കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ ഇതാദ്യ സംഭവമല്ല!!! എന്നാൽ ശ്രീകൃഷ്ണ ജയന്തി അങ്ങനെയാണോ? !!! യോഗിയെ പിന്തുണച്ച് ഷാ!!!

മറ്റ് സംസ്ഥാനങ്ങളില്‍ ജന്മാഷ്ടമി ആഘോഷിക്കുന്നത് പോലെ തന്നെ യുപിയിലും ആഘോഷിക്കും

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഗോരഖ്പൂരിൽ കുട്ടികൾ മരിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം തള്ളി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യ പോലൊരു രാജ്യത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും ഇത് ആദ്യത്തേതല്ലെന്നും ഷാ പറഞ്ഞു. ഭരണപക്ഷത്തിന്റെ രാജി ആവശ്യപ്പെടുക എന്നത് കോണ്‍ഗ്രസിന്‍റെ ജോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-പാക് സമാധാനത്തിനായി നമുക്ക് കൈകോർക്കാം!!! മാഷപ്പ് വൈറലാകുന്നു!!!ഇന്ത്യ-പാക് സമാധാനത്തിനായി നമുക്ക് കൈകോർക്കാം!!! മാഷപ്പ് വൈറലാകുന്നു!!!

കൂടാതെ ജന്മാഷ്ടമിക്ക് പതിവു പോലെ വളരെ വിപുലമായ ആഘോഷങ്ങള്‍ നടത്താനുള്ള സര്‍ക്കാർ തീരുമാനത്തെയും അമിത് ഷാ ന്യായീകരിച്ചു. ജന്മാഷ്ടമി വ്യക്തി വിശ്വാസത്തിലധിഷ്ഠിതമായ ആഘോഷമാണ്. അത് ഒരു സർക്കാരിന്റെ ആഘോഷമല്ല. മറ്റ് സംസ്ഥാനങ്ങളില്‍ജന്മാഷ്ടമിആഘോഷിക്കുന്നത് പോലെ തന്നെ യുപിയിലും ജനങ്ങൾ ജന്മഷ്ടമി ആഘോഷിക്കുമെന്ന് അമിത്ഷാ കുട്ടിച്ചേർത്തു.

amith shah

യുപിയിൽ കുരുന്നുകളുടെ ജീവൻ പൊലിഞ്ഞിട്ടും ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരിന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. എന്നാൽ യോഗി സർക്കാരിന്റെ ഉത്തരവ് വൻ വിവാദത്തിനു കാരണമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.കുട്ടികളുടെ മരണം ആശുപത്രിയുടെ അനാസ്ഥ കൊണ്ടാണെന്ന് വാദിക്കുന്ന സര്‍ക്കാര്‍ ഇതുവരെ ഒരു ദിവസത്തെ ദുഖാചരണം പോലും പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കൂടാതെ അയാൽ രാജ്യങ്ങളിലെ വളരെ ചെറിയ പ്രശ്നങ്ങളിൽ വ്യാകുലപ്പെടുന്ന മോദി സ്വന്തം രാജ്യത്തെ നടക്കിയ സംഭവം നടന്നിട്ടും ഒരു അനുശോചനക്കുറിപ്പ് പോലും ഇതുവരെ പുറത്തിറക്കിയിട്ടുമില്ലയെന്നത് ഏറെ ശ്രദ്ധേയമാണ്.

English summary
BJP chief Amit Shah on Monday rejected the Congress’s demand for Uttar Pradesh Chief Minister Yogi Adityanath’s resignation over the Gorakhpur hospital tragedy, saying incidents like these happen in a big country like India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X