കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വാറന്റീനിലും അമിത് ഷയുടെ ലക്ഷ്യം രാജസ്ഥാൻ? ഗെഹ്ലോട്ട് ആശ്വസിക്കേണ്ട, മുന്നറിയിപ്പ്

Google Oneindia Malayalam News

ദില്ലി; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് ഇപ്പോഴും അയവ് വന്നിട്ടില്ല. ആഗസ്റ്റ് 14 നാണ് ഗവർണർ നിയമസഭ വിളിച്ച് ചേർക്കാൻ അനുമതി നൽകിയിരിക്കുന്നത്. അതിന് മുൻപ് സച്ചിൻ പൈലറ്റും വിമത ക്യാമ്പും സർക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

'ചാൻസ് കിട്ടാൻ കിടപ്പറ തുറന്നിട്ടില്ല,തുണി ഉടുക്കാതെ മത്തി വറത്തിട്ടില്ല.. ടാക്സ് അടയ്ക്കുന്ന ആൾ''ചാൻസ് കിട്ടാൻ കിടപ്പറ തുറന്നിട്ടില്ല,തുണി ഉടുക്കാതെ മത്തി വറത്തിട്ടില്ല.. ടാക്സ് അടയ്ക്കുന്ന ആൾ'

അതേസമയം ഗെഹ്ലോട്ട് സർക്കാരിന് ആശ്വസിക്കാൻ വകയായിട്ടില്ലെന്നാണ് ശിവസേനയുടെ മുന്നറിയിപ്പ്. സാംനയിലൂടെയാണ് കോൺഗ്രസ് സർക്കാരിന് മുന്നറിയിപ്പ് നൽകുന്നത്. അയോധ്യയിലെ ഭൂമി പൂജയെ കുറിച്ചെഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേന പ്രതികരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

അയോധ്യയിലെ ഭൂമി പൂജ

അയോധ്യയിലെ ഭൂമി പൂജ

ഇപ്പോൾ ദേശീയ മാധ്യമങ്ങളിൽ സജീവ ചർച്ചാ വിഷയം അയോധ്യയിലെ ഭൂമി പൂജയാണ്. ബുധനാഴ്ചയാണ് ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങ് നിർവ്വഹിക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന പരിപാടിക്കായി വൻ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അയോധ്യയിൽ എത്തും

അയോധ്യയിൽ എത്തും

പ്രധാനമന്ത്രി ബുധാനാഴ്ച വൈകീട്ടോടെയാണ് അയോധ്യയിൽ എത്തും. ‌40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിക്കുക. ഇതുപോലൊരു സുവർണനിമിഷം മറ്റൊന്നില്ലെന്ന് ശിവസേന സാംനയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. കൊവിഡ് രാജ്യം മുഴുവൻ വ്യാപിക്കുകയാണ്. അയോധ്യയിലും ഉത്തർപ്രദേശിലും രോഗം വ്യാപച്ചിട്ടുണ്ട്. എന്നാൽ രാമന്റെ അനുഗ്രഹത്താൽ ഈ പ്രതിസന്ധി മാഞ്ഞ് പോകും, മുഖപ്രസംഗത്തിൽ പറയുന്നു.

1 കോടി സംഭാവന

1 കോടി സംഭാവന

1 കോടിയാണ് ക്ഷേത്ര നിർമ്മാണത്തിനായി ശിവസേന നൽകിയിരിക്കുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെ ചടങ്ങിൽ പങ്കെടുക്കില്ല. ഭരണസഖ്യമായ മഹാ വികാസ് അഘാഡിയിൽ അസ്വാരസ്യങ്ങൾ ഒഴിവാക്കാനാണ് മാറി നിൽക്കുന്നതെന്നാണ് സൂചന. അതേസമയം കൊവിഡ് ഭീഷണിയാണ് ഇതിന് കാരണമായി ശിവസേന പറഞ്ഞിരിക്കുന്നത്.

പങ്കെടുക്കുക

പങ്കെടുക്കുക

175 പേർക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. പ്രധാനമന്ത്രിയെക്കൂടാതെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുക്കുക. ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയും മുരളി മനോഹർ ജോഷിയും വീഡിയോ കോൺഫറൻസ് വഴിയാകും ചടങ്ങിൽ ഭാഗമാകുക.

അമിത് ഷാ പങ്കെടുക്കില്ല

അമിത് ഷാ പങ്കെടുക്കില്ല

അദ്വാനിയും ജോഷിയ്ക്കുമൊപ്പം ചടങ്ങിൽ അമിത് ഷായും പങ്കെടുക്കില്ല. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അയോദ്ധ്യയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. എന്നാൽ അമിത് ഷായുടെ അസാന്നിധ്യം നിർഭാഗ്യകരമായെന്ന് സാംനയിലെ ലേഖനത്തിൽ പറയുന്നു.

ആശ്വസിക്കേണ്ട

ആശ്വസിക്കേണ്ട

അതേസമയം അമിത് ഷാ ഐസോലേഷനിൽ ആണെങ്കിലും രാജസ്ഥാനിൽ ആശ്വസിക്കാൻ സമയമായിട്ടില്ലെന്ന മുന്നറിയിപ്പും പരിഹാസവുമാണ് മുഖപ്രസംഗത്തിലൂടെ ശിവസേന ഉയർത്തുന്ന പരിഹാസം. എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ ആശുപത്രിയിൽ വെച്ചായാലും അമിത് ഷാ അത് നടപ്പാക്കും എന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

നേരത്തേയും

നേരത്തേയും

നേരത്തേ തന്നെ രാജസ്ഥാനിലെ കുതിരക്കച്ചവട നീക്കത്തിനെതിരെ ശിവസേന നേരത്തേയും രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത് അധികാരത്തിലേറിയ സര്‍ക്കാരിനെ പണത്തിന്‍റെ സ്വാധീനമുപയോഗിച്ച് താഴെയിറക്കാന്‍ ശ്രമിക്കുന്നത് വിശ്വാസ വഞ്ചനയാണെന്നായിരുന്നു ശിവസേന നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സാമൂഹ്യ, രാഷ്ട്രീയ, മാനസീക സമ്മര്‍ദ്ദമാണ് ബിജെപി പ്രയോഗിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തിയിരുന്നു.

English summary
Amit shah may be in isolation, but he will do what ever he wants from anywhere says Shiva Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X