Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛേ ദിന്‍: അമിത് ഷാ പറഞ്ഞതെന്ത്, നമ്മള്‍ കേട്ടതെന്ത്?

ദില്ലി: കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്ന് ബി ജെപി. തിരഞ്ഞെടുപ്പ് സമയത്ത് വാഗാദാനം ചെയ്തതുപോലെ രാജ്യത്ത് അഞ്ചു വര്‍ഷത്തെ ഭരണംകൊണ്ട് അച്ഛേ ദിന്‍ വരില്ല എന്ന് അമിത് ഷാ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

എന്നാല്‍ അമിത് ഷാ ഇങ്ങനെ പറഞ്ഞിട്ടില്ല എന്നും മാധ്യമങ്ങള്‍ തലക്കെട്ടുകളിലൂടെ വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് എന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. ഷായുടെ പ്രസ്താവന തെറ്റായ രീതിയില്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു യോഗം നടന്നത്. അവിടെ ഷാ എന്തൊക്കെയാണ് പറഞ്ഞത്. പുറത്ത് മാധ്യമങ്ങളില്‍ വന്നത് എന്തൊക്കെയാണ് - പീയൂഷ് ഗോയല്‍ പറയുന്നു.

25 വര്‍ഷമോ...

25 വര്‍ഷമോ...

ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ അച്ഛേ ദിന്‍ കൊണ്ടുവരാന്‍ 25 വര്‍ഷങ്ങളെങ്കിലും എടുക്കും എന്ന് അമിത് ഷാ പറഞ്ഞതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. ഭോപ്പാലില്‍ ഒരു പരിപാടിയിലാണ് ബിജെപി അധ്യക്ഷന്‍ ഇക്കാര്യം പറഞ്ഞതത്രെ.

അങ്ങനെ പറഞ്ഞിട്ടില്ല

അങ്ങനെ പറഞ്ഞിട്ടില്ല

ഭോപ്പാലില്‍ അമിത് ഷാ അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് മുതിര്‍ന്ന ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ പീയൂഷ് ഗോയല്‍ പറയുന്നത്. അടച്ചിട്ട മുറിയിലായിരുന്നു യോഗം നടന്നത്. ആ വിവരങ്ങള്‍ എങ്ങനെയാണ് പുറത്തുവരുന്നത്.

സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു

സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു

ആദ്യവര്‍ഷം തന്നെ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ബി ജെ പി സര്‍ക്കാരിന് സാധിച്ചു എന്നും ഗോയല്‍ പറയുന്നു. ഇന്ത്യയെ വിശ്വഗുരു ആയി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

സര്‍ക്കാരിനെക്കുറിച്ച് പറഞ്ഞിട്ടില്ല

സര്‍ക്കാരിനെക്കുറിച്ച് പറഞ്ഞിട്ടില്ല

അമിത് ഷാ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. നാണയപ്പെരുപ്പം കുറയ്ക്കാനും സാമ്പത്തിക പുരോഗതി കൈവരിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും മോദി സര്‍ക്കാരിന് കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്.

25 വര്‍ഷം ഭരിക്കണോ

25 വര്‍ഷം ഭരിക്കണോ

രാജ്യത്ത് നല്ല ദിവസങ്ങള്‍ കൊണ്ടുവരാന്‍ ബി ജെ പി തുടര്‍ച്ചയായി 25 വര്‍ഷമെങ്കിലും ഭരണത്തിലിരിക്കണം എന്ന് ഷാ പറഞ്ഞു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസിന്റെ പകുതിയോ

കോണ്‍ഗ്രസിന്റെ പകുതിയോ

കോണ്‍ഗ്രസിനെ ഇന്ത്യ 60 വര്‍ഷമായി സഹിക്കുന്നു എന്നൊരു പരാതി ബി ജെ പിക്കും മോദിക്കും ഉണ്ട്. ഇതിന്റെ പകുതി സമയം തങ്ങള്‍ക്കും വേണം എന്നാണോ ബി ജെ പി പറയുന്നത് എന്നായി ചോദ്യങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ പരിഹാസം

സോഷ്യല്‍ മീഡിയയില്‍ പരിഹാസം

അമിത് ഷായുടെ വാക്കുകള്‍ക്കെതിരെ ശക്തമായ പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. 25 വര്‍ഷം കഴിയുമ്പോള്‍ മോദിക്ക് 90 വയസ്സാകുമെന്നും അപ്പോള്‍ 75 തികയുന്ന അമിത് ഷായ്ക്ക് അച്ഛേ ദിന്‍ ആയിരിക്കും എന്നും ചിലര്‍ കളിയാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+