കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ്: തന്ത്രങ്ങളുമായി അമിത് ഷാ! വിമര്‍ശകരെ കൈകാര്യം ചെയ്യാന്‍ സൈബര്‍ പോരാളികളോട് ആഹ്വാനം

  • By Desk
Google Oneindia Malayalam News

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്തുവന്നാലും വിജയം ഉറപ്പിക്കുക എന്ന ലക്ഷ്യത്തില്‍ സൈബര്‍ പോരാളികളാണ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനാണ് അമിത്ഷാ ആഹ്വാനം ചെയ്തിരിക്കുന്നത്.

പാര്‍ട്ടിയുടെ വളര്‍ച്ചയെ സമൂഹമാധ്യമങ്ങളിലൂടെ തടയിടാന്‍ ശ്രമിക്കുന്നവരേയും പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരേയും കൈകാര്യം ചെയ്യാനാണ് സൈബര്‍ പടയാളികളോട് അധ്യക്ഷന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

സഖ്യം ചേര്‍ന്നാലും

സഖ്യം ചേര്‍ന്നാലും

തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്ന് വ്യക്തമാക്കാന്‍ ബിജെപിയുടെ മഹാരാഷ്ട്രയിലെ സോഷ്യല്‍ മീഡിയ സെല്‍പ്രവര്‍ത്തകരുമായി അമിത്ഷാ പൂനെയില്‍ കൂടിക്കാഴ്ച നടത്തി. പരാജയം നുണഞ്ഞ പാര്‍ട്ടികള്‍ അധികാരം നേടാനായി സഖ്യത്തില്‍ ഏര്‍പ്പെട്ടാലും ബിജെപിയുടെ വളര്‍ച്ചയ്ക്ക് തടയിടാനാവില്ലെന്ന് അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും അമിത് ഷാ സൈബര്‍ വാരിയേഴ്സിനോട് നിര്‍ദ്ദേശിച്ചതായാണ് വിവരം.

നരന്ദ്രമോദി തന്നെ

നരന്ദ്രമോദി തന്നെ

ബിജെപി ഭരണത്തുടര്‍ച്ച നേടും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തില്‍ ഏറും. വരാനിരിക്കുന്ന നാളുകള്‍ ഓണ്‍ലൈന്‍ യുഗമാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ പരിപാടികളും പ്രവര്‍‍ത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ സോഷ്യല്‍ മീഡിയ പോരാളികള്‍ ഉണരണം അദ്ദേഹം പറഞ്ഞു.

പണിയാനും

പണിയാനും

അതേസമയം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല പാര്‍ട്ടി വിമര്‍ശകരെ കൈകാര്യം ചെയ്യാനും സോഷ്യല്‍ മീഡിയ വാരിയേഴ്സിന് സാധിക്കണം. പാര്‍ട്ടിയുടെ സന്ദേശം താഴെ തട്ടിലെ ജനങ്ങളിലേക്ക് എത്തിക്കുമ്പോള്‍ തന്നെ പാര്‍ട്ടി വിരുദ്ധരെ പ്രതിരോധിക്കണം. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും അമിത് ഷാ വ്യക്തമാക്കി.

വിനോദത്തിന് മാത്രമല്ല

വിനോദത്തിന് മാത്രമല്ല

വിനോദത്തിന് മാത്രമല്ല ആശയപ്രചാരണത്തിനും സോഷ്യല്‍ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കണം. പത്ര ഇലക്ട്രോണിക് മാധ്യമങ്ങളില്‍ വരുന്ന പാര്‍ട്ടി വിരുദ്ധ വാര്‍ത്തകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ബൂത്ത് തലം മുതല്‍ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്ക് വേണമെന്നും അമിത് ഷാ അറിയിച്ചു.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

2019 തിരഞ്ഞെടുപ്പ് സോഷ്യല്‍ മീഡിയ ഉപയോഗിച്ച് വേണം ബിജെപി വിജയിക്കാന്‍. കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ വഴി ബിജെപിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പലതും പടച്ചുവിടുന്നുണ്ട്. ഈ നീക്കത്തെ എതിര്‍ക്കണമെന്ന് സെമിനാറില്‍ പങ്കെടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

ശിരസാ വഹിച്ച്

ശിരസാ വഹിച്ച്

അതേസമയം അമിത് ഷായുടെ നിര്‍ദ്ദേശം ലഭിക്കും മുന്‍പ് തന്നെ ബിജെപി സൈബര്‍ പോരാട്ടം തുടങ്ങി. കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിക്കെതിരെ കഴിഞ്ഞ ദിവസമാണ് ബിജെപി സൈബര്‍ പോരാളി ഗിരീഷ് മഹേശ്വരി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. പിന്നാലെ പത്ത് വയസുള്ള ഇവരുടെ മകളെ ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
amit-shah-meets-social-media-unit-says-take-on-bjp-critics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X