കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കളി മാറും... അമിത് ഷായ്ക്ക് മുന്നില്‍ 3 പേരുകള്‍, ചൗഹാനെ വെട്ടും, കാരണം ഇതാണ്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ അധികാരം റെഡിയാണെങ്കിലും ബിജെപിയില്‍ ശിവരാജ് സിംഗ് ചൗഹാന്‍ യുഗം വീണ്ടും ഉണ്ടാവില്ല. അമിത് ഷാ- നരേന്ദ്ര മോദി സഖ്യം രണ്ട് വര്‍ഷം മുമ്പ് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. അമിത് ഷായ്ക്ക് വലിയ താല്‍പര്യം ചൗഹാനോടില്ല. ഒന്നാമത്തെ കാര്യം മോദി തരംഗം രാജ്യത്ത് നിലനിന്നിട്ടും മധ്യപ്രദേശില്‍ ഭൂരിപക്ഷം നേടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല എന്നതാണ്.

്ചൗഹാന്‍ ഉന്നയിക്കുന്ന കാര്യം തനിക്ക് സംസ്ഥാനത്ത് മാമാ ശിവരാജ് അഥായത് മധ്യപ്രദേശിലെ പ്രിയപ്പെട്ട നേതാവെന്ന വിളിപ്പേര് തനിക്കുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന സൂചനയുള്ളത് കൊണ്ടാണ് അദ്ദേഹം നേരത്തെ അമിത് ഷായെ കണ്ട് കാര്യങ്ങള്‍ പറയാനായി ദിവസങ്ങളോളം ദില്ലിയില്‍ ചെലവിട്ടത്. എന്നാല്‍ സര്‍ക്കാരുണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും, മുഖ്യമന്ത്രി സ്ഥാനത്തില്‍ ഉറപ്പ് നല്‍കിയിട്ടില്ല.

ബിജെപിയില്‍ നീക്കങ്ങള്‍

ബിജെപിയില്‍ നീക്കങ്ങള്‍

മുഖ്യമന്ത്രി പദത്തിനായി ചൗഹാന്‍ തന്നെയാണ് മുന്നിലുള്ളത്. എന്നാല്‍ ഇത്തവണ നേതാക്കള്‍ പലരും അദ്ദേഹത്തിനൊപ്പം മത്സരത്തിനുണ്ട്. പ്രധാനി നരോത്തം മിശ്രയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളം ചൗഹാന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അപ്രസക്തനായിരുന്നു. മിശ്രയായിരുന്നു ബിജെപിയെ സജീവമായി നിര്‍ത്തിയത്. മറ്റൊരു കാര്യം കൂടി മിശ്രയ്ക്ക് ഗുണകരമാണ്. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ അതിശക്തനായ നേതാവാണ് അദ്ദേഹം. ഇവിടെ നിന്നുള്ളവര്‍ സംസ്ഥാന ഭരണത്തെ എപ്പോഴും നിയന്ത്രിക്കാറുണ്ട്. നിരവധി എംഎല്‍എമാര്‍ നരോത്തം മിശ്രയുമായി ചര്‍ച്ച നടത്തുന്നുണ്ട്.

യെഡിയൂരപ്പ മോഡല്‍

യെഡിയൂരപ്പ മോഡല്‍

കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ മറുകണ്ടം ചാടാനുള്ള പ്രധാന കാരണം മിശ്രയാണ്. മുഖ്യമന്ത്രി പദത്തിനായി ഒരു വര്‍ഷം മുമ്പേ മിശ്രയുടെ നീക്കങ്ങളും സജീവമായിരുന്നു. കര്‍ണാടകത്തില്‍ യെഡിയൂരപ്പ മുഖ്യമന്ത്രി പദം എങ്ങനെ നേടിയോ അതേ രീതി തന്നെയാണ് നരോത്തം മിശ്രയും പയറ്റുന്നത്. അമിത് ഷായുടെയും ജെപി നദ്ദയുടെയും പിന്തുണ മിശ്രയ്ക്കുണ്ട്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ ലോബിയിംഗിനായി നേരത്തെ തന്നെ കളത്തിലിറക്കിയിരുന്നു മിശ്ര.

ചൗഹാനെ വെട്ടും

ചൗഹാനെ വെട്ടും

ശിവരാജ് സിംഗ് ചൗഹാന് മോദിക്കെതിരെ വലിയൊരു ശത്രുതയുടെ കഥ തന്നെ പറയാനുണ്ട്. അദ്വാനി പക്ഷത്തായിരുന്ന ചൗഹാന്‍ മുമ്പ് പല അവസരത്തിലും മോദിയെ നിഷ്പ്രഭനാക്കിയിരുന്നു. മോദിയേക്കാള്‍ ചെറുപ്പമായിട്ട് കൂടി ചൗഹാന്‍ ബിജെപിയുടെ മുന്‍നിരയിലെത്തിയിരുന്നു. എന്നാല്‍ മോദിയുടെ ജൂനിയറാണെന്ന പരിഗണനയും അദ്ദേഹം വേണ്ടെന്ന് വെച്ചിരുന്നു. മോദിയേക്കാല്‍ പത്ത് വര്‍ഷം മുമ്പേ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീമായിരുന്നു ചൗഹാന്‍. 1991ലാണ് ചൗഹാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മോദി 2002ലും പാര്‍ട്ടിക്കുള്ളില്‍ ഇരുവരും അത്ര നല്ല അടുപ്പത്തിലുമല്ല.

ശത്രുതയ്ക്ക് കാരണം

ശത്രുതയ്ക്ക് കാരണം

ചൗഹാന്‍ കടുത്ത അദ്വാനി പക്ഷക്കാരനായിരുന്നു. 2013ല്‍ അദ്വാനിയെ മറികടന്ന് മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ അതിനെ എതിര്‍ത്ത നേതാവാണ് ചൗഹാന്‍. മോദിക്ക് ബദലായി കണ്ടിരുന്നത് ചൗഹാനെയായിരുന്നു. 2014ല്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കില്‍ ചൗഹാനെ പ്രധാനമന്ത്രിയാക്കാം എന്ന ഓപ്ഷനായിരുന്നു ബിജെപിയിലെ പല നേതാക്കള്‍ക്കും ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ചൗഹാനെ ഇനിയും ശക്തനായി തുടരാന്‍ മോദി അനുവദിക്കില്ല. അദ്ദേഹത്തെ വെട്ടാന്‍ ഇതില്‍ കൂടുതല്‍ കാരണങ്ങള്‍ ആവശ്യമില്ല.

2018ലെ വെട്ടിനിരത്തല്‍

2018ലെ വെട്ടിനിരത്തല്‍

മധ്യപ്രദേശില്‍ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ ചൗഹാന്‍ തയ്യാറായിരുന്നു. സ്വതന്ത്ര എംഎല്‍എമാരും ചെറുപാര്‍ട്ടികളിലെ എംഎല്‍എമാരും പിന്തുണയ്ക്കാന്‍ സാധ്യതയുമുണ്ടായിരുന്നു. എന്നാല്‍ ഈ നീക്കത്തെ വെട്ടിനിരത്തിയത് അമിത് ഷായാണ്. സഖ്യം വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. കോണ്‍ഗ്രസിനേക്കാള്‍ വോട്ട് ശതമാനവും കൂടുതല്‍ ലഭിച്ചത് ബിജെപിക്കായിരുന്നു. ജനങ്ങളുടെ വിശ്വാസം തനിക്കൊപ്പമുണ്ടെന്നായിരുന്നു ചൗഹാന്റെ പ്രതികരണം.

ചൗഹാന്‍ മുന്‍കൂട്ടി കണ്ടു

ചൗഹാന്‍ മുന്‍കൂട്ടി കണ്ടു

മധ്യപ്രദേശില്‍ സര്‍ക്കാര്‍ വീഴുമെന്ന് ചൗഹാന് നന്നായി അറിയാമായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കാതിരുന്നതും ഈ കാരണം കൊണ്ടാണ്. മധ്യപ്രദേശില്‍ നിന്ന് ചൗഹാനെ അകറ്റി നിര്‍ത്താനുള്ള തന്ത്രമാണ് അമിത് ഷാ പയറ്റിയത്. എന്നാല്‍ ചൗഹാന്റെ ബുദ്ധി ഇതിനെ വീഴ്ത്തി. നരേന്ദ്ര സിംഗ് തോമറാണ് മൂന്നാമത്തെയാള്‍. തോമറിന് ഷായുടെയും മോദിയുടെയും ശക്തമായ പിന്തുണയുണ്ട്. എന്നാല്‍ ജാതി സമവാക്യം തോമറിനുള്ളതിരിച്ചടിയാണ്.

ബിജെപിക്ക് നിലനില്‍പ്പില്ല

ബിജെപിക്ക് നിലനില്‍പ്പില്ല

സര്‍ക്കാരുണ്ടാക്കിയാലും അധികകാലം നിലനില്‍ക്കാന്‍ ബിജെപിക്ക് സാധിക്കില്ല. ചൗഹാന്‍ ഒബിസി വിഭാഗത്തിലെ നേതാവാണ്. തോമര്‍ ക്ഷത്രിയ വിഭാഗമാണ്. മധ്യപ്രദേശ് ബിജെപി പ്രസിഡന്റ് വിഷ്ണു ദത്ത് ബ്രാഹ്മണ നേതാവാണ്. പക്ഷേ ഇവരില്‍ ആരെ പുറത്ത് നിര്‍ത്തിയാലും മറ്റുള്ളവര്‍ ഇടയും. ചൗഹാനെ പുറത്ത് നിര്‍ത്തിയാല്‍ ബിജെപി ഒന്നരക്കൊല്ലം തികച്ച് ഭരിക്കാനാവില്ല. പക്ഷേ ഇവിടെ തോമറും ചൗഹാനും അടുത്ത സുഹൃത്തുക്കളാണ്. ചൗഹാന്‍ മുഖ്യമന്ത്രി പദം വേണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ തോമര്‍ അമിത് ഷായുടെ ഓഫര്‍ നിരസിക്കും. എങ്ങനെയായാലും പ്രശ്‌നങ്ങള്‍ ബിജെപിക്ക് മുന്നില്‍ നില്‍ക്കുകയാണ്.

English summary
amit shah may rejects shivraj singh chouhan's claim on chief ministership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X