പാകിസ്താന്‍ ഇമ്രാന്‍ ഖാന്‍റെ നിയന്ത്രണത്തിലല്ലെങ്കില്‍ പുല്‍വാമ ആക്രമണത്തില്‍ ചുണ്ടനക്കാനെങ്കിലും ഇമ്രാന്‍ ഖാന്‍ തയ്യാറാകണമെന്ന് അമിത് ഷാ
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ ലോകം മുഴുവന്‍ അപലപിച്ചിട്ടും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് അമിത് ഷാ. പുല്‍വമായില്‍ അപലപിക്കാത്ത ഇമ്രാന്‍ ഖാനെ എങ്ങനെയാണ് ഇന്ത്യ വിശ്വസിക്കേണ്ടതെന്നും അമിത് ഷാ ചോദിക്കുന്നു. മോദി ഗവണ്‍മെന്‍റിന് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ മനസില്‍ ഭീതി സൃഷ്ടിക്കാന്‍ സാധിച്ചു. പാകിസ്താനില്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കു നേരെ കടുത്ത നടപടി സ്വീകരിക്കാന്‍ സാധിച്ചെന്നും അമിത് ഷാ പറഞ്ഞു.
സ്വാതന്ത്യത്തിനു ശേഷം ഇതുവരെ ഇന്ത്യ കാണാത്ത തിരിച്ചടിയാണ് മോദി ഗവണ്‍മെന്റ് തീവ്രവാദികള്‍ക്ക് നല്കിയതെന്ന് അമിത് ഷാ പറയുന്നു. തീവ്രവാദത്തെ നേരിടുന്നതില്‍ എന്‍ഡിഎ ഗവണ്‍മെന്റിന്റെ ട്രാക്ക് റെക്കോര്‍ഡ് വളരെ മികച്ചതാണെന്നും അമിത് ഷാ പറയുന്നു. ഏറ്റവും കൂടുതല്‍ തീവ്രവാദികളെ കൊന്നൊടുക്കിയത് ബിജെപി കാലത്താണെന്നും അമിത് ഷാ പറയുന്നു.

പുല്‍വാമ ഭീകരാക്രമണത്തെ ഒരു തവണ പോലും പാക് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിട്ടില്ല, പിന്നെ എങ്ങനെയാണ് ഇത്തരത്തിലുള്ള ഒരു പ്രധാനമന്ത്രിയെ വിശ്വസിക്കുക എന്നും അമിത് ഷാ ചോദിക്കുന്നു. രാജ്യവും നിലവിലെ സാഹചര്യവും ഇമ്രാന്റെ നിയന്ത്രണത്തിലല്ലെങ്കില്‍ ലിപ് സര്‍വീസെങ്കിലും ചെയ്യാന്‍ ഇമ്രാന്‍ ശ്രമിക്കണമെന്നും അമിത് ഷാ പറയുന്നു. ഫെബ്രുവരി 14ന് പുല്‍വമായില്‍ പാക് ഭീകര സംഘടനായായ ജെയ്ഷ് ഇ മുഹമ്മദ് ഭീകരാക്രമണം നടത്തി 40ലധികം സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications