കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം നിങ്ങള്‍ സ്വന്തമായി അധ്യക്ഷനെ കണ്ടെത്തൂ... ദിഗ്‌വിജയ് സിംഗിനെ തേച്ചൊട്ടിച്ച് അമിത് ഷാ

Google Oneindia Malayalam News

ദില്ലി: രാജ്യസഭയില്‍ പരസ്പര ആരോപണങ്ങളുമായി കോണ്‍ഗ്രസും ബിജെപിയും. പാര്‍ട്ടി അധ്യക്ഷനെ ചൊല്ലി അമിത് ഷായും ദിഗ്വിജയ് സിംഗുമാണ് കൊമ്പുകോര്‍ത്തത്. കഴിഞ്ഞ ദിവസം യുഎപിഎ ബില്ലുമായി ബന്ധപ്പെട്ടായിരുന്നു രാജ്യസഭിയില്‍ ചര്‍ച്ച നടന്നത്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് ഈ നിയമം ഉപയോഗിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. ആഭ്യന്തര മന്ത്രിയായി മാത്രമായിരിക്കും തന്റെ നടപടിയെന്നും ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കൊമ്പു കോര്‍ത്തത്.

1

സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ഒരിക്കല്‍ വഹിച്ച പദവിയാണ് അമിത്് ഷാ ഇപ്പോള്‍ വഹിക്കുന്നത്. അദ്ദേഹം നല്ലൊരു ഭരണാധികാരിയെ പോലെ പെരുമാറണമെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. നിങ്ങള്‍ ബിജെപിയുടെ അധ്യക്ഷ സ്ഥാനം ഒഴിയണം. എന്നിട്ട് ജെപി നദ്ദയെ അധ്യക്ഷനാക്കണമെന്നും സിംഗ് പറഞ്ഞു. ഇതിന് കിടിലന്‍ മറപടിയാണ് ഷാ നല്‍കിയത്. നിങ്ങള്‍ ആദ്യം സ്വന്തം പാര്‍ട്ടിയുടെ അധ്യക്ഷനെ കണ്ടെത്തൂ എന്നായിരുന്നു മറുപടി.

നേരത്തെ ജെപി നദ്ദയെ വര്‍ക്കിംഗ് പ്രസിഡന്റായി ബിജെപി നിയമിച്ചിരുന്നു. അമിത് ഷാ അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതിനെതിരെയായിരുന്നു സിംഗിന്റെ മറുപടി. അതേസമയം അമിത് ഷായുടെ മറുപടിയില്‍ വലിയ കൈയ്യടികളാണ് ബിജെപിയില്‍ നിന്നുണ്ടായത്. അതേസമയം പുതിയ യുഎപിഎ നിയമപ്രകാരം നിങ്ങള്‍ അറസ്റ്റിലാവില്ലെന്നും അമിത് ഷാ പ റഞ്ഞു.

അതേസമയം ഏതെങ്കിലും തീവ്രവാദിയെ പിന്തുണയ്ക്കുകയോ അത്തരം കാര്യങ്ങളെ പിന്തുണയ്ക്കുകയോ ചെയ്യാത്ത കാലത്തോളം ദിഗ്വിജയ് സിംഗിനെ ആരും അറസ്റ്റ് ചെയ്യില്ലെന്നും ഷാ പറഞ്ഞു. അദ്ദേഹം പറയുന്നത് തന്നെ തീവ്രവാദിയായി പ്രഖ്യാപിക്കുമെന്ന്. എന്നാല്‍ ഞാന്‍ അദ്ദേഹത്തിന് ഉറപ്പുനല്‍കുന്നു. തെറ്റ് ചെയ്യാത്ത കാലത്തോളം ഒന്നും സംഭവിക്കില്ല. തല്‍ക്കാലം ഞാന്‍ പറയുന്നത് കേള്‍ക്കാനുള്ള സമയമാണിതെന്നും ഷാ പറഞ്ഞു.

കര്‍ണാടകത്തില്‍ ഡികെ യുഗം വരുന്നു... നേതാക്കളെ വെട്ടിനിരത്തുന്നു, അവര്‍ മതിയെന്ന് സിദ്ധരാമയ്യ!!കര്‍ണാടകത്തില്‍ ഡികെ യുഗം വരുന്നു... നേതാക്കളെ വെട്ടിനിരത്തുന്നു, അവര്‍ മതിയെന്ന് സിദ്ധരാമയ്യ!!

English summary
amit shah mocks digvijaya singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X