Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാ രാജിവെക്കണം, മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി; വിദ്യാര്‍ഥികളോട് ക്രൂരത കാണിച്ചതിന് തെളിവുണ്ട്

ഡല്‍ഹി സമരത്തിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ മാരകമായ രീതിയില്‍ പെല്ലറ്റ് ഗണ്‍ ഉള്‍പ്പെടെ ഉപയോഗിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണം എന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പെല്ലറ്റ് ഗണ്‍, ഇലക്ട്രിക് ബാറ്റണ്‍, ആണി തറച്ച ലാത്തി എന്നിവ ഉപയോഗിച്ച് വിദ്യാര്‍ഥികളെ പോലീസ് നേരിട്ടതിന് തെളിവ് കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഇറാന്‍ എണ്ണ വരും; ഇസ്രായേല്‍ രഹസ്യ പൈപ്പ് ലൈന്‍ സ്ഥാപിച്ചു, സൗദി അറേബ്യയ്ക്ക് നേട്ടമാകുമോ
ഇറാന്‍ എണ്ണ വരും; ഇസ്രായേല്‍ രഹസ്യ പൈപ്പ് ലൈന്‍ സ്ഥാപിച്ചു, സൗദി അറേബ്യയ്ക്ക് നേട്ടമാകുമോ

വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം വിശദീകരിച്ചത്. ഡല്‍ഹി പോലീസും അര്‍ധ സേനയും അമിത് ഷാക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹം അറിയാതെ ഒന്നും നടക്കില്ല. വിദ്യാര്‍ഥികളെ ക്രൂരമായിട്ടാണ് നേരിട്ടത്. അമിത് ഷായെ പുറത്താക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണം എന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ഇക്കാര്യം അന്വേഷിക്കണം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

rahul gandhi demand amit shah resign

ഇന്ന് ലോക്‌സഭയില്‍ സംസാരിക്കുന്ന വേളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തുടര്‍ച്ചയായി ഭരണപക്ഷം തടസപ്പെടുത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരെ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ അമിത് ഷാ ആണ് ഉത്തരവിട്ടത് എന്ന് രാഹുല്‍ ആരോപിച്ചു. ഇതിനെതിരെ ഭരണപക്ഷ എംപിമാര്‍ രംഗത്തുവന്നു. രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ എന്തുവന്നാലും ബിജെപിയോടും ആര്‍എസ്എസിനോടും മാപ്പ് പറയില്ലെന്ന് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സമരം ചെയ്ത വിദ്യാര്‍ഥികളെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. അവരുടെ രക്ഷിതാക്കള്‍ കാണിക്കാത്ത ധൈര്യമാണ് വിദ്യാര്‍ഥികള്‍ പ്രകടിപ്പിച്ചത്. വിദ്യാര്‍ഥി സമരക്കാരെ അടിച്ചമര്‍ത്തിയതില്‍ അമിത് ഷാ മറുപടി പറയണം എന്ന് താന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.

ബെംഗളൂരു യാത്രക്കാര്‍ക്ക് നേട്ടം; ഹുബ്ബള്ളി-കോട്ടയം സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു, തിയ്യതി, സമയം
ബെംഗളൂരു യാത്രക്കാര്‍ക്ക് നേട്ടം; ഹുബ്ബള്ളി-കോട്ടയം സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു, തിയ്യതി, സമയം

വിദ്യാര്‍ഥികളെ പോലീസ് മര്‍ദ്ദിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം. യൂണിഫോം ധരിക്കാത്തവരും വിദ്യാര്‍ഥികളെ നിലത്തിട്ട് മര്‍ദ്ദിക്കുന്ന ചിത്രങ്ങള്‍ രാഹുല്‍ പ്രദര്‍ശിപ്പിച്ചു. എല്ലാത്തിനും ഉത്തരവാദി ആഭ്യന്തര മന്ത്രി അമിത് ഷാ ആണ്. അദ്ദേഹം രാജിവെക്കണം. അല്ലെങ്കില്‍ മോദി പുറത്താക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി തെളിവില്ലാതെയാണ് ആരോപണം ഉന്നയിക്കുന്നത് എന്ന് ലോക്‌സഭയില്‍ ഭരണപക്ഷ എംപിമാര്‍ വിമര്‍ശിച്ചിരുന്നു. തെളിവില്ലാതെ സഭയില്‍ ആരോപണം ഉന്നയിക്കരുത് എന്ന് സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷ നേതാവിനോട് പറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തെളിവ് സഹിതം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്.

ലോക്‌സഭയില്‍ നടന്ന കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി വിശദീകരിച്ചു. മാപ്പ് പറഞ്ഞാല്‍ മാത്രമേ സംസാരിക്കാന്‍ അനുവദിക്കൂ എന്ന് ലോക്‌സഭയില്‍ തന്നോട് പറഞ്ഞു. ബിജെപിയോടും ആര്‍എസ്എസിനോടും ഒരിക്കലും മാപ്പ് പറയില്ലെന്നു രാഹുല്‍ വ്യക്തമാക്കി. ദേശീയ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കുക എന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തന്റെ അവകാശമാണ്. ഇന്ന് വിദ്യാര്‍ഥികളുടെ കാര്യമാണ് പ്രധാന വിഷയം. ചോദ്യം ഉന്നയിക്കുന്നവരെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്...

അഭിജീത് ദിപ്‌കെക്ക് കല്യാണം? സിജെപി സമരം വിജയിച്ചതോടെ താല്‍പ്പര്യക്കാര്‍ കൂടി, അമ്മ പറയുന്നത്
അഭിജീത് ദിപ്‌കെക്ക് കല്യാണം? സിജെപി സമരം വിജയിച്ചതോടെ താല്‍പ്പര്യക്കാര്‍ കൂടി, അമ്മ പറയുന്നത്

പെല്ലറ്റ് ഗണ്‍ കാരണമായി ഒരു വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടമായി. പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചു എന്നതിന് എയിംസിലെ സാക്ഷ്യപത്രം തെളിവാണ്. താനത് കണ്ടു. സ്ത്രീകളെയും കുട്ടികളെയും അടിച്ചമര്‍ത്തി. ആണി തറച്ച ലാത്തി ഉപയോഗിക്കുന്ന ആശയം എവിടെ നിന്നാണ് പോലീസിന് കിട്ടിയത്. പ്രതിഷേധിച്ച വ്യക്തിയെ ഒരു പോലീസ് ഓഫീസര്‍ അടിക്കുന്നതും കണ്ടു. പ്രതിഷേധം നടക്കുമ്പോള്‍ അമിത് ഷാ പോലീസിന് നിര്‍ദേശം നല്‍കുന്നതും പാര്‍ലമെന്റില്‍ വച്ച് താന്‍ കണ്ടു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+