കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ബിജെപിയുടെ ലക്ഷ്യം 200 സീറ്റ്; മമതയും ജയ് ശ്രീറാം വിളിക്കുമെന്ന് അമിത് ഷാ

Google Oneindia Malayalam News

കൊല്‍ക്കത്ത: വരാനിരിക്കുന്ന നിമയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വളരെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന സംസ്ഥാനമാണ് ബംഗാള്‍. ഇവിടെ 294ല്‍ 200 സീറ്റ് നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ജയ് ശ്രീറാം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മാതൃകയും മമത ബാനര്‍ജിയുടെ നശീകരണ മാതൃകയും തമ്മിലാണ് ബംഗാളിലെ മല്‍സരം എന്നും കൂച്ച് ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അമിത് ഷാ പറഞ്ഞു.

p

ജയ് ശ്രീറാം വിവാദം ഒരുമാസത്തിലധികമായി ബംഗാളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പ്രധാനമന്ത്രി മോദിയും മമതയും പങ്കെടുത്ത ചങ്ങില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിച്ചതാണ് വിവാദമായത്. സുബാഷ് ചന്ദ്ര ബോസിന്റെ അനുസ്മരണ ചടങ്ങിലായിരുന്നു വിവാദം. മമത പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുന്ന വേളയില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ജയ് ശ്രീറാം വിളിച്ചു. ഇതോടെ മമത പ്രസംഗിക്കാന്‍ തയ്യാറായില്ല. ബിജെപി പരിപാടിയല്ലെന്നും സര്‍ക്കാര്‍ പരിപാടിയാണെന്നും ക്ഷണിച്ചുവരുത്തിയ അതിഥിയെ അപമാനിക്കുകയാണോ എന്നും ചോദിച്ച് മമത തിരിച്ച് ഇരിപ്പിടത്തിലേക്ക് തന്നെ പോകുകയായിരുന്നു. ഈ വിവാദം കത്തിനില്‍ക്കെയാണ് അമിത് ഷാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

ആ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്; നാണക്കേട്... സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പാര്‍വതിയുടെ ആദ്യ പ്രതികരണംആ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്; നാണക്കേട്... സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പാര്‍വതിയുടെ ആദ്യ പ്രതികരണം

ഇന്ത്യയില്‍ അല്ലാതെ പാകിസ്താനില്‍ പോയാണോ ജയ് ശ്രീറാം വിളിക്കേണ്ടത് എന്ന് അമിത് ഷാ ചോദിച്ചു. ജയ് ശ്രീറാം വിളി കേള്‍ക്കുമ്പോള്‍ മമതാ ബാനര്‍ജിക്ക് അരിശം വരുന്നു. എന്നാല്‍ അവര്‍ സ്വന്തമായി ജയ് ശ്രീറാം വിളിക്കുന്ന അവസ്ഥ വരും. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അത് സംഭവിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ബിഗ് ബോസ് ഷോയിലുണ്ടാകുമോ? നടി അഹാന കൃഷ്ണയുടെ പ്രതികരണം ഇങ്ങനെ, ഷോ കാണാറേയില്ലബിഗ് ബോസ് ഷോയിലുണ്ടാകുമോ? നടി അഹാന കൃഷ്ണയുടെ പ്രതികരണം ഇങ്ങനെ, ഷോ കാണാറേയില്ല

Recommended Video

cmsvideo
Parvathy Thiruvothu against fake news

കഴിഞ്ഞാഴ്ച ഹാല്‍ദിയയില്‍ നടത്തിയ പ്രസംഗത്തില്‍ മമത ബാനര്‍ജിയെ മോദി പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ബംഗാളിലുള്ളവര്‍ ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്നവരാണ്. ആ ഭാഷയില്‍ ഞാന്‍ സംസാരിക്കാം. തൃണമൂല്‍ സര്‍ക്കാര്‍ ഒട്ടേറെ ഫൗള്‍ ചെയ്യുന്നു. ഒന്നിനു പിറകെ ഒന്നായി ഫൗള്‍ കളിക്കുകയാണ്. അധികാര ദുര്‍വിനിയോഗം നടത്തുന്നു, പ്രതിപക്ഷ നേതാക്കളെ ആക്രമിക്കുന്നു, പണം കൊള്ളയടിക്കുന്നു.... ഇതെല്ലാം ബംഗാളിലെ ജനങ്ങള്‍ കാണുന്നുണ്ട്. ഇവര്‍ തൃണമൂലിന് ഉടന്‍ ചുവപ്പ് കാര്‍ഡ് കാണിക്കുമെന്നും മോദി പറഞ്ഞു.

English summary
Amit Shah response Jai Shri Ram chanting controversy in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X