കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ കേരളത്തില്‍ അന്വേഷണം; അമിത് ഷായുടെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജുഡീഷ്യല്‍ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണ്. സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. അതിന്റെ സ്വാഭാവിക പ്രതികരമാണിതെല്ലാമെന്നും അമിത് ഷാ പറഞ്ഞു.

a

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെയുള്ള കേരള സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാനാകില്ല. കിഫ്ബി അല്ലാതെ പണം സ്വരൂപിക്കാന്‍ കേരള സര്‍ക്കാരിന്റെ കൈവശം എന്താണുള്ളത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി പിടിയിലായതോടെ മറ്റു വഴികളില്ലാതായി എന്നും അമിത് ഷാ പറഞ്ഞു.

സര്‍വെ സംഘടിപ്പിച്ചവര്‍ക്ക് നന്ദി; നിങ്ങള്‍ ചെയ്ത ഉപകാരം ചെറുതല്ലെന്ന് ഉമ്മന്‍ ചാണ്ടി, ഞാന്‍ അനുഭവിച്ചറിഞ്ഞു..സര്‍വെ സംഘടിപ്പിച്ചവര്‍ക്ക് നന്ദി; നിങ്ങള്‍ ചെയ്ത ഉപകാരം ചെറുതല്ലെന്ന് ഉമ്മന്‍ ചാണ്ടി, ഞാന്‍ അനുഭവിച്ചറിഞ്ഞു..

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

ബംഗാളില്‍ ശനിയാഴ്ച 30 സീറ്റുകളിലേക്കാണ് പോളിങ് നടന്നത്. ഇതില്‍ 26 സീറ്റോ അതിലധികമോ ബിജെപി നേടുമെന്ന് അമിത് ഷാ പറഞ്ഞു. അസമില്‍ 37 സീറ്റും നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അസമില്‍ 47 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ നടന്നത്. സമാധാനപരമായിട്ടാണ് രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടന്നത്. സംഘര്‍ഷത്തില്‍ ആരും കൊല്ലപ്പെടുന്ന സാഹചര്യം ഇത്തവണയുണ്ടായില്ല. അസമിലെ ജനങ്ങള്‍ക്ക് കാര്യം മനസിലായിരിക്കുന്നു. ബിജെപിക്കാണ് ജനങ്ങള്‍ പിന്തുണ നല്‍കിയത്. ബംഗാളിലെ നന്ദിഗ്രാമില്‍ ബിജെപി ജയിക്കുമെന്നും 200ലധികം സീറ്റുകള്‍ നേടി ബംഗാളില്‍ ഭരണം പിടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍

English summary
Amit Shah reply to Judicial Probe in Kerala against Central agencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X