കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധങ്ങള്‍ ഫലിക്കുന്നുവോ: ബംഗാളില്‍ എന്‍ആര്‍സിയെ കുറിച്ച് ഒരക്ഷരം മിണ്ടാതെ അമിത് ഷാ

Google Oneindia Malayalam News

കൊല്‍ക്കത്ത: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുകയെന്ന ലക്ഷ്യത്തോടെ ബംഗാളില്‍ വലിയ പ്രചാരണ പദ്ധതികളാണ് ബിജെപി ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രിലില്‍ നടക്കുന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കുന്നതോടെ സിയമസഭ തിരഞ്ഞെടുപ്പിലും മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.

Recommended Video

cmsvideo
Protest impact: Why did Amit Shah avoid any mention of NRC in Kolkata? | Oneindia Malayalam

കൊല്‍ക്കത്തിയിലെ ശഹീദ് മിനാര്‍ മൈതാനത്ത് നടന്ന റാലിയോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെയാണ് ബംഗാളിലെ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ദില്ലിയിലെ കലാപത്തിന്‍റെ തൊട്ടുപിന്നാലെ നടക്കുന്ന റാലിയില്‍ പൗരത്വ വിഷയങ്ങളെ കുറിച്ച് അമിത് ഷാ എന്തുപറയുമെന്നായിരുന്നു ഏവരും ഉറ്റു നോക്കിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ എന്‍ആര്‍സിയെ കുറിച്ചുള്ള യാതൊരു പരാമര്‍ശവും ഉണ്ടായില്ല എന്നതാണ് ശ്രദ്ധേയം.

 കൊല്‍ക്കത്തയില്‍ പ്രസംഗിച്ചത്

കൊല്‍ക്കത്തയില്‍ പ്രസംഗിച്ചത്

പൗരത്വ നിയമഭേദഗതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു അമിത് ഷാ കൊല്‍ക്കത്തയില്‍ പ്രസംഗിച്ചത്. പൗരത്വ നിയമം ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദുക്കളായ അഭയാര്‍ത്ഥികള്‍ക്ക് എങ്ങനെ സഹായകമാവുമെന്ന് അമിത് ഷാ വിശദീകരിച്ചു.
ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികളുടെ പ്രശ്നം ഉന്നയിക്കുന്നതിലേടെ കിഴക്കന്‍ ബംഗാളിലെ വലിയ വിഭാഗം വോട്ടുകളിലാണ് ബിജെപി കണ്ണുവെക്കുന്നതെന്ന് വ്യക്തമാണ്.

രാജ്യവ്യാപകമായി

രാജ്യവ്യാപകമായി

നേരത്തെ അസമില്‍ എന്‍ആര്‍സി നടപ്പാക്കിയതിന് പിന്നാലെ രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. അതില്‍ ഏറ്റവും ആദ്യം നടപ്പിലാക്കുക ബംഗാളില്‍ ആയിരിക്കുമെന്നായിരുന്നു സംസ്ഥാനത്തെ പല ബിജെപി നേതാക്കളും അഭിപ്രായപ്പെട്ടത്.

അമ്പരിപ്പിച്ചു

അമ്പരിപ്പിച്ചു

എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള റാലിയില്‍ എന്‍ആര്‍സിയെ കുറിച്ച് അമിത് ഷാ ഒന്നും മിണ്ടാതിരുന്ന് പാര്‍ട്ടി കേന്ദ്രങ്ങളെ പോലും അമ്പരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുറമെ സഖ്യകക്ഷികള്‍ രംഗത്ത് വന്നതോടെ രാജ്യം മുഴുവന്‍ എന്‍ആര്‍സി നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് ബിജെപി പിന്മാറുകയാണോ എന്ന ചര്‍ച്ചകള്‍ക്ക് അമിത് ഷായുടെ കൊല്‍ക്കത്ത റാലിയോടെ തുടക്കമായിട്ടുണ്ട്.

ബിജെപിക്കുള്ളിലും

ബിജെപിക്കുള്ളിലും

പൗരത്വ നിയമം, എന്‍ആര്‍സി തുടങ്ങിയ വിഷയങ്ങളില്‍ ബംഗാള്‍ ബിജെപിക്കുള്ളിലും തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. പൗരത്വ നിയമത്തിലും എന്‍ആര്‍സിയിലും മാത്രം ഊന്നിയുള്ള പ്രചാരണം ബംഗാളില്‍ പാര്‍ട്ടിയെ തിരഞ്ഞെടുപ്പ് വിജയത്തിലെത്തിക്കില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ നിരീക്ഷണം. പൗരത്വ വിഷയങ്ങളിലൂന്നിയുള്ള ദില്ലി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതായിരുന്നു ഇവര്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്.

അധ്യക്ഷനും കൂട്ടരും പറയുന്നത്

അധ്യക്ഷനും കൂട്ടരും പറയുന്നത്

അതേസമയം സംസ്ഥാനത്ത് പാര്‍ട്ടി മുന്നേറ്റം ഉണ്ടാക്കണമെങ്കില്‍ പൗരത്വ നിയമത്തിലും എന്‍ആര്‍സിയിലും നടത്തുന്ന അതിതീവ്ര ശൈലി തന്നെയാണ് തുടരേണ്ടതെന്നാണ് സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്‍റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്‍റെ വാദം.ദില്ലിയിലേയും ബംഗാളിലേയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ദില്ലിയില്‍ പരാജയപ്പെട്ടത് കാര്യമാക്കേണ്ട. ഈ ശൈലി 2021 ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ബംഗാളില്‍ വിജയം നേടിത്തരുമെന്നുമായിരുന്നു ഇവരുടെ അവകാശവാദം

 ബിജെപിയെ 'പൊളിച്ച്' കോണ്‍ഗ്രസ്!! 'ഓപ്പറേഷന്‍ പഞ്ച', 6 ബിജെപി എംഎല്‍എമാരെ ബന്ധപ്പെട്ടു, നിര്‍ണായകം ബിജെപിയെ 'പൊളിച്ച്' കോണ്‍ഗ്രസ്!! 'ഓപ്പറേഷന്‍ പഞ്ച', 6 ബിജെപി എംഎല്‍എമാരെ ബന്ധപ്പെട്ടു, നിര്‍ണായകം

 ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം: കേസെടുക്കാന്‍ തടസ്സമെന്ത് എന്ന് സുപ്രീംകോടതി ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം: കേസെടുക്കാന്‍ തടസ്സമെന്ത് എന്ന് സുപ്രീംകോടതി

English summary
Amit Shah not mentioned about NRC in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X