കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒക്ടോബർ 30 ന് മഹാരാഷ്ട്രയിലെ പ്രതിസന്ധിക്ക് പരിഹാരം? താക്കറെ- അമിത് ഷാ കൂടിക്കാഴ്ച നടന്നേക്കും

Google Oneindia Malayalam News

നാഗ്പൂർ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ബിജെപി അധ്യക്ഷൻ അമിത് ഷായും ശിവസേന തലവൻ ഉദ്ധവ് താക്കറെയും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎമാരുമായുള്ള യോഗത്തിന് ശേഷം അമിത് ഷാ ഉദ്ധവ് താക്കറെയ സന്ദർശിച്ചേക്കുമെന്നാണ് ബിജെപി നേതാവ് ചൂണ്ടിക്കാണിക്കുന്നത്.

ശ്രീകമാർ മേനോനെതിരായ പരാതി: മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തി, മോശക്കാരിയാക്കാൻ ശ്രമമെന്ന്!!ശ്രീകമാർ മേനോനെതിരായ പരാതി: മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തി, മോശക്കാരിയാക്കാൻ ശ്രമമെന്ന്!!

ബിജെപി സംസ്ഥാനത്ത് 105 സീറ്റ് നേടിയപ്പോൾ ശിവസേനക്ക് നേടാൻ കഴിഞ്ഞത് 56 സീറ്റുകൾ മാത്രമാണ്. എന്നാൽ കുറച്ച് സീറ്റുകളിൽ മാത്രമേ വിജയിച്ചിട്ടൂള്ളൂവെങ്കിലും അധികാരത്തിന്റെ റിമോർട്ട് കൺട്രോൾ തങ്ങളുടെ കയ്യിലാണെന്നാണ് ശിവസേന നേതാവ് സഞ്ജയ് റൌട്ട് ചൂണ്ടിക്കാണിക്കുന്നത്. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ശിവസേന.

താക്കറെ- അമിത് ഷാ കൂടിക്കാഴ്ച?

താക്കറെ- അമിത് ഷാ കൂടിക്കാഴ്ച?

ഒക്ടോബർ 30ന് അമിത് ഷാ- ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടന്നാൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച ശിവസേനയുടെ ആവശ്യത്തിന് രാഷ്ട്രീയ പ്രാധാന്യം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒക്ടോബർ 30ന് മുംബൈയിലാണ് ബിജെപി നിയമസഭാ കക്ഷി യോഗം നടക്കുന്നത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎമാർക്ക് പുറമേ സംസ്ഥാന തലത്തിലുള്ള ബിജെപി നേതാക്കളും യോഗത്തിൽ പങ്കെടുക്കും. ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് പുറമേ മഹാരാഷ്ട്രയുടെ അധിക ചുമതലയുള്ള സരോജ് പാണ്ഡെയും പങ്കെടുക്കുമെന്ന് ബിജെപി എംഎൽസി ഗിരീഷ് വ്യാസ് പറഞ്ഞു. ഈ യോഗത്തിന് ശേഷം അമിത് ഷാ ഉദ്ധവ് താക്കറെയെ സന്ദർശിക്കുമെന്നാണ് ഗിരീഷ് വ്യാസ് സൂചിപ്പിക്കുന്നത്.

നേരത്തെ ധാരണയെന്ന്....

നേരത്തെ ധാരണയെന്ന്....

2019ലെ ലോക്സഭാ തിരഞ്ഞെുപ്പിനിടെ തന്നെ 50:50 ഫോർമുലയെക്കുറിച്ച് സംസാരിച്ചിരുന്നതായി ഉദ്ധവ് താക്കറെയാണ് വ്യക്തമാക്കിയത്. താനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും തമ്മിലാണ് ഈ വിഷയത്തിൽ ചർച്ച നടത്തിയതെന്നും ഉദ്ധ് താക്കറെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രി പദം പങ്കുവെക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് ശിവസേന അധ്യക്ഷൻ തുടക്കം കുറിച്ചത്.

 എപ്പോഴും സാധിക്കില്ലെന്ന്...

എപ്പോഴും സാധിക്കില്ലെന്ന്...


ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കുറച്ച് സീറ്റുകളിൽ മാത്രമാണ് ശിവിസേന മത്സരിച്ചത്. എനിക്ക് എപ്പോഴും ബിജെപിയെ ഉൾക്കൊള്ളിക്കാൻ കഴിയില്ലെന്നും താക്കറെ വ്യക്തമാക്കി. അമിത് ഷായുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി പദം പങ്കുവെക്കുന്നത് സംബന്ധിച്ച് ഇരു പാർട്ടികളും ധാരണയിലെത്തിയത്. ഇതെിക്ക് ബിജെപിയെ ഓർമിപ്പിക്കേണ്ടതുണ്ടെന്നും താക്കറെ വ്യക്തമാക്കി.

അധികാരം പങ്കുവെക്കാൻ

അധികാരം പങ്കുവെക്കാൻ

മഹാരാഷ്ട്രയിൽ ശിവസേന- ബിജെപി സഖ്യം അധികാരത്തിലെത്തുമ്പോൾ അധികാരം തുല്യമായി പങ്കുവെക്കും എന്നത് സംബന്ധിച്ച് ഉറപ്പ് എഴുതിക്കിട്ടണം എന്നാണ് താക്കറെ ശനിയാഴ്ച സ്വീകരിച്ച നിലപാട്. കഴിഞ്ഞ തവണത്തേതിൽ നിന്ന് വിഭിന്നമായി തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ സഖ്യമായാണ് മത്സരിക്കുന്നതെന്ന് ഇരു പാർട്ടികളും പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സർക്കാർ രൂപീകരണത്തിലേക്ക് കടന്നതോടെയാണ് ഇരു പാർട്ടികൾക്കുമിടയിലുള്ള അസ്വാരസ്യം മറനീക്കി പുറത്തുവരുന്നത്.

English summary
Amit Shah May Meet Uddhav Thackeray On October 30: BJP Leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X