കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയിലെത്തിയിട്ടും ശിവസേന നേതാക്കളെ കാണാതെ അമിത് ഷാ; ബിജെപി നേതാക്കളെ കണ്ട് മടങ്ങി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ രാഷ്ട്രീയനീക്കം വിവാദത്തില്‍. സഖ്യകക്ഷിയായ ശിവസേന നേതാക്കളെ കാണാതിരുന്ന അമിത് ഷായുടെ നടപടിയാണ് വിവാദമായത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചര്‍ച്ച ചെയ്യാനെത്തിയ അമിത് ഷാ ബിജെപി നേതാക്കളെ മാത്രം കണ്ട് മടങ്ങുകയായിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ അദ്ദേഹം കണ്ടു. മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് അമിത് ഷാ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ശേഷം അദ്ദേഹം പ്രഭാദേവി ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി.

Amit

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഫഡ്‌നാവിസ് നയിക്കുന്ന മഹാജനദേശ് യാത്ര നടക്കുകയാണ്. ഞായറാഴ്ച സോളാപൂരില്‍ യാത്രയുടെ സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ബിജെപി വന്‍ ഒരുക്കമാണ് സംസ്ഥാനത്ത് നടത്തുന്നത്. ഫഡ്‌നാവിസ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍, മറ്റു ചില നേതാക്കള്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.

കോടതിയില്‍ പ്രത്യേക അപേക്ഷയുമായി ചിദംബരം; തിഹാര്‍ ജയിലില്‍ അയക്കരുത്... വീട്ടുതടങ്കല്‍ തന്നോളൂകോടതിയില്‍ പ്രത്യേക അപേക്ഷയുമായി ചിദംബരം; തിഹാര്‍ ജയിലില്‍ അയക്കരുത്... വീട്ടുതടങ്കല്‍ തന്നോളൂ

ശിവസേനാ നേതാക്കളെ അമിത് ഷാ കാണുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയും ബിജെപിയും സഖ്യമുണ്ടാക്കിയിരുന്നില്ല. 288 അംഗ നിയമസഭയില്‍ ബിജെപി 121 സീറ്റുകള്‍ നേടി. ബിജെപി ആദ്യമായിട്ടാണ് ഇത്രയും സീറ്റ് മഹാരാഷ്ട്രയില്‍ നേടുന്നത്.

ഇപ്പോള്‍ രാഷ്ട്രീയ തരംഗം മനസിലാക്കി ഒട്ടേറെ കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ ബിജെപിയില്‍ ചേരുന്നുണ്ട്. ചില കേന്ദ്രപദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി മോദി സപ്തംബര്‍ ഏഴിന് മഹാരാഷ്ട്രയില്‍ എത്തുന്നുണ്ട്. ഈ വേളയില്‍ ഒട്ടേറെ രാഷ്ട്രീയ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം.

English summary
Amit Shah meets Maharashtra BJP leaders, But Not Shiv Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X