കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക പ്രതിഷേധം: അജിത് ഡോവലും ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷായുടെ കൂടിക്കാഴ്ച, ദില്ലിയിൽ സുരക്ഷ ശക്തമെന്ന്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കർഷക പ്രതിഷേധം തുടരുന്നതിനിടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചും കർഷക യൂണിയനുകൾ പ്രഖ്യാപിച്ച ചക്ക ജാമിന്റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ, ദില്ലി പോലീസ് കമ്മീഷണർ, എസ് എൻ ശ്രീവാസ്തവ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. പാർലമെന്റിലെ അമിത് ഷായുടെ ഓഫീസിലാണ് യോഗം.

ദില്ലിയിലെ മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് അമിത് ഷാ ചർച്ച ചെയ്യുന്നതിനിടയിൽ, ശനിയാഴ്ചത്തെ പരിപാടിയിൽ ഉണ്ടാകാനിടയുള്ള പ്രതിഷേധങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി ദേശീയ, സംസ്ഥാന ദേശീയപാതകളിൽ ശനിയാഴ്ച മൂന്ന് മണിക്കൂർ നേരത്തേക്ക് തടയുമെന്ന് കർഷക യൂണിയനുകൾ അറിയിച്ചു.

amit-shah

Recommended Video

cmsvideo
Twitter CEO Jack Dorsey Likes Tweet Hailing Rihanna For Her Comments On Farmer Protests

അന്നത്തെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ശ്രീവാസ്തവയോട് ആരാഞ്ഞതായും ക്രമസമാധാനനിലയെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ച് രഹസ്യാന്വേഷണ വിവരങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായും ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 26 ന് കർഷകർ നടത്തിയ നടന്ന അക്രമത്തെത്തുടർന്ന്, പ്രതിഷേധിക്കുന്ന കർഷകർക്ക് പഞ്ചാബ്, ഹരിയാന, യുപി അതിർത്തികളിൽ നിന്ന് ദില്ലിയിലേക്ക് പ്രവേശിക്കാനാവില്ലെന്നും ഈ അതിർത്തികളിലെ മൂന്ന് പ്രതിഷേധ സ്ഥലങ്ങളിൽ കൂടുതൽ ആളുകൾക്ക് ഒത്തുചേരാനാകില്ലെന്നും ഉറപ്പുവരുത്താൻ വിപുലമായ ക്രമീകരണങ്ങളാണ് ദില്ലി പോലീസ് ഒരുക്കിയിട്ടുള്ളത്.

English summary
Amit Shah meets NSA, Delhi top cop over farmers protest in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X