കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്

  • By Desk
Google Oneindia Malayalam News

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പൊതുരംഗത്ത് സജീവമല്ലാതായതോടെയാണ് ചില പ്രതിപക്ഷ നേതാക്കള്‍ അമിത് ഷാ എവിടെ എന്ന ചോദ്യമുയര്‍ത്തിയത്. ബിജെപിയുടെ മുന്‍ ദേശീയ അധ്യക്ഷന് കാര്യമായ എന്തോ അസുഖമുണ്ടെന്നും പ്രചാരണമുണ്ടായി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വമ്പിച്ച ചര്‍ച്ചകളാണ് നടക്കുന്നത്.

അമിത് ഷായുടെ ട്വിറ്ററില്‍ നിന്ന് തന്നെ തനിക്ക് രോഗമുണ്ട് എന്ന കുറിപ്പ് പ്രചരിച്ചതോടെ എല്ലാവരും ഉറപ്പിച്ചു. എന്നാല്‍ തനിക്ക് യാതൊരു അസുഖവുമില്ലെന്ന് അമിത് ഷാ ഇന്ന് മാധ്യമങ്ങളെ അറിയിച്ചു. പിന്നെ എങ്ങനെ അമിത് ഷായുടെ പേരിലുള്ള ട്വീറ്ററില്‍ നിന്ന് കുറിപ്പ് വന്നു. അന്വേഷിച്ചപ്പോഴാണ് ഇതിന്റെ നിജസ്ഥിതി പുറത്തായത്. വിശദാംശങ്ങള്‍ ഇങ്ങനെ....

പ്രചാരണത്തിന്റെ തുടക്കം

പ്രചാരണത്തിന്റെ തുടക്കം

കൊറോണ വ്യാപന കാലത്ത് രാജ്യത്തെ എല്ലാ മെഷിനറികളും രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുകയാണ്. നരേന്ദ്ര മോദി നേരിട്ട് ഒട്ടേറെ യോഗങ്ങള്‍ വിളിക്കുന്നു. ഓരോ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുന്നു. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. ഇങ്ങനെയൊക്കെ നടക്കുമ്പോഴും അമിത് ഷാ പൊതു രംഗത്ത് സജീവമല്ല എന്ന പ്രചാരണമുണ്ടായതോടെയാണ് വിവാദങ്ങളുട തുടക്കം.

അമിത് ഷായുടെ ട്വിറ്ററില്‍?

അമിത് ഷായുടെ ട്വിറ്ററില്‍?

അതിനിടെയാണ് അമിത് ഷായുടെ ട്വിറ്ററില്‍ നിന്ന് ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. തനിക്ക് ബോണ്‍ ക്യാന്‍സര്‍ ആണെന്നും വിശുദ്ധ റമദാനില്‍ മുസ്ലിങ്ങള്‍ തന്റെ രോഗശമനത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്നുമാണ് ട്വീറ്റിന്റെ ഉള്ളടക്കം. എന്നാല്‍ വിശദമായ പരിശോധന നടത്തിയപ്പോള്‍ ഈ ട്വീറ്റ് വ്യാജമാണെന്ന് കണ്ടെത്തി.

ട്വീറ്റിന്റെ മുഴുവന്‍ രൂപം

ട്വീറ്റിന്റെ മുഴുവന്‍ രൂപം

എന്റെ രാജ്യത്തെ ജനങ്ങളെ.. ഞാന്‍ എടുത്ത ഓരോ തീരുമാനവും രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ്. ഒരു മതത്തോടോ ജാതിയോടോ തനിക്ക് ശത്രുതയില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖം കാരണം തനിക്ക് ജനങ്ങളെ സേവിക്കാന്‍ കഴിയുന്നില്ല. അസ്ഥി അര്‍ബുദം ബാധിച്ചിരിക്കുകയാണ്. എല്ലാ മുസ്ലിങ്ങളും റമദാനില്‍ തനിക്ക് വേണ്ടി പ്രാര്‍ഥിക്കണം- ഇതാണ് പ്രചരിച്ച വ്യാജ ട്വീറ്റ്.

എന്താണ് സത്യം

എന്താണ് സത്യം

അമിത് ഷായുടേത് എന്ന പേരില്‍ പ്രചരിച്ച ട്വീറ്റ് വ്യാജമാണ്. ഷാ തന്റെ ആരോഗ്യ കാര്യങ്ങളെ പറ്റി കഴിഞ്ഞദിവസങ്ങളിലൊന്നും ആരോടും സംസാരിക്കുകയോ പരസ്യ പ്രതികരണം നടത്തുകയോ ചെയ്തിട്ടില്ല. ട്വീറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം അറിഞ്ഞിട്ടുപോലുമില്ല എന്നതാണ് സത്യം. പക്ഷേ അപ്പോഴേക്കും ട്വീറ്റ് വ്യാപകമായി പ്രചരിക്കപ്പെട്ടു.

സത്യാന്വേഷണം

സത്യാന്വേഷണം

ടൈംസ് ഓഫ് ഇന്ത്യയുടെ സത്യാന്വേഷണ വിഭാഗം പ്രചരിക്കുന്ന ട്വീറ്റിന്റെ നിജസ്ഥിതി പരിശോധിച്ചു. ട്വീറ്റില്‍ കാണുന്ന സമയത്ത് അമിത് ഷാ തന്റെ രോഗ വിവരങ്ങളെ പറ്റി ഒന്നും കുറിച്ചിട്ടില്ല എന്ന് പരിശോധനയില്‍ തെളിഞ്ഞു. ഔദ്യോഗിക ട്വിറ്ററിലുള്ള വിവരങ്ങല്ല പ്രചരിച്ചത്.

അമിത് ഷായുടെ പ്രതികരണം

അമിത് ഷായുടെ പ്രതികരണം

വിവാദം കനത്തതോടെ അമിത് ഷാ ഇന്ന് പ്രതികരണവുമായി രംഗത്തുവന്നു. ചില സുഹൃത്തുക്കള്‍ തന്റെ ആരോഗ്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചില പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ചിലര്‍ തന്റെ മരണത്തിന് വേണ്ടി പോലും പ്രാര്‍ഥിച്ചു. രാജ്യം കൊറോണക്കെതിരായ പോരാട്ടത്തില്‍ മുഴുകിയിരിക്കുമ്പോള്‍ താന്‍ ഇത്തരം പ്രചാരണങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു.

രാപ്പകലില്ലാതെ ജോലിയില്‍

രാപ്പകലില്ലാതെ ജോലിയില്‍

രാപ്പകലില്ലാതെ ജോലിയിലാണ് താന്‍. ചിലര്‍ അവരുടെ സങ്കല്‍പ്പങ്ങള്‍ അനുസരിച്ച് പ്രചാരണം നടത്തുന്നുവെന്നാണ് കരുതിയത്. അതുകൊണ്ടുതന്നെ പ്രത്യേക വിശദീകരണവും നല്‍കിയില്ല. എന്നാല്‍ തന്നെ ഇഷ്ടപ്പെടുന്നവര്‍ രണ്ടു ദിവസമായി ആശങ്കയിലാണ്. അവരെ എനിക്ക് മാറ്റിനിര്‍ത്താന്‍ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

ഹിന്ദു വിശ്വാസ പ്രകാരം

ഹിന്ദു വിശ്വാസ പ്രകാരം

തനിക്ക് യാതൊരു അസുഖവുമില്ല. ഹിന്ദു വിശ്വാസ പ്രകാരം ഇത്തരം പ്രചാരണങ്ങള്‍ ആരോഗ്യം ശക്തിപ്പെടുത്തും. പ്രചാരണം നടത്തുന്നവര്‍ തുടരട്ടെ. എന്റെ നന്മയ്ക്ക് വേണ്ടി പ്രാര്‍ഥിച്ചവരോട് നന്ദി അറിയിക്കുന്നു. തന്റെ ആരോഗ്യത്തെ കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചവര്‍ക്കും നന്ദി എന്നും അമിത് ഷാ പറഞ്ഞു.

ഗുജറാത്തില്‍ നാല് പേര്‍ അറസ്റ്റില്‍

ഗുജറാത്തില്‍ നാല് പേര്‍ അറസ്റ്റില്‍

അതേസമയം, അമിത് ഷായുടെ ആരോഗ്യനില സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തിയ കേസില്‍ ഗുജറാത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. അഹമ്മദാബാദില്‍ നിന്ന് രണ്ടു പേരെയും ഭാവ്‌നഗറില്‍ നിന്ന് രണ്ടു പേരെയുമാണ് അറസ്റ്റ് ചെയ്തത്. ഫിറോസ് ഖാന്‍, സര്‍ഫറാസ്, സജ്ജാദ് അലി, ഷിറാസ് ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്.

ബിജെപി ദേശീയ അധ്യക്ഷന്റെ പ്രതികരണം

ബിജെപി ദേശീയ അധ്യക്ഷന്റെ പ്രതികരണം

അമിത് ഷായുടെ ആരോഗ്യനില സംബന്ധിച്ച് വ്യാജ പ്രചാരണം നടക്കുന്നത് അപലപനീയമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പ്രതികരിച്ചു. ബുദ്ധി ശൂന്യമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. മാനസിക വിഭ്രാന്തിയുള്ളവരാണ് മറ്റുള്ളവരെ കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുക എന്നും നദ്ദ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയ

കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയ

കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ അമിത് ഷാ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കഴുത്തിന് പിറകില്‍ മുഴ രൂപപ്പെട്ടിരുന്നു. ഇത് നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ. ഇത് ഗൗരവമുള്ളതായിരുന്നില്ല. ക്യാന്‍സറിന് കാരണമാകാത്ത മുഴയായിരുന്നു അത്. നിലവിലെ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന ശസ്ത്രക്രിയയും പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്.

സൗദിയെ ഇനി ആര് രക്ഷിക്കും? മിസൈലുകളെ പ്രതിരോധിച്ച പാട്രിയറ്റ്!! സൈന്യത്തെ പിന്‍വലിച്ച് അമേരിക്കസൗദിയെ ഇനി ആര് രക്ഷിക്കും? മിസൈലുകളെ പ്രതിരോധിച്ച പാട്രിയറ്റ്!! സൈന്യത്തെ പിന്‍വലിച്ച് അമേരിക്ക

English summary
Fact Check: Amit Shah not any disease
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X