വന്നതെന്നായിരുന്നു പീയുഷ് ഗോയലിന്റെ പ്രതികരണം. ചായയും ബിസ്‌കറ്റും കഴിക്കാനാണ് താന്‍ വന്നതെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പരിഹസിച്ചു. ബിജെപി പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ അമിത് ഷായെ മന്ത്രിമാരും നേതാക്കളും കാണുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നീതി ആയോഗ് ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തില്‍ വിഷയമായതെന്ന് പെട്രോളിയം വിഷയത്തിലെ സാങ്കേതിക വശങ്ങളാണെന്നാണ് സൂചന.

 മന്ത്രിസഭായോഗം

മന്ത്രിസഭായോഗം


രണ്ടാം മോദി സര്‍ക്കാരില്‍ ഇത് ആദ്യമായാണ് ഇത്തരമൊരു മന്ത്രിസഭാ യോഗം നടക്കുന്നത്. കഴിഞ്ഞ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ആഭ്യന്തര മന്ത്രാലയം സംബന്ധിച്ച വിഷയങ്ങളല്ലാത്ത യോഗങ്ങളേ ഇല്ലായിരുന്നുവെന്ന് രാജ്‌നാഥ് സിംഗിന്റെ കീഴില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ പറയുന്നു. രണ്ടാം മോദി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയാണ് രാജ്‌നാഥ് സിംഗ്. കഴിഞ്ഞ തവണ പ്രതിരോധ മന്ത്രിസ്ഥാനം വഹിച്ച നിര്‍മലാ സീതാരാമന്‍ ഇപ്പോള്‍ ധനകാര്യമന്ത്രിയാണ്.

 ഷായ്ക്ക് അമിത പ്രാധാന്യം

ഷായ്ക്ക് അമിത പ്രാധാന്യം

പ്രധാനമന്ത്രിക്ക് ശേഷം കേന്ദ്രസര്‍ക്കാരില്‍ അമിത്ഷായ്ക്കുള്ള പ്രാധാന്യമാണ് അദ്ദേഹം യോഗങ്ങള്‍ നടത്തുന്നതിന്റെ കാരണമെന്നാണ് പാര്‍ട്ടിക്കകത്തുള്ളവര്‍ പറയുന്നത്. ദശാബ്ദങ്ങളായി പ്രധാനമന്ത്രിയുടെ അടുത്ത അനുയായിയായ ഷാ രണ്ട് ദേശീയ തിരഞ്ഞെടുപ്പുകളിലും മോദിക്കായി ആവിഷ്‌കരിച്ച പദ്ധതികള്‍ ബിജെപിക്ക് വന്‍വിജയമായി മാറിയിട്ടുണ്ടെന്നതും യാഥാര്‍ഥ്യമാണ്.

 മന്ത്രി സ്ഥാനത്തേക്ക്

മന്ത്രി സ്ഥാനത്തേക്ക്

2014 ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ചേക്കേറാനുള്ള ആവശ്യം ഉയര്‍ന്നുവെങ്കിലും ദേശീയ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ലായിരുന്നു. ഇത്തവണ നിരവധി ദിവസത്തെ ഊഹാപോഹങ്ങള്‍ക്ക് ശേഷമാണ് ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് ഷായെ നാമനിര്‍ദ്ദേശം ചെയ്തത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര മന്ത്രിയായി എക്കാലത്തും കണക്കാക്കിയിരുന്നത് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എല്‍.കെ അദ്വാനി ആ മാതൃക പിന്തുടരാന്‍ ശ്രമിച്ചു

English summary
Amit Shah leads new NDA government at centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X