ലൌ ജിഹാദും ലാൻഡ് ജിഹാദും മറികടക്കാൻ നിയമം കൊണ്ടുവരും: അസമിൽ അമിത് ഷായുടെ വാഗ്ധാനം
ഗുവാഹത്തി: അസമിൽ ബിജെപി അധികാരത്തിലെത്തിയാൽ ലൌ ജിഹാദിന്റെയും ലാന്‍ഡ് ജിഹാദിന്റെയും ഭീഷണി ഇല്ലാതാക്കുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷാ. അതേ സമയം തന്നെ അസാമി സംസ്കാരത്തെയും നാഗരികതയെയും ശക്തിപ്പെടുത്തുന്നതിന് വേണ്ടി സംസ്ഥാനത്ത് ഇതിന് അനുസൃതമായ പുതിയ നിയമങ്ങളും നയങ്ങളും കൊണ്ടുവരുമെന്നും ഷാ പറഞ്ഞു. കമൽപൂരിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. വിഘടനവാദവും സാമൂഹിക വിവേചനവും പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾക്കെതിരെ നയം കൊണ്ടുവരുമെന്നും ബിജെപി പ്രകടന പത്രികയിൽ മുന്നോട്ടുവെക്കുന്ന വാഗ്ധാനങ്ങളാണ്.
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ടുള്ളതാണെന്നും ബിജെപിയുടേത് നടപ്പിലാക്കുന്നതിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എഐയുഡിഎഫ് മേധാവി ബദ്രുദ്ദീൻ അജ്മലിനെ അസം സ്വത്വത്തിന്റെ പ്രതിനിധിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചുവെച്ചും അമിത് ഷാ അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധിക്ക് അസമിനെയും അസമിന്റെ സ്വത്വത്തെയും മനസ്സിലാക്കാൻ കഴിയില്ല. മുഗൾ അധിനിവേശത്തിൽ നിന്ന് സംസ്ഥാനത്തെ രക്ഷിച്ച ധീരനായ അഹോം ജനറൽ ലചിത് ബർഫുകൻ, ഭൂപൻ ഹസാരിക, ഗോപിനാഥ് ബൊർഡൊലോയ് ശ്രീമന്ത ശങ്കർദേവ, മാധവ്ദേവ എന്നിവരുമായി അസമിന്റെ സ്വത്വം ബന്ധപ്പെട്ട് കിടക്കുകയാണെന്നും ഷാ ചൂണ്ടിക്കാണിക്കുന്നു.

അജ്മലിനെ അസമിന്റെ സ്വത്വമാകാൻ ഞങ്ങളനുവദിക്കില്ല. ഇതിനായുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെ ചെറുക്കും. കോൺഗ്രസിനോ എഐയുഡിഎസ്എഫിനോ അസമിനെ അനധികൃത നുഴഞ്ഞുകയറ്റത്തിൽ നിന്ന് രക്ഷിക്കാൻ സാധിക്കുമോ? എന്നും ഷാ ചോദിക്കുന്നു.
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം
അവരുടെ മന്ത്രി തരുൺ ഗോഗോയിയാണ് എഐയുഡിഎഫ് മേധാവിയെ പിരിച്ചുവിട്ടതെന്നും ആരാണ് അജ്മൽ എന്ന് അദ്ദേഹം ചോദിച്ചതായും രാഹുൽ ഗാന്ധി ഓർക്കണം. ഇപ്പോൾ വോട്ട് പിടിക്കുന്നതിനായി കോൺഗ്രസാണ് അജ്മലുമായി കൈകോർത്തിട്ടുള്ളതെന്നും ഷാ കുറ്റപ്പെടുത്തുന്നു. രാഹുൽ ഗാന്ധിയെ വിനോദസഞ്ചാരിയെന്ന് വിശേഷിപ്പിച്ച അമിത് ഷാ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം രണ്ടോ മൂന്നോ ദിവസം മാത്രം സംസ്ഥാനത്ത് കാണുകയുള്ളൂവെന്നും പരിഹസിക്കുന്നു. ശേഷം അടുത്ത അഞ്ച് വർഷത്തേക്ക് അപ്രത്യക്ഷമാകുകയും ചെയ്യും.
ഹോട്ടായി റഷാമി ദേശായി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications