കർഷക പ്രതിഷേധം: അജിത് ഡോവലും ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷായുടെ കൂടിക്കാഴ്ച, ദില്ലിയിൽ സുരക്ഷ ശക്തമെന്ന്
ദില്ലി: രാജ്യത്ത് കർഷക പ്രതിഷേധം തുടരുന്നതിനിടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചും കർഷക യൂണിയനുകൾ പ്രഖ്യാപിച്ച ചക്ക ജാമിന്റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ, ദില്ലി പോലീസ് കമ്മീഷണർ, എസ് എൻ ശ്രീവാസ്തവ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. പാർലമെന്റിലെ അമിത് ഷായുടെ ഓഫീസിലാണ് യോഗം.
ദില്ലിയിലെ മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് അമിത് ഷാ ചർച്ച ചെയ്യുന്നതിനിടയിൽ, ശനിയാഴ്ചത്തെ പരിപാടിയിൽ ഉണ്ടാകാനിടയുള്ള പ്രതിഷേധങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി ദേശീയ, സംസ്ഥാന ദേശീയപാതകളിൽ ശനിയാഴ്ച മൂന്ന് മണിക്കൂർ നേരത്തേക്ക് തടയുമെന്ന് കർഷക യൂണിയനുകൾ അറിയിച്ചു.

Recommended Video
അന്നത്തെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ശ്രീവാസ്തവയോട് ആരാഞ്ഞതായും ക്രമസമാധാനനിലയെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ച് രഹസ്യാന്വേഷണ വിവരങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായും ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 26 ന് കർഷകർ നടത്തിയ നടന്ന അക്രമത്തെത്തുടർന്ന്, പ്രതിഷേധിക്കുന്ന കർഷകർക്ക് പഞ്ചാബ്, ഹരിയാന, യുപി അതിർത്തികളിൽ നിന്ന് ദില്ലിയിലേക്ക് പ്രവേശിക്കാനാവില്ലെന്നും ഈ അതിർത്തികളിലെ മൂന്ന് പ്രതിഷേധ സ്ഥലങ്ങളിൽ കൂടുതൽ ആളുകൾക്ക് ഒത്തുചേരാനാകില്ലെന്നും ഉറപ്പുവരുത്താൻ വിപുലമായ ക്രമീകരണങ്ങളാണ് ദില്ലി പോലീസ് ഒരുക്കിയിട്ടുള്ളത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications