കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ കലിപ്പുമായി അമിത് ഷാ... അതിനും കാരണം നെഹ്‌റു; രാഷ്ട്രപതി ഭരണം തുടരാന്‍ ബില്‍

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ദിവസം ആയിരുന്നു ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ തന്റെ പ്രഥമ കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി അമിത് ഷാ മടങ്ങിയത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഒരു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഒരു ബന്ദ് പോലും ഇല്ലാത്ത സാഹചര്യം ഉണ്ടായിരുന്നില്ല. ആ റെക്കോര്‍ഡ് തകര്‍ത്താണ് അമിത് ഷാ തിരിച്ച് ദില്ലിയില്‍ എത്തിയത്.

കടകംപള്ളി സുരേന്ദ്രനെതിരെ ഹണി ട്രാപ്പ് വാർത്തയുമായി ജനം ടിവി; ടെലിഫോൺ സംഭാഷണംകടകംപള്ളി സുരേന്ദ്രനെതിരെ ഹണി ട്രാപ്പ് വാർത്തയുമായി ജനം ടിവി; ടെലിഫോൺ സംഭാഷണം

ആഭ്യന്തര മന്ത്രി എന്ന നിലയില്‍ തന്റെ മുഖ്യപരിഗണന വിഷയങ്ങളില്‍ ഒന്ന് കശ്മീര്‍ തന്നെയാകും എന്നതിന്റെ ശക്തമായ സൂചനയാണ് അമിത് ഷാ ലോക്‌സഭയില്‍ നല്‍കിയത്. കശ്മീരില്‍ ആറ് മാസം കൂടി രാഷ്ട്രപതി ഭരണം തുടരുന്നതിനുള്ള ബില്ലും അമിത് ഷാ അവതരിപ്പിച്ചു.

ഇന്ത്യ നേരിടുന്ന ഏത് പ്രശ്‌നത്തിനും കാരണം നെഹ്‌റു ആണെന്ന് ബിജെപി എപ്പോഴും പറഞ്ഞുകൊണ്ടിരുന്നതാണ്. ഇപ്പോള്‍ കശ്മീര്‍ വിഷയത്തില്‍ അമിത് ഷായും അതേ പല്ലവി ആവര്‍ത്തിച്ചു.

രാഷ്ട്രപതി ഭരണം വേണം

രാഷ്ട്രപതി ഭരണം വേണം

ജമ്മു കശ്മീരില്‍ ആറ് മാസത്തേക്ക് കൂടി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്ന ബില്‍ ആയിരുന്നു ആഭ്യന്തര മന്ത്രിയായ അമിത് ഷാ അവതരിപ്പിച്ചത്. ജൂലായ് മൂന്ന് മുതല്‍ ആറ് മാസത്തേക്ക് കൂടി ഇപ്പോഴത്തെ സ്ഥിതി തുടരണം എന്നാണ് ബില്‍ ആവശ്യപ്പെടുന്നത്.

അമിത് ഷായുടെ ആദ്യ ബില്‍

അമിത് ഷായുടെ ആദ്യ ബില്‍

ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ അമിത് ഷാ അവതരിപ്പിച്ച ആദ്യ ബില്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. അത് കശ്മീരുമായി ബന്ധപ്പെട്ടതായത് യാദൃശ്ചികമായിരിക്കില്ല എന്ന് തന്നെയാണ് സൂചനകള്‍. പാര്‍ട്ടി വ്യത്യാസമില്ലാതെ എല്ലാവരും ബില്ലിനെ പിന്തുണയ്ക്കണം എന്നും അമിത് ഷാ ആവശ്യപ്പെട്ടു.

 ഭേദം രാഷ്ട്രപതി ഭരണം തന്നെ?

ഭേദം രാഷ്ട്രപതി ഭരണം തന്നെ?

മെഹ്ബൂബ മുഫ്തിയുടെ ബിജെപി സഖ്യ സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടതിന് ശേഷം സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണവും പിന്നെ രാഷ്ട്രപതി ഭരണവും ആയിരുന്നു. ഈ കാലയളവില്‍ തീവ്രവാദത്തിന്റെ അടിവേരിളക്കുവാന്‍ ആയിട്ടുണ്ട് എന്നാണ് അമിത് ഷായുടെ അവകാശവാദം. മുന്‍ തിരഞ്ഞെടുപ്പുകളില്‍ എല്ലാം കശ്മീരില്‍ രക്തപ്പുഴയാണ് ഒഴുകിയിരുന്നതെങ്കില്‍ ഇത്തവണ ഒരു പ്രശ്‌നവും ഉണ്ടായില്ലെന്നും അമിത് ഷാ പറഞ്ഞു.

എതിര്‍പ്പുമായി കോണ്‍ഗ്രസ്

എതിര്‍പ്പുമായി കോണ്‍ഗ്രസ്

കശ്മീരില്‍ വീണ്ടും ആറ് മാസത്തേക്ക് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്ന ബില്ലിനെ കോണ്‍ഗ്രസ് അതി ശക്തമായാണ് എതിര്‍ത്തത്. മെഹ്ബൂബ മുഫ്തിയുടെ പിഡിപിയുമായുള്ള ബിജെപി സഖ്യം പരാജയപ്പെട്ടതാണ് വീണ്ടും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് പിന്നിലുള്ള കാര്യം എന്നായിരുന്നു മനീഷ് തിവാരിയുടെ ആരോപണം. വിഭജനത്തെ കുറിച്ചും തിവാരി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.

വീണ്ടും നെഹ്‌റു

വീണ്ടും നെഹ്‌റു

മനീഷ് തീവാരിയുടെ വിഭജന പരാമര്‍ശത്തില്‍ അമിത് ഷാ ശരിക്കും പ്രകോപിതനായി. തനിക്ക് അദ്ദേഹത്തോട് ഒരു ചോദ്യം ചോദിക്കാനുണ്ട് എന്ന് പറഞ്ഞായിരുന്നു തുടക്കം. ആരായിരുന്നു വിഭജനത്തിന് ഉത്തരവാദി? ഇന്ന് ജമ്മു കശ്മീരിന്റെ മൂന്നില്‍ ഒന്ന് നമ്മുടെ നിയന്ത്രണത്തിലല്ല. അതിന് ആരാണ് ഉത്തരവാദി? - ഇതായിരുന്നു അമിത് ഷായുടെ ചോദ്യം.

ജവഹര്‍ലാല്‍ നെഹ്‌റുവിനെ ലക്ഷ്യം വച്ചായിരുന്നു അമിത് ഷായുടെ പരാമര്‍ശങ്ങള്‍.

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം, നേട്ടമുണ്ടാക്കി യുഡിഎഫും! 44ൽ 22ഉം ഇടത്തോട്ട്, ബിജെപി 5ൽ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം, നേട്ടമുണ്ടാക്കി യുഡിഎഫും! 44ൽ 22ഉം ഇടത്തോട്ട്, ബിജെപി 5ൽ

English summary
Amit Shah proposes to extend President's Rule in Kashmir and brings up Nehru in Discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X