രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ, 'അടുത്ത 30 വർഷത്തേക്ക് നിങ്ങൾ തിരിച്ച് വരില്ല'

തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെയുളള പ്രതിഷേധം ഡല്‍ഹിയില്‍ നടക്കുന്നതിനിടെ വിദേശത്ത് പോയ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. അടുത്ത മുപ്പത് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് രാജ്യത്ത് അധികാരത്തില്‍ വരില്ലെന്ന് അമിത് ഷാ പറഞ്ഞു.

''നിങ്ങള്‍ക്ക് ഇപ്പോള്‍ ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ സാധിക്കില്ലെന്ന് അറിയാം. കാരണം നിങ്ങള്‍ വിദേശത്ത് എവിടെയോ ഇരിക്കുകയാണ്. എന്തിനാണെന്നുളള വിശദീകരണം പോലുമില്ല. പക്ഷേ അത് സാരമില്ല, അത് നിങ്ങളുടെ വ്യക്തിജീവിതമാണ്. പക്ഷേ നിങ്ങള്‍ തിരിച്ചെത്തിയ ശേഷം ഇത് കേള്‍ക്കണം. അടുത്ത മുപ്പത് വര്‍ഷക്കാലത്തേക്ക് നിങ്ങള്‍ അധികാരത്തില്‍ വരില്ല'', അമിത് ഷാ പറഞ്ഞു.

Amit Shah

യമുന ശുചീകരണത്തിന് 8941 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് കൊണ്ട് സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വെച്ചുളള അമിത് ഷായുടെ പരാമര്‍ശങ്ങള്‍. വോട്ട് ചോരി ആരോപണത്തിലും അമിത് ഷാ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. ''കഴിഞ്ഞ 54 വര്‍ഷമായി നിങ്ങള്‍ ബെംഗാളില്‍ തിരഞ്ഞെടുപ്പ് ജയിച്ചിട്ടില്ല, 12 വര്‍ഷമായി അരുണാചല്‍ പ്രദേശിലും 18 വര്‍ഷമായി ഡല്‍ഹിയിലും ജയിച്ചിട്ടില്ല.

ബിജെപി വരുന്ന 30 വര്‍ഷവും ഇന്ത്യ ഭരിക്കുമെന്ന് താന്‍ പറയുമ്പോള്‍ അവര്‍ ചോദിക്കുന്നത് അമിത് ഷായ്ക്ക് അത് എങ്ങനെ അറിയാം എന്നാണ്. തിരഞ്ഞെടുപ്പ് ക്രമക്കേട് നടക്കുന്നത് കൊണ്ടാണ് തനിക്ക് അക്കാര്യം അറിയുന്നതെന്ന് അവര്‍ പറയുന്നു. ചിലരെ പോലെ താന്‍ ആറ് മാസം കൂടുമ്പോള്‍ വിദേശത്ത് പോകുന്നില്ല. ഇവിടെ ജനിച്ച് ഇവിടെ ജീവിക്കുന്നയാളാണ്, അതുകൊണ്ട് അറിയാം'', അമിത് ഷാ പറഞ്ഞു.

നാല് ദിവസത്തെ വിയറ്റ്‌നാം പര്യടനത്തിലാണ് നിലവില്‍ രാഹുല്‍ ഗാന്ധി എന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിന് അകത്ത് നിന്നുളള രാഹുല്‍ ഗാന്ധിയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിന് പിറകെ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എതിരെ വലിയ വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. വളരെ സുപ്രധാനമായ സമരങ്ങള്‍ ഡല്‍ഹിയില്‍ നടക്കുന്ന സമയത്ത് രാഹുല്‍ ഗാന്ധി വിദേശത്ത് പോയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. രാഹുല്‍ ഗാന്ധി എന്തിനാണ് വിദേശത്ത് പോയത് എന്നത് അടക്കമുളള വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. അതേസമയം രാഹുലിന്റെ വിദേശയാത്ര ബിജെപി ഇതിനകം തന്നെ രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ യാത്രാ വീഡിയോ ബിജെപി എക്‌സില്‍ പങ്കുവെച്ചിരുന്നു. എന്താണ് രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയുടെ ലക്ഷ്യം എന്ന് ബിജെപി ചോദിക്കുന്നു. മാത്രമല്ല ഡല്‍ഹിയിലെ സമരത്തില്‍ നുണകളെല്ലാം പറഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാന്‍ രാഹുല്‍ വെക്കേഷന് പോവുകയാണ് എന്നും ബിജെപി പരിഹസിക്കുകയുണ്ടായി. ഭരണമാറ്റമാണ് രാഹുല്‍ ഗാന്ധി ആസൂത്രണം ചെയ്യുന്നതെന്നും അതിനുളള പാഠങ്ങള്‍ പഠിക്കാന്‍ ജോര്‍ജ് സോറസിനെ കാണാനാണ് രാഹുല്‍ ഗാന്ധിയുടെ വിദേശയാത്ര എന്നുമാണ് ബിജെപി നേതാവ് സാംപിത് പത്രയുടെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma