'സരബ്ജിത്' ചിത്രത്തിന്റെ പോസ്റ്റര്‍ അമിഷ്ഷായും നിതിന്‍ ഗഡ്കരിയും ഉദ്ഘാടനം നിര്‍വ്വഹിച്ചു
ദില്ലി: സരബ്ജിത് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ബിജെപി പ്രസിഡന്റ് അമിത് ഷായും കേന്ദ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സരബ്ജിത് സിങ്ങിന്റെ ജീവചരിത്രം പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഒമങ് കുമാര്‍ ആണ്.ചടങ്ങില്‍ ഐശ്വര്യ റായ് ബച്ചന്‍, റിച്ച, നടന്‍ ദര്‍ശന്‍ കുമാര്‍, സിനിമാ നിര്‍മ്മാതാവ് ഭൂഷണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

സരബ്ജിത്
പാകിസ്ഥാനിലെ കോട് ലോക്പഥ് ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനായിരുന്നു സരബ്ജിത് സിങ്. ജയിലില്‍ സഹതടവുക്കാരുടെ മര്‍ദ്ദനത്തിന് ഇരയായി മരിക്കുകയായിരുന്നു ഇയാള്‍. സിങിന്റെ ജീവിത കഥയാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്.

സിനിമയ്ക്ക് പുറകില്‍
1990 ല്‍ ലാഹോറിലും ഫൈസലാബാദിലും നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന കേസില്‍ പാക്കിസ്ഥാന്‍ ജയിലില്‍ തടവിന് കഴിഞ്ഞിരുന്ന വ്യക്തിയാണ് സരബ്ജിത്. ജയിലില്‍ വെച്ച് കൊല്ലപ്പെട്ട ഇയാളുടെ കഥയാണ് സിനിമയില്‍ ആവിഷ്ടക്കരിക്കുന്നത്.

ഉദ്ഘാടന കര്‍മ്മം
ബിജെപി പ്രസിഡന്റ് അമിത് ഷായും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്നാണ് സിനിമയുടെ ആദ്യത്തെ പോസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

സിനിമയെക്കുറിച്ച് അമിത് ഷാ
രാജ്യത്തിന് വേണ്ടി ജീവിതമര്‍പ്പിച്ച ചെറുപ്പക്കാരന്റ കഥ സിനിമയാക്കാന്‍ തിരഞ്ഞെടുത്തത് നല്ല കാര്യമാണെന്നും രാജ്യത്തിന് നല്‍കുന്ന സന്ദേശമായിരിക്കും ചിത്രത്തിലെന്നും അമിത് ഷാ പറഞ്ഞു. സിനിമയുടെ എല്ലാ സംഘാടകരേയും അഭിനന്ദിക്കുകയും ചെയ്തു.

അഭിനന്ദിച്ച് നിതിന്‍ ഗഡികരി
ചെറുപ്പക്കാരന്റെയും സഹോദരിയുടെയും കഷ്ടപാടിന്റെ കഥ പറഞ്ഞ ചിത്രം ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്ക് പ്രചോദനമായി തീരും എന്നായിരുന്നു നിതിന്‍ ഗഡികരിയുടെ അഭിപ്രായം.

താരങ്ങള്‍ക്ക് പറയാനുള്ളത്
ഐശ്വര്യ റായി ബച്ചന്‍, രണ്‍ദീപ് ഹൂദാ, റിച്ച എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. രണ്‍ദീപാണ് സരബ്ജിത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സഹോദരിയായി ഐശ്വര്യയും. ഭാര്യാ കഥാപാത്രത്തെയാണ് റിച്ച അവതരിപ്പിക്കുന്നത്.












Click it and Unblock the Notifications