കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടഞ്ഞ് നിൽക്കുന്നവരെ അനുനയിപ്പിക്കാൻ ശ്രമം; അമിത് ഷാ ആദ്വാനിയെയും ജോഷിയെയും വീട്ടിലെത്തി കണ്ടു!

Google Oneindia Malayalam News

ദില്ലി: ബിജെപിയിലെ ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാക്കകളെ നേരിൽ കണ്ട് അനുനയ നീക്കവുമായി സംസ്ഥാന അധ്യക്ഷൻ അമിത് ഷാ. എല്‍.കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും ഇരുവരുടെയും വസതികളില്‍ പോയി അമിത് ഷാ കൂടിക്കാഴ്ച നട‌ത്തി.

<strong>വിവാദ വ്യവസായികള്‍ക്ക് കേരള വികസനത്തെ തടസപ്പെടുത്താനാകില്ല, ജയിച്ചാല്‍ കാലുമാറില്ല എന്നു പരസ്യം നല്‍കേണ്ട സ്ഥിതിയില്‍ കോണ്‍ഗ്രസെത്തിയെന്ന് പിണറായി </strong>വിവാദ വ്യവസായികള്‍ക്ക് കേരള വികസനത്തെ തടസപ്പെടുത്താനാകില്ല, ജയിച്ചാല്‍ കാലുമാറില്ല എന്നു പരസ്യം നല്‍കേണ്ട സ്ഥിതിയില്‍ കോണ്‍ഗ്രസെത്തിയെന്ന് പിണറായി

ലോക്സഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച്ചയാണ്. ഈ സന്ദർഭത്തിലാണ് അനുനയ നീക്കവുമായി പാർട്ടി അധ്യക്ഷൻ രംഗത്തെത്തിയത്. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പാര്‍ട്ടി വേദികളിലെത്താത്തതും പൊതുപരിപാടികളില്‍ പങ്കെടുക്കാത്തതും പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ ആയുഝമാക്കിയിട്ടുണ്ട്.

Amit Shah

ഇതിന് മറുമരുന്നെന്നോണമാണ് അമിത് ഷാ പുതിയ നീക്കവുമായി രംഗത്തെത്തിയത്. സ്ഥാനാര്‍ഥികള്‍ക്ക് 75 വയസെന്ന പ്രായപരിധി അമിത് ഷാ കര്‍ശനമാക്കിയതിനാല്‍ അദ്വാനി വർഷങ്ങളായി വിജയിച്ചുവരുന്ന ഗാന്ധി നഗർ സീറ്റിൽ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. പകരം ഗാന്ധി നഗർ സീറ്റിൽ അമിത് ഷായാണ് മത്സരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധമുണ്ടായിരുന്നു. മുരളി മനോഹർ ജോഷിക്കും കാൺപൂർ സീറ്റ് നിഷേധിച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Amit Shah Meets Upset BJP Veterans LK Advani, Murli Manohar Joshi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X