കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭയില്‍ അമിത് ഷായും ഒവൈസിയും നേര്‍ക്കുനേര്‍; വന്‍ വാഗ്വാദം, എന്‍ഐഎ ബില്ല് വിവാദം!!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭയിലെ ശക്തരായ നേതാക്കളാണ് അമിത് ഷായും അസദുദ്ദീന്‍ ഒവൈസിയും. ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്ന് സഭയിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഹൈദരാബാദ് എംപിയും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവുമായ ഒവൈസിയും തമ്മിലായിരുന്നു ഇന്ന് സഭയിലെ ശക്തമായ വാക് പോര്. രണ്ടുപേരും കുറഞ്ഞുകൊടുത്തില്ല.

ദേശീയ അന്വേഷണ ഏജന്‍സി ഭേദഗതി ബില്ല് സംബന്ധിച്ച ചര്‍ച്ചക്കിടെയായിരുന്നു തര്‍ക്കം. താങ്കള്‍ എന്നെ വിരല്‍ ചൂണ്ടി ഭയപ്പെടുത്താന്‍ നോക്കേണ്ട എന്ന് ഒവൈസി തുറന്നടിച്ചു. താന്‍ ആരെയും ഭയപ്പെടുത്തിയിട്ടില്ലെന്നും താങ്കളുടെ മനസില്‍ ഭയം ഉണ്ടെങ്കില്‍ തനിക്ക് എന്തു ചെയ്യാന്‍ പറ്റുമെന്നും അമിത് ഷാ തിരിച്ചടിച്ചു. ബിജെപി അംഗം സത്യപാല്‍ സിങ് സംസാരിക്കവെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. വിശദവിവരങ്ങള്‍ ഇങ്ങനെ...

 എന്‍ഐഎ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ച

എന്‍ഐഎ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ച

എന്‍ഐഎ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ സത്യപാല്‍ സിങ് പഴയ ഒരു സംഭവം പറഞ്ഞു. ഹൈദരാബാദിലെ ഒരു കേസ് അന്വേഷിക്കുന്നതിനിടെ പോലീസ് കമ്മീഷണര്‍ക്ക് നേരിട്ട സമ്മര്‍ദ്ദം സൂചിപ്പിച്ചു അദ്ദേഹം. കേസിന്റെ അന്വേഷണ രീതി മാറ്റിയില്ലെങ്കില്‍ സ്ഥലംമാറ്റുമെന്നായിരുന്നുവത്രെ ഭീഷണി. താന്‍ മുംബൈ കമ്മീഷണറായിരിക്കെ നടന്ന സംഭവം അന്നുതന്നെ താന്‍ അറിഞ്ഞിരുന്നുവെന്നും സത്യപാല്‍ സിങ് പറഞ്ഞു.

ഒവൈസിയുടെ ഇടപെടല്‍

ഒവൈസിയുടെ ഇടപെടല്‍

സത്യപാല്‍ സിങിന്റെ വാക്കുകള്‍ക്കിടെ ഹൈദരാബാദ് എംപി ഒവൈസി എഴുന്നേറ്റു. സത്യപാല്‍ സിങ് പറഞ്ഞ സംഭവത്തിന്റെ വിശദ വിവരങ്ങള്‍ സഭയുടെ മേശപ്പുറത്ത് വെക്കണമെന്ന് ഒവൈസി ആവശ്യപ്പെട്ടു. എന്തെങ്കിലും സഭയില്‍ പറയരുതെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം പറയേണ്ടതെന്നും ഒവൈസി സൂചിപ്പിച്ചു.

ക്ഷമ വേണമെന്ന് അമിത് ഷാ

ക്ഷമ വേണമെന്ന് അമിത് ഷാ

ഒവൈസിയുടെ സംസാരത്തിനിടെ ആഭ്യന്തര മന്ത്രി അമിത് ഷാ എഴുന്നേറ്റു. ഭരണപക്ഷം പ്രതിപക്ഷ അംഗങ്ങള്‍ സംസാരിക്കുമ്പോള്‍ തടസപ്പെടുത്തരുതെന്നും പ്രതിപക്ഷവും ഈ മര്യാദ കാണിക്കണമെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷം ക്ഷമയോടെ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും എല്ലാ ഭാഗങ്ങളും പറയാനും കേള്‍ക്കാനും തയ്യാറാകണമെന്നും അമിത് ഷാ പറഞ്ഞു.

ഭയപ്പെടുത്തരുതെന്ന് ഒവൈസി

ഭയപ്പെടുത്തരുതെന്ന് ഒവൈസി

എന്നാല്‍ അമിത് ഷാ തനിക്ക് നേരെ കൈ ചൂണ്ടിയാണ് ഇക്കാര്യം പറഞ്ഞതെന്നും തന്റെ ഭയപ്പെടുത്താന്‍ നോക്കേണ്ട എന്നും ഒവൈസി പറഞ്ഞു. താന്‍ ആരെയും ഭയപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും താങ്കളുടെ മനസില്‍ ഭയമുണ്ടെങ്കില്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.

 ബില്ല് സഭ പാസാക്കി

ബില്ല് സഭ പാസാക്കി

ശ്രദ്ധിക്കാന്‍ പഠിക്കൂ ഒവൈസി സാഹിബ്. ഭീകരവാദം ഇല്ലാതാക്കുക മാത്രമാണ് പുതിയ ബില്ലിന്റെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു. വിദേശത്ത് വച്ച് ഇന്ത്യക്കാര്‍ നേരിടുന്ന ആക്രമണങ്ങള്‍ അന്വേഷിക്കുന്നതിന് എന്‍ഐഎക്ക് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. എന്നാല്‍ ഭേദഗതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ബില്ല് പാസാക്കി.

മമത തിരിച്ചടിക്കുന്നു; ബംഗാളില്‍ ബിജെപിക്ക് കഷ്ടകാലം... കുത്തൊഴുക്കില്‍ വന്നവര്‍ 'കരകയറി'മമത തിരിച്ചടിക്കുന്നു; ബംഗാളില്‍ ബിജെപിക്ക് കഷ്ടകാലം... കുത്തൊഴുക്കില്‍ വന്നവര്‍ 'കരകയറി'

English summary
Amit Shah, Owaisi spar over NIA amendment bill in Loksabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X