കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണിയറയില്‍ കളി നിയന്ത്രിച്ചത് അമിത് ഷാ... ഭൂപേന്ദ്ര യാദവിനെ കളത്തിലിറക്കി, ഒടുവില്‍ ജയം!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി ഇതുവരെ ചര്‍ച്ച നടത്താതിരുന്ന അമിത് ഷാ കളി മാറ്റി മറിച്ചത് ഒറ്റരാത്രി കൊണ്ട്. സംസ്ഥാന ഭരണം പിടിച്ചത് തന്റെ മികവ് കൊണ്ടാണെന്ന് ദേവേന്ദ്ര ഫട്‌നാവിസ് വിശ്വസിച്ചു. എന്നാല്‍ ആവശ്യം വന്നപ്പോള്‍ കളത്തിലിറങ്ങാതെ തന്നെ കളിച്ചാണ് താന്‍ ചാണക്യനാണെന്ന് അമിത് ഷാ തെളിയിച്ചത്. സുശീല്‍ കുമാര്‍ മോദി ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു. ശിവസേന സഖ്യം എല്ലാ ചര്‍ച്ചകളും കഴിഞ്ഞ് വിശ്രമിച്ചപ്പോള്‍ ഉറക്കമില്ലാ രാത്രി കൊണ്ടാണ് അമിത് ഷാ ഞെട്ടിച്ചത്.

1

ശിവസേന സഖ്യം സ്പീക്കര്‍ പദവിയില്‍ തട്ടിയാണ് ചര്‍ച്ചകള്‍ നീട്ടിയത്. ഇത് അമിത് ഷാ മനസ്സിലാക്കി. ഇനി ഒരു ദിവസം നല്‍കിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായി. തന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഭൂപേന്ദ്ര യാദവിനെയാണ് ഷാ കളത്തില്‍ ഇറങ്ങിയത്. ഭൂപേന്ദ്ര യാദവ് രഹസ്യമായി മുംബൈയിലെത്തി. ശിവസേന സഖ്യം എന്ത് ചെയ്യുന്നുവെന്നായിരുന്നു മാധ്യമങ്ങള്‍ അപ്പോള്‍ അന്വേഷിച്ചത്. എന്നാല്‍ യാദവിന്റെ വരവോടെ കാര്യങ്ങള്‍ തീര്‍ത്തും മാറി.

ചര്‍ച്ചകള്‍ യാദവിന്റെ നേതൃത്വത്തിലാണ് നടന്നത്. ദേവേന്ദ്ര ഫട്‌നാവിസ്, അജിത് പവാറിനെ കണ്ട് ചര്‍ച്ചകള്‍ നടത്തുകയും, അര്‍ധരാത്രിയോടെ സഖ്യം തീരുമാനമാവുകയും ചെയ്തു. ഇതിന് പിന്നാലെ തന്നെ അമിത് ഷായ്ക്ക് ഒരു ഫോണ്‍ കോളും പോയിരുന്നു. രാത്രി 2.10ന് ദേവേന്ദ്ര ഫട്‌നാവിസ്, ഭൂപേന്ദ്ര യാദവ്, അജിത് പവാര്‍ എന്നിവര്‍ മുംബൈയിലും അമിത് ഷാ ദില്ലിയിലും ഉറങ്ങാതെ സര്‍ക്കാര്‍ രൂപീകരണം സാധ്യമാക്കുകയായിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്ര ഗവര്‍ണറുടെ സെക്രട്ടറിക്ക് രാഷ്ട്രപതി ഭരണം പിന്‍വലിക്കാനുള്ള നിര്‍ദേശം നല്‍കുകയായിരുന്നു.

രാവിലെ 6.30ന് സത്യപ്രതിജ്ഞ തുടങ്ങണമെന്നായിരുന്നു ബിജെപിയുടെ ആവശ്യപ്പെട്ടത്. എന്നാല്‍ നടപടിക്രമങ്ങള്‍ ഉള്ളതിനാല്‍ ഒരു മണിക്കൂര്‍ വൈകിയാണ് നടന്നത്. അണിയറയില്‍ അമിത് ഷാ ഒരുക്കിയ ചെറിയൊരു തന്ത്രം കാരണമാണ് ശിവസേന സഖ്യം പൊളിഞ്ഞത്. അതേസമയം അമിത് ഷാ തന്ത്രങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് നേരത്തെ തന്നെ രാംദാസ് അത്തവാലെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞതിലുള്ള സൂചനകള്‍ അന്ന് ആര്‍ക്കും മനസ്സിലായിരുന്നില്ല. സര്‍ക്കാര്‍ രൂപീകരണത്തോടെ ഇത് ഉറപ്പായിരിക്കുകയാണ്.

 മഹാരാഷ്ട്രയില്‍ വമ്പന്‍ ട്വിസ്റ്റ്.... 7 വിമത എംഎല്‍എമാര്‍ തിരിച്ചെത്തി, ഇനി ശരത് പവാറിനൊപ്പം!! മഹാരാഷ്ട്രയില്‍ വമ്പന്‍ ട്വിസ്റ്റ്.... 7 വിമത എംഎല്‍എമാര്‍ തിരിച്ചെത്തി, ഇനി ശരത് പവാറിനൊപ്പം!!

English summary
amit shah played his game and fadnavis is winner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X